കര്‍ണാടകയില്‍ വോട്ട് വെട്ടല്‍; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ കുത്തിയിരുന്ന് മുഖ്യമന്ത്രി, അത്യപൂര്‍വം
കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിന് പുറത്ത് കുത്തിയിരിപ്പ് സമരത്തില്‍. ന്യൂനപക്ഷങ്ങളുടെയും ദളിത് പിന്നാക്കക്കാരുടെയും വോട്ടുകള്‍ കൂട്ടത്തോടെ വെട്ടാന്‍ നടത്തിയ നീക്കം കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫസിന് പുറത്ത് സമരം നടത്തുന്നത്.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വി അമ്പുക്കുമാറിനെ ഡികെ ശിവകുമാര്‍ ഓഫീസിലെത്തി കണ്ടു. രണ്ട് മണിക്കൂര്‍ ചര്‍ച്ച നടത്തി. ശേഷമാണ് ഓഫീസിന് പുറത്ത് കുത്തിയിരിപ്പ് സമരം പ്രഖ്യാപിച്ചത്. നടപടി എടുക്കുമെന്ന് അനുകൂലമായ തീരുമാനം വരുന്നത് വരെ സമരം തുടരുമെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു. ബിഎല്‍ഒ, ഡെപ്യൂട്ടി കമ്മീഷണര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസിര്‍ മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിക്കും.

വോട്ട് വെട്ടാന്‍ വ്യാപകമായി ശ്രമം നടക്കുന്നു എന്ന് ഡികെ ശിവകുമാര്‍ നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. വോട്ടര്‍മാരുടെ പേരും മറ്റു വിവരങ്ങളും പൂരിപ്പിച്ച ഫോം 7 ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എങ്ങനെ കിട്ടി എന്ന് ഡികെ ചോദിക്കുന്നു. വോട്ടര്‍ പട്ടികയില്‍ നിന്ന് വോട്ടര്‍മാരുടെ പേര് വെട്ടാന്‍ ഉപയോഗിക്കുന്നതാണ് ഫോം 7.
എസ്‌ഐആര്‍ നടപടി പുരോഗമിക്കവെ വോട്ടര്‍ പട്ടികയില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകളുടെ പേരുകള്‍ നീക്കാനാണ് ശ്രമം. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുടേതും പട്ടിക ജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെയും വോട്ടുകളാണ് മനപ്പൂര്‍വം നീക്കുന്നത്. ഇതില്‍ കുറ്റകരമായ ഗൂഢാലോചന നടന്നിട്ടുണ്ട്. വിശദമായ അന്വേഷണം വേണമെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.
വ്യക്തമായ രേഖകളുള്ള യോഗ്യരായ വോട്ടര്‍മാരുടെ പേരുകളാണ് പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നത്. വോട്ടര്‍മാരുടെ പേരുവിരരങ്ങള്‍ അടങ്ങിയ ഫോറം ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എങ്ങനെ കിട്ടി. ഓരോ ബിജെപി പ്രവര്‍ത്തകനും നൂറോളം പേരുടെ വോട്ടുകളാണ് വെട്ടാന്‍ അപേക്ഷ നല്‍കുന്നത്. ഇതെങ്ങനെ സാധിച്ചു എന്ന് ഡികെ ചോദിച്ചു.
സെപ്തംബര്‍ 22 മുതല്‍ 24 വരെയാണ് കൂട്ടത്തോടെ വോട്ട് വെട്ടാന്‍ അപേക്ഷ നല്‍കിയത്. മുദിഗരെയില്‍ 6259 അപേക്ഷകള്‍ സമര്‍പ്പിച്ചു. ബെലഗാവി നോര്‍ത്തില്‍ 3000 അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ട്, ബല്‍ക്കിയില്‍ 2285 വോട്ടുകളാണ് വെട്ടാന്‍ അപേക്ഷ നല്‍കിയത്, ബാബലേശ്വറില്‍ 1200 വോട്ടുകളും നരസിംഹരാജയില്‍ 1200 വോട്ടുകളും ഒഴിവാക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
ഇതെങ്ങനെ സംഭവിച്ചു എന്ന് അന്വേഷിക്കണം എന്ന് ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടു. നേരത്തെ പ്രിന്റ് ചെയ്ത അപേക്ഷകള്‍ എങ്ങനെ ഇത്രയും പേര്‍ക്ക് ലഭിച്ചു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുടെയും മറ്റു വോട്ടര്‍മാരുടെയും പേരുകളും എപിക് നമ്പറുകളും പ്രിന്റ് ചെയ്താണ് വിതരണം ചെയ്തത് എന്നും കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.


Click it and Unblock the Notifications
