Get Updates
Get notified of breaking news, exclusive insights, and must-see stories!

നികുതിയിലെ അനീതി: പിണറായി അടക്കം 8 മുഖ്യമന്ത്രിമാർക്ക് സിദ്ധരാമയ്യയുടെ കത്ത്, കൂട്ടത്തില്‍ ബിജെപി മുഖ്യനും

ബെംഗളൂരു: കേന്ദ്രസർക്കാരിൻ്റെ നികുതി വിഭജനവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഒരു കുടക്കീഴില്‍ അണിനിരത്താനുള്ള ശ്രമവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇത് സംബന്ധിച്ച മുഖ്യമന്ത്രിമാർക്ക് കത്ത് അയച്ച സിദ്ധരാമയ്യ ധനകാര്യ ഫെഡറലിസവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ നടക്കുന്ന കോൺക്ലേവിലേക്ക് അവരെ ക്ഷണിക്കുകയും ചെയ്തു.

കേന്ദ്രം അന്യായമായ നികുതി വിഭജനം നടത്തുകയാണെന്നും ഇക്കാര്യത്തില്‍ പുനഃപരിശോധന വേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തെഴുതിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

sidharamiha-pinarayi-

പ്രതിശീർഷ ജി എസ്‌ ഡി പി ഉയർന്ന നിരക്കിലുള്ള സംസ്ഥാനങ്ങളായ കർണാടകയ്ക്കും മറ്റുള്ള സംസ്ഥാനങ്ങള്‍ക്കും അവരുടെ സാമ്പത്തിക പ്രകടനത്തിന് ആനുപാതികമായ നികുതി വിഹിതം കേന്ദ്ര സർക്കാർ നല്‍കുന്നില്ല. പകരം താരതമ്യേന കുറഞ്ഞ കുറഞ്ഞ നികുതി വിഹിതമാണ് ലഭിക്കുന്നത്. ഇത് അന്യായമായ കാര്യമാണെന്നും സിദ്ധരാമയ് ആരോപിക്കുന്നു.

"ഈ അന്യായമായ സമീപനം സഹകരണ ഫെഡറലിസത്തിൻ്റെ ആത്മാവിനെ ദുർബലപ്പെടുത്തുകയും സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണത്തിന് ഭീഷണിയാകുകയും ചെയ്യുന്നു," എക്സില്‍ പങ്കുവെച്ച തുറന്ന കത്തില്‍ സിദ്ധരാമയ്യ പറയുന്നു.

"മുമ്പത്തെ ധനകാര്യ കമ്മീഷനുകൾ കാര്യക്ഷമതയുടെയും പ്രകടനത്തിൻ്റെയും ചെലവിൽ ഇക്വിറ്റിക്ക് അമിതമായ ഊന്നൽ നൽകിയിട്ടുണ്ട്. തൽഫലമായി, ഉയർന്ന പ്രതിശീർഷ ജി എസ്‌ ഡി പിയും രാജ്യത്തിന്റെ മൊത്ത നികുതി വരുമാനത്തിൽ ഉയർന്ന സംഭാവനയും നല്‍കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും കുറഞ്ഞ നികുതിവിഹിതമാണ് ലഭിക്കുന്നത്, "അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വ്യാഴാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ദക്ഷിണേന്ത്യൻ ധനമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്ന കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ കേരളത്തിലെ നേതാക്കളുമായും ഇക്കാര്യം സംസാരിക്കും. പതിനാറാം ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട നിലപാടുകൾ തീരുമാനിക്കുന്നതിനായാണ് അഞ്ച് സംസ്ഥാനങ്ങളിലെ മന്ത്രിമാർ പങ്കെടുക്കുന്ന കോൺക്ലേവ് തിരുവനന്തപുരത്ത് നടക്കുന്നത്.

ഹോട്ടൽ ഹയാത്ത് റിജൻസിയിൽ ആരംഭിക്കുന്ന ഏകദിന കോൺക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തെലങ്കാന ഉപമുഖ്യമന്ത്രിയും ധനകാര്യവകുപ്പ് മന്ത്രിയുമായ ഭട്ടി വിക്രമാർക്ക മല്ലു, കർണാടക റവന്യുവകുപ്പ് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, പഞ്ചാബ് ധനകാര്യവകുപ്പ് മന്ത്രി ഹർപാൽ സിങ് ചീമ, തമിഴ്നാട് ധനകാര്യവകുപ്പ് മന്ത്രി തങ്കം തെന്നരസു എന്നിവർക്കൊപ്പം സംസ്ഥാന പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്ര സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. അരവിന്ദ് സുബ്രഹ്‌മണ്യൻ, മുൻ ധനകാര്യവകുപ്പ് മന്ത്രി ടി എം തോമസ് ഐസക്, കേരള സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി കെ രാമചന്ദ്രൻ തുടങ്ങിയവരും വിശിഷ്ടാതിഥികളാകും. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ചടങ്ങിന് സ്വാഗതം പറയും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+