കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജി സിദ്ധാർത്ഥയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രമുഖർ; പൊട്ടിക്കരഞ്ഞ് കുമാരസ്വാമി

Google Oneindia Malayalam News

മംഗളൂരു: കഫേ കോഫി ഡേ സ്ഥാപകനും കർണാടക മുൻ മുഖ്യമന്ത്രി എസ്എം കൃഷ്ണയുടെ മരുമകനുമായ വി ജി സിദ്ധാർത്ഥയുടെ മൃതദേഹം അന്ത്യ കർമങ്ങൾക്കായി സ്വദേശമായ ചിക്കമംഗളൂരുവിൽ എത്തിച്ചു. ബേലൂരിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. കർണാടക മുഖ്യമന്ത്രി യെഡിയൂരപ്പ, മുൻ മുഖ്യമന്ത്രി കുമാരസ്വാമി അടക്കമുളള പ്രമുഖർ സിദ്ധാർത്ഥയ്ക്ക് അന്തിമോപചാരം അർപ്പിക്കാനായി എത്തിച്ചേർന്നിരുന്നു.

സിദ്ധാര്‍ഥക്കായി 36 മണിക്കൂര്‍ നീണ്ട തിരച്ചില്‍; ഒടുവില്‍ മൃതദേഹം കണ്ടെത്തിയത് മത്സ്യത്തൊഴിലാളിസിദ്ധാര്‍ഥക്കായി 36 മണിക്കൂര്‍ നീണ്ട തിരച്ചില്‍; ഒടുവില്‍ മൃതദേഹം കണ്ടെത്തിയത് മത്സ്യത്തൊഴിലാളി

സിദ്ധാർത്ഥ ഒരു സാധാരണ മനുഷ്യനായിരുന്നില്ല, സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത്. സിദ്ധാർത്ഥയുടെ മരണവാർത്ത ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ഈ ദുഖകരമായ സാഹചര്യത്തെ അതിജീവിക്കാൻ അദ്ദേഹത്തിന്റെ കുടുംബത്തിന് കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും യെഡിയൂരപ്പ പറഞ്ഞു.

sidhartha

സിദ്ധാർത്ഥയ്ക്ക് അന്തിമോപചാരം അർപ്പിക്കാനായി ചിക്കമംഗളൂരുവിലെത്തിയ മുൻ മുഖ്യമന്ത്രി കുമാരസ്വാമി അദ്ദേഹത്തിന്റെ മൃതദേഹത്തിന് മുമ്പിൽ നിന്നും വിതുമ്പി. മുൻ മന്ത്രിമാരായ കെ ജി ജോർജ്, ഡികെ ശിവകുമാർ എന്നിവരും കുമാരസ്വാമിക്കൊപ്പം ഉണ്ടായിരുന്നു.

തിങ്കളാഴ്ച രാത്രി മംഗളൂരു നേത്രാവതി പാലത്തിന് മുകളിൽ വെച്ചാണ് സിദ്ധാർത്ഥയെ കാണാതാകുന്നത്. ചൊവ്വാഴ്ച പുലർച്ചെ മംഗളൂരുവിന് സമീപത്ത് നിന്നും മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടെത്തുകയായിരുന്നു. അതേ സമയം കഫേ കോഫീ ഡേ ജീവനക്കാർക്ക് സിദ്ധാർത്ഥ അവസാനമെഴുതിയെന്ന് പറയപ്പെടുന്ന കത്തിലെ ഒപ്പ് വ്യാജമാണെന്ന ആരോപണത്തെക്കുറിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

English summary
Karnataka Cm Yediyurappa pays homage to VG sidhartha, Kumaraswamy breaks down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X