Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ധരാമയ്യ ഇനി മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ദൈവനാമത്തില്‍

KARNATAKA OATH

May 20, 2023, 4:06 pm IST

ജനങ്ങൾ തങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന ഒരു ഭരണം തങ്ങൾ നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
May 20, 2023, 3:37 pm IST

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മൈ സിദ്ധരാമയ്യക്കും ഡികെ ശിവകുമാറിനും 8 ക്യാബിനറ്റ് മന്ത്രിമാര്‍ എന്നിവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചു.ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം
May 20, 2023, 3:16 pm IST

കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സിദ്ധരാമയ്യക്കും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഡി.കെ.ശിവകുമാറിനും ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫലപ്രദമായ ഒരു കാലയളവിന് എന്റെ ആശംസകൾ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു
May 20, 2023, 3:01 pm IST

5 ഗ്യാരണ്ടികൾ മന്ത്രിസഭാ യോഗത്തിൽ പാസാക്കുമെന്നും അവ നടപ്പാക്കാനുള്ള ഉത്തരവ് ഇന്ന് തന്നെ പുറപ്പെടുവിക്കുമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു
May 20, 2023, 2:49 pm IST

സത്യപ്രതിജ്ഞയ്ക്ക് ശേഷം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും വിധാൻ സൗധയിൽ എത്തി
May 20, 2023, 2:35 pm IST

എല്ലാവരുടെയും സുസ്ഥിര പുരോഗതിയും ക്ഷേമവും കോൺഗ്രസ് സർക്കാർ ഉറപ്പുനൽകുമെന്ന് ഡികെ ശിവകുമാർ
May 20, 2023, 2:25 pm IST

മക്കള്‍ നീതി മയ്യം നേതാവും, തമിഴ് സൂപ്പര്‍ താരവുമായ കമല്‍ഹാസന്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്കെത്തിയപ്പോള്‍.
May 20, 2023, 2:15 pm IST

കര്‍ണാടക സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഉടന്‍ നടക്കും. അഞ്ച് വാഗ്ദാനങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ പ്രഖ്യാപനമുണ്ടാവും.
May 20, 2023, 2:03 pm IST

സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ വന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവേശം.
May 20, 2023, 1:49 pm IST

കോണ്‍ഗ്രസ് അഴിമതി രഹിത സര്‍ക്കാരിനെ കര്‍ണാടകയിലെ ജനങ്ങള്‍ക്ക് സമ്മാനിക്കുമെന്ന് രാഹുല്‍
May 20, 2023, 1:48 pm IST

കോണ്‍ഗ്രസിന്റെ അഞ്ച് വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി. അടുത്ത ഏതാനും മണിക്കൂറില്‍ മന്ത്രിസഭാ യോഗം നടക്കും. അതില്‍ നടപ്പാക്കാനുള്ള തീരുമാനം ഉണ്ടാവും. ഒരിക്കലും വ്യാജ വാഗ്ദാനങ്ങള്‍ നല്‍കില്ലെന്നും രാഹുല്‍
May 20, 2023, 1:38 pm IST

ജയത്തിന് ശേഷം പലരും പലതും എഴുതി. പക്ഷേ ഞങ്ങള്‍ വിജയിച്ചത് പാവപ്പെട്ടവര്‍ക്കും, ദളിതുകള്‍ക്കും, ആദിവാസികള്‍ക്കുമൊപ്പം നിന്നത് കൊണ്ടാണ്. സത്യം ഞങ്ങള്‍ക്കൊപ്പമായിരുന്നു. ബിജെപിക്ക് പണവും അധികാരവുമുണ്ടായിരുന്നു. എന്നാല്‍ കര്‍ണാടകയിലെ ജനങ്ങള്‍ അതിനെയെല്ലാം ചെറുത്തുതോല്‍പ്പിച്ചെന്നും രാഹുല്‍ പറഞ്ഞു
May 20, 2023, 1:36 pm IST

കര്‍ണാടകയില്‍ വിദ്വേഷം ഇല്ലാതായി, സ്‌നേഹമാണ് വിജയിച്ചതെന്നും രാഹുല്‍ ഗാന്ധി. മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയാണ് രാഹുല്‍
May 20, 2023, 1:30 pm IST

സിദ്ധരാമയ്യ സര്‍ക്കാരില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തവര്‍
May 20, 2023, 1:22 pm IST

ഇന്ന് അധികാരമേറ്റ കര്‍ണാടക സര്‍ക്കാരിലെ അംഗങ്ങള്‍ സത്യപ്രതിജ്ഞയ്ക്ക് ശേഷം ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
May 20, 2023, 1:15 pm IST

മുഖ്യമന്ത്രി ഉപമുഖ്യമന്ത്രിയും അടക്കം 34 മന്ത്രിമാരായിരിക്കും കര്‍ണാടക സര്‍ക്കാരില്‍ ഉണ്ടാകുക. ഇനി 24 മന്ത്രിമാരെ കൂടി തിരഞ്ഞെടുക്കേണ്ടതുണ്ട്.
May 20, 2023, 1:13 pm IST

സിദ്ധരാമയ്യ സര്‍ക്കാരില്‍ മന്ത്രിയായി സമീര്‍ അഹമ്മദ് ഖാന്‍ സത്യപ്രതിജ്ഞ ചെയ്തു.
May 20, 2023, 1:12 pm IST

കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാരില്‍ മന്ത്രിയായി രാമലിംഗ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു.
May 20, 2023, 1:11 pm IST

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെ സിദ്ധരാമയ്യ സര്‍ക്കാരില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
May 20, 2023, 1:11 pm IST

സിദ്ധരാമയ്യ സര്‍ക്കാരില്‍ മന്ത്രിയായി സതീഷ് ജാര്‍ക്കിഹോളി സത്യപ്രതിജ്ഞ ചെയ്തു.
May 20, 2023, 1:06 pm IST

വിവിധ സമുദായങ്ങളെ പരിഗണിച്ചാണ് ഇന്ന് എട്ട് മന്ത്രിമാരെ കൂടി സത്യപ്രതിജ്ഞാ ചടങ്ങിനായി കോണ്‍ഗ്രസ് തിരഞ്ഞെടുത്തത്. നേരത്തെ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും മാത്രമായിരിക്കും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക എന്നായിരുന്നു റിപ്പോര്‍ട്ട്‌
May 20, 2023, 1:00 pm IST

എംബി പാട്ടീല്‍ സിദ്ധരാമയ്യ സര്‍ക്കാരില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയതു. ബാബലശ്വേര്‍ മണ്ഡലത്തില്‍ നിന്നാണ് എംബി പാട്ടീല്‍ ജയിച്ചത്.
May 20, 2023, 12:58 pm IST

മലയാളിയായ കെ ജെ ജോര്‍ജ് സിദ്ധരാമയ്യ സര്‍ക്കാരില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയതു. സര്‍വജ്ഞനഗര്‍ മണ്ഡലത്തില്‍ നിന്നാണ് ജയിച്ചത്.
May 20, 2023, 12:57 pm IST

അജ്ജയ ഗംഗാധര സ്വാമിയുടെ നാമത്തില്‍ ഡികെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു
May 20, 2023, 12:55 pm IST

കെ എച്ച് മുനിയപ്പ മന്ത്രിയായി സത്യപ്രതിജ്ഞ ചെയതു. മുന്‍ കേന്ദ്രമന്ത്രിയായ മുനിയപ്പ ദേവനഹള്ളി മണ്ഡലത്തില്‍ നിന്നാണ് ജയിച്ചത്.
May 20, 2023, 12:51 pm IST

ജി പരമേശ്വര മന്ത്രിയായി സത്യപ്രതിജ്ഞ ചെയതു. പ്രമുഖ ദളിത് നേതാവായ പരമേശ്വര കൊരട്ടഗരൈ മണ്ഡലത്തില്‍ നിന്നാണ് ജയിച്ചത്.
May 20, 2023, 12:50 pm IST

സിദ്ധരാമയ്യയേയും ഡികെ ശിവകുമാറിനേയും കൂടാതെ എട്ട് പേര്‍ ഇന്ന് മന്ത്രിയായി അധികാരമേല്‍ക്കും
May 20, 2023, 12:50 pm IST

കനകപുര മണ്ഡലത്തില്‍ നിന്നാണ് ശിവകുമാര്‍ ജയിച്ചത്.
May 20, 2023, 12:47 pm IST

ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു
May 20, 2023, 12:41 pm IST

SIDDHARAMIAH
കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സിദ്ധരാമയ്യ. ആവേശത്തിമിര്‍പ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
READ MORE

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടി ഒരാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ പോവുകയാണ്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായും ഡികെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞയുടെ തത്സമയ വിവരങ്ങള്‍ അറിയാം..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+