കാത്തിരിപ്പിന് അവസാനം; സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകും; ഡികെ ഉപമുഖ്യമന്ത്രി
ദില്ലി: ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കര്‍ണടക മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കെന്ന കാര്യത്തില്‍ തീരുമാനമായി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തില്‍ രാത്രി വൈകി നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ മുഖ്യമന്ത്രിസ്ഥാനം സിദ്ധരാമയയ്ക്ക് നല്‍കി. ഡി കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സത്യപ്രതിജ്ഞ ശനിയാഴ്ചയായിരിക്കുമെന്നാണ് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നത്.
സിദ്ധരാമയ്യയെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കും, മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ ഏറെക്കുറെ പൂര്‍ത്തിയായെന്നാണ് വിവരം. ഇന്ന് വൈകീട്ട് ഏഴിന് ചേരുന്ന നിയമസഭ കക്ഷി യോഗത്തിലാണ് സിദ്ധരാമയ്യയെ നേതാവായി തിരഞ്ഞെടുക്കുക. മൂന്ന് ദിവസം നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് മുഖ്യമന്ത്രി സംബന്ധിച്ച് ഹൈക്കമാന്‍ഡ് തീരുമാനം പുറത്തുവന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തീരുമാനം വ്യാഴാഴ്ച രാവിലെ മാധ്യമങ്ങളോട് പ്രഖ്യാപിക്കുമെന്നാണ് വിവരം. ബുധനാഴ്ച ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ശിവകുമാറിന് രണ്ട് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. ശിവകുമാറിന് സംസ്ഥാനത്തിന്റെ ഏക ഉപമുഖ്യമന്ത്രി സ്ഥാനവും ഇതോടൊപ്പം സംസ്ഥാന പാര്‍ട്ടി ഘടകത്തിന്റെ അധ്യക്ഷ പദവിയും അദ്ദേഹത്തിന് നല്‍കുമെന്നായിരുന്നു ഒന്നാമത്തെ വാഗ്ദാനം. കൂടാകതെ ആറ് സുപ്രധാന വകുപ്പുകള്‍ അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് നല്‍കുമെന്നും വാഗ്ദാനം നല്‍കിയിരുന്നു.












Click it and Unblock the Notifications