കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസ വോട്ടെടുപ്പില്‍ വിജയം നേടുമെന്ന ആത്മവിശ്വാസവുമായി കര്‍ണാടക മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ

  • By S Swetha
Google Oneindia Malayalam News

ദില്ലി: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പിനെ അതിജീവിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. ''ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. അതിനാലാണ് ഞങ്ങള്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നത്. എന്നാല്‍ ബിജെപിക്ക് വോട്ടെടുപ്പില്‍ ഭയമുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. സഖ്യ സര്‍ക്കാരിലെ 16 എംഎല്‍എമാരും രണ്ട് സ്വതന്ത്രരും രാജി സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി എച്ച്. ഡി കുമാരസാമിയാണ് വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ടത്.

യൂണിവേഴ്സിറ്റി കോളേജ് സംഘർഷം; അനുനയ നീക്കവുമായി സിപിഎം നേതാക്കൾ സമീപിച്ചെന്ന് അഖിലിന്റെ പിതാവ്യൂണിവേഴ്സിറ്റി കോളേജ് സംഘർഷം; അനുനയ നീക്കവുമായി സിപിഎം നേതാക്കൾ സമീപിച്ചെന്ന് അഖിലിന്റെ പിതാവ്

സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് കുമാരസ്വാമി വെള്ളിയാഴ്ച പ്രഖ്യാപിച്ചു. സമയം നിശ്ചയിക്കാന്‍ സ്പീക്കറോട് ആവശ്യപ്പെട്ടു. ഇതിന് ശേഷം, ഓരോ പാര്‍ട്ടിയും, കോണ്‍ഗ്രസ്, ജനതാദള്‍ സെക്കുലര്‍, പ്രതിപക്ഷ ബിജെപി എന്നിവര്‍ തങ്ങളുടെ നിയമനിര്‍മ്മാതാക്കളെ റിസോര്‍ട്ടുകളിലേക്ക് മാറ്റാന്‍ ഒരുക്കി. വിമത നിയമസഭാംഗങ്ങളുടെ രാജി കര്‍ണാടക നിയമസഭാ സ്പീക്കര്‍ രമേശ് കുമാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. അദ്ദേഹം അങ്ങനെ ചെയ്താല്‍ സഖ്യത്തിലെ 118 അംഗങ്ങള്‍ 100 ആയി കുറയും ഭൂരിപക്ഷ മാര്‍ക്ക് 113 ല്‍ നിന്ന് 105 ആയി കുറയും. ബിജെപിക്ക് 105 അംഗങ്ങളാണുള്ളത്. രണ്ട് സ്വതന്ത്രരുടെ പിന്തുണയും 107 ആയി കണക്കാക്കുന്നു.

siddaramaiah2-1

ഈയാഴ്ച രാജിയില്‍ വിമതരും സ്പീക്കറും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ രാജി തീരുമാനിക്കാന്‍ കോടതി സ്പീക്കറോട് ഉത്തരവിട്ടിരുന്നു. രാജിവച്ചതിനുശേഷം തമ്പടിച്ചിരിക്കുന്ന മുംബൈയിലേക്ക് പോകുന്നതിന് മുന്‍പ് പത്ത് നിയമസഭാംഗങ്ങള്‍ സ്പീക്കറെ സന്ദര്‍ശിച്ച് ശൂന്യമായ പേപ്പറുകള്‍ നല്‍കി രാജി സമര്‍പ്പിച്ചു.
വിമതരുടെ രാജി കത്തുകള്‍ സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് സ്പീക്കര്‍ വെള്ളിയാഴ്ച കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച വരെ ഇക്കാര്യം തീരുമാനിക്കില്ലെന്ന് കോടതി വിധിച്ചു.


'ഉയര്‍ന്നുവന്നിട്ടുള്ള ഗൗരവതരമായ പ്രശ്‌നം കണക്കിലെടുക്കുമ്പോള്‍, ഇക്കാര്യം ചൊവ്വാഴ്ച പരിഗണിക്കണമെന്നാണ് അഭിപ്രായം. ഇപ്പോഴത്തെ സാഹചര്യവുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ സ്ഥിതിഗതികള്‍ തുടരണം. രാജി അല്ലെങ്കില്‍ അയോഗ്യത എന്നിവ സംബന്ധിച്ച ചൊവ്വാഴ്ച തീരുമാനിക്കും, ''കോടതി പറഞ്ഞു.

English summary
Karnataka CM Siddaramaih keep hope in No confidence motion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X