കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെഡിയൂരപ്പയ്ക്ക് കൊറോണ നിര്‍ദേശങ്ങള്‍ പാലിക്കണ്ടേ... മുഖ്യമന്ത്രിയും നേതാക്കളും വിവാഹചടങ്ങില്‍!!

Google Oneindia Malayalam News

ബംഗളൂരു: കര്‍ണാടകത്തില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കടുത്ത നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. എന്നാല്‍ ഇതൊക്കെ സാധാരണ ജനങ്ങള്‍ക്ക് മാത്രമാണ്. മുഖ്യമന്ത്രിക്കോ മറ്റ് മന്ത്രിമാര്‍ക്കോ എംഎല്‍എമാര്‍ക്കോ ഇത് ബാധകമല്ല. ജനങ്ങളോട് നിയന്ത്രണങ്ങള്‍ വേണമെന്ന് നിര്‍ദേശിച്ച മുഖ്യമന്ത്രിയും പരിവാരങ്ങളും കൂട്ടത്തോടെ ഒരു വിവാഹത്തില്‍ പങ്കെടുത്തിരിക്കുകയാണ്. കൊറോണ വൈറസ് പടരുന്നതിനാല്‍ ആളുകള്‍ കൂടി നില്‍ക്കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. മാളുകളും സിനിമാ തീയ്യേറ്ററുകളും അടയ്ക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് നിര്‍ദേശങ്ങളെ മുഖ്യമന്ത്രി യെഡിയൂരപ്പയും സംഘവും തന്നെ കാറ്റില്‍ പറത്തിയിരിക്കുന്നത്.

1

ബിജെപി നേതാവ് മഹതേഷ് കവട്ടഗിമത്തിന്റെ മകളുടെ വിവാഹ ചടങ്ങ് വലിയ ആര്‍ഭാടത്തിലാണ് നടന്നത്. കൂട്ടത്തോടെയാണ് ബിജെപി നേതാക്കളും മുഖ്യമന്ത്രിയും എംഎല്‍എമാരും എത്തിയത്. ഇന്ന് ഉദയംബാഗിലെ ശകുന്‍ ഗാര്‍ഡന്‍സിലാണ് ഈ വിവാഹ ചടങ്ങ് നടന്നത്. ബെല്‍ഗാവി ജില്ലയിലായിരുന്നു ആഘോഷം. എന്നാല്‍ സര്‍ക്കാര്‍ തന്നെ ജനങ്ങളോട് ആഘോഷം റദ്ദാക്കാന്‍ ആവശ്യപ്പെടുകയും, അത് തെറ്റിക്കുകയും ചെയ്യുന്നതാണ് വിവാദത്തിലായിരിക്കുന്നത്. ബംഗളൂരുവിലെ പല സ്ഥാപനങ്ങളും തൊഴിലാളികളോട് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഒരാള്‍ കര്‍ണാടകത്തില്‍ കൊറോണ ബാധിച്ച് ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ ആദ്യ മരണം കൂടിയായിരുന്നു ഇത്. ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളുടെ കൂട്ടത്തിലായിരുന്നു മുഖ്യമന്ത്രി യെഡിയൂരപ്പയും ഉണ്ടായിരുന്നത്. അദ്ദേഹത്തോടൊപ്പം ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെയും ഉണ്ടായിരുന്നു. കര്‍ണാടകത്തില്‍ ഇതുവരെ 7 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെ കലബുര്‍ഗിയില്‍ കൊറോണ ബാധിച്ച് മരിച്ചയാളുടെ മകള്‍ക്കും കൊറോണയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്രയും ഗുരുതര സാഹചര്യം ഉണ്ടായിട്ടും, മുഖ്യമന്ത്രി അത് വേണ്ട വിധത്തില്‍ ഗൗരവത്തോടെ എടുത്തില്ലെന്നാണ് ആരോപണം.

സംസ്ഥാനത്ത് വിവാഹങ്ങള്‍, പാര്‍ട്ടികള്‍, കണ്‍വെന്‍ഷനുകള്‍ എന്നിവ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. മാളുകളും തീയ്യേറ്ററുകളും സ്‌കൂളുകളും വരെ അടച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങളൊന്നും ബിജെപി എംഎല്‍സിയുടെ മകളുടെ വിവാഹത്തിന് ബാധകമല്ലേ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. രണ്ടായിരം പേരാണ് ഈ ചടങ്ങിനെത്തിയത്. ചടങ്ങിലേക്ക് ജനങ്ങള്‍ ഇരച്ചെത്തുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. രണ്ട് മീറ്റര്‍ വിട്ട് നടക്കാനാണ് നിര്‍ദേശങ്ങളിലുള്ളത്. എന്നാല്‍ ഇതൊന്നും വിവാഹത്തിനെത്തി എംഎല്‍എമാര്‍ ആരും പാലിച്ചിട്ടില്ല. അതേസമയം ഇവരെയെല്ലാം പരിശോധനയ്ക്ക് വിധേയരാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ആര്‍എസ്എസ് നേരത്തെ വലിയൊരു ചടങ്ങ് ബംഗളൂരുവില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. രാജ്യത്തെ എല്ലായിടത്തുമുള്ള ആര്‍എസ്എസ് നേതാക്കള്‍ ഈ ചടങ്ങില്‍ പങ്കെടുക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഈ ചടങ്ങില്‍ തെര്‍മല്‍ ഡിറ്റക്ടര്‍ അടക്കമുള്ള മുന്‍കരുതലുകള്‍ അവര്‍ കൊണ്ടുവരാനും തീരുമാനിച്ചിരുന്നു. എന്നാല്‍ കര്‍ണാടക സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഈ തീരുമാനം ആര്‍എസ്എസ് മാറ്റിയിരുന്നു. ചടങ്ങ് മറ്റൊരു ദിവസം നടത്താനും തീരുമാനിച്ചിരുന്നു.

English summary
karnataka cm attend wedding ceremony creates controvesry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X