Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഹിജാബ് വിഷയത്തില്‍ മുഖ്യമന്ത്രിക്ക് ഒരു അവസരം കൂടിയുണ്ട്' : 17കാരി ആലിയ

ബെംഗളുരു: മുസ്ലീം പെണ്‍കുട്ടികളുടെ ഭാവി നശിപ്പിക്കുന്നത് തടയാന്‍ മുഖ്യമന്ത്രിക്ക് ഒരു അവസരം കൂടിയുണ്ടെന്ന് 17കാരി. സര്‍ക്കാരിന്റെ ഈ തീരുമാനത്തിലൂടെ ഈ മാസം നടക്കാനിരിക്കുന്ന പ്രീയൂണിവേഴ്‌സിറ്റി പരീക്ഷയെഴുതാന്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് സാധിക്കില്ലെന്നും അതിനാല്‍ തന്നെ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകണമെന്നും സംസ്ഥാനതല കരാട്ടെ ചാമ്പ്യന്‍ കൂടിയായ ആലിയ അസാദി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

'ഞങ്ങളുടെ ഭാവി നശിപ്പിക്കുന്നത് തടയാന്‍ നിങ്ങള്‍ക്ക് ഇനിയും അവസരമുണ്ട്. ഹിജാബ് ധരിച്ച് ഞങ്ങളെ പരീക്ഷ എഴുതാന്‍ അനുവദിക്കാന്‍ നിങ്ങള്‍ക്ക് ഒരു തീരുമാനം എടുക്കാം. ദയവായി ഇത് പരിഗണിക്കുക. ഞങ്ങള്‍ ഈ രാജ്യത്തിന്റെ ഭാവിയാണ്, ട്വിറ്ററില്‍ മുഖ്യമന്ത്രിയെ ടാഗ് ചെയ്തുകൊണ്ട് ആലിയ ട്വീറ്റ് ചെയ്തു.

1

ഈ മാസം 22നാണ് രണ്ടാമത്തെ പിയു പരീക്ഷകള്‍ നടക്കാന്‍ പോകുന്നത്. സംസ്ഥാനസര്‍ക്കാര്‍ ഹിജാബ് നിരോധം ഏര്‍പ്പെടുത്തിയപ്പോള്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച വിദ്യാര്‍ഥികളില്‍ ഒരാളാണ് ആലിയ അസാദി. കര്‍ണാടക ഹൈക്കോടതിയില്‍ നിന്ന് പ്രതികൂല വിധി വന്ന സാഹചര്യത്തില്‍ സുപ്രീം കോടതിയിലാണ് ഇനി വിദ്യാര്‍ഥികളുടെ പ്രതീക്ഷ.

2

സ്‌കൂളുകളിലെയും കോളജുകളിലെയും ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്‌ത് മുസ്ലീം വിദ്യാർഥികൾ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളുകയായിരുന്നു. ഇസ്ലാമിക വിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് മതപരമായി അവിഭാജ്യ ഘടകമല്ലെന്നായിരുന്നു കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ്. യൂണിഫോമിനെ വിദ്യാര്‍ഥികള്‍ക്ക് എതിര്‍ക്കാനാവില്ലെന്നും കോടതി പറഞ്ഞു.

3

വിധി പ്രഖ്യാപനത്തിന് മുന്നോടിയായി തന്നെ ബെംഗളൂരു നഗരത്തില്‍ ചൊവ്വാഴ്‌ച മുതല്‍ 21വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധ പരിപാടികള്‍, ആഹ്ലാദപ്രകടനങ്ങള്‍, കൂടിച്ചേരലുകള്‍ എന്നിവ പാടില്ലെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ കമാല്‍ പന്ത് ഉത്തരവില്‍ വ്യക്തമാക്കി. ധര്‍വാദ്, കല്‍ബുര്‍ഗി ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്‌തി അധ്യക്ഷനായ ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. 11 ദിവസം വാദം കേട്ട ശേഷമാണ് കോടതി ഉത്തരവ്. ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിന്റെ ഏകാംഗ ബെഞ്ച് രണ്ടു ദിവസത്തെ വാദം കേട്ട ശേഷം ഹര്‍ജികള്‍ വിശാലബെഞ്ചിന് വിടുകയായിരുന്നു.

4

ജനുവരി മുതലാണ് സംസ്ഥാനത്ത് ഹിജാബ് വിവാദം രൂക്ഷമായത്. ഉഡുപ്പി ഗവ. വനിതാ പ്രീ-യൂണിവേഴ്സിറ്റി കോളേജിലാണ് ഹിജാബ് വിവാദം ആരംഭിച്ചത്. ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധം പിടിച്ച ആറു വിദ്യാര്‍ഥിനികളെ ക്ലാസില്‍നിന്നും പുറത്താക്കിയതോടെയായിരുന്നു വിവാദം ആരംഭിക്കുന്നത്. തുടര്‍ന്ന് ഈ വിദ്യാര്‍ഥിനികള്‍ സമരത്തിന് ഇറങ്ങി. പ്രതിഷേധം ശക്തിയാര്‍ജിക്കുന്നതിനിടെ കോളേജുകളില്‍ യൂണിഫോം കോഡ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെയാണ് പ്രതിഷേധം കൂടുതല്‍ കോളേജുകളിലേക്ക് പടര്‍ന്നത്.

5

ഉഡുപ്പി കോളജില്‍ സമരരംഗത്തുണ്ടായിരുന്ന ആറുപേർ ഉള്‍പ്പെടെ ഏഴ് വിദ്യാര്‍ഥികളാണ് ഹിജാബ് വിലക്കിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. പിന്നീട് മറ്റു ചിലരും ഹര്‍ജികള്‍ നല്‍കി. ഫെബ്രുവരി പത്തിനാണ് ചീഫ് ജസ്റ്റിസ് ഋതുരാജ് അവാസ്തി, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത്, ജസ്റ്റിസ് ഖാസി ജൈബുന്നീസ മൊഹിയുദ്ദീന്‍ എന്നിവരടങ്ങിയ വിശാലബെഞ്ച് ഹർജിയിൽ വാദം കേട്ടുതുടങ്ങിയത്. ഹര്‍ജികളില്‍ അന്തിമതീര്‍പ്പുണ്ടാകുന്നതുവരെ യൂണിഫോം നിര്‍ബന്ധമാക്കിയ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് ഉള്‍പ്പെടെയുള്ള മതപരമായ വസ്ത്രങ്ങള്‍ വിലക്കി വിശാല ബെഞ്ച് ഇടക്കാല ഉത്തരവിട്ടിരുന്നു.

6

മുസ്ലീം മതവിശ്വാസിയായ സ്ത്രീ ഹിജാബ് ധരിക്കുന്നത് നിര്‍ബന്ധമുള്ള കാര്യമല്ലെന്ന കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ 66കാരിയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സജീദാ ബീഗമാണ് ഇതു സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. 66കാരി സമാന ഹര്‍ജി ഹൈക്കോടതിയിലും ഫയല്‍ ചെയ്തിട്ടുണ്ട്. ഹര്‍ജിയില്‍ വാദഗതികള്‍ വ്യക്തമാക്കാന്‍ അനുവദിച്ചില്ലെന്നും 66കാരി ഹര്‍ജിയില്‍ പറയുന്നു. ഇത് പ്രിന്‍സിപ്പിള്‍ ഓഫ് ഒറാലിറ്റിയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി.

Recommended Video

cmsvideo
    ഹിജാബ് നിരോധിച്ച കര്‍ണാടകയില്‍ വിദ്യാര്‍ത്ഥികള്‍ ഭഗവത് ഗീത പഠിക്കണം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+