കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ കോണ്‍ഗ്രസ് കൈവിട്ട കളിക്ക്; മുഖ്യമന്ത്രിപദം ഏറ്റെടുക്കും, സര്‍ക്കാരില്‍ പൊളിച്ചെഴുത്ത്

Google Oneindia Malayalam News

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ അടിമുടി മാറ്റത്തിന് ഒരുങ്ങുന്നു. സര്‍ക്കാരിനെതിരായ വിധിയെഴുത്തായിട്ടാണ് തിരഞ്ഞെടുപ്പ് ഫലത്തെ കോണ്‍ഗ്രസ് കാണുന്നത്. കോണ്‍ഗ്രസിനും ജെഡിഎസ്സിനുമിടയില്‍ നിലനില്‍ക്കുന്ന ഭിന്നതയില്‍ ജനം ക്ഷുഭിതരാണ് എന്നും കോണ്‍ഗ്രസ് കരുതുന്നു.

തീരെ പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് ലഭിച്ചത്. ഈ സാഹചര്യത്തല്‍ സംസ്ഥാന സര്‍ക്കാരില്‍ അടിമുടി മാറ്റം കൊണ്ടുവരാനാണ് നീക്കം. പുതിയ ഫോര്‍മുല കോണ്‍ഗ്രസ് തയ്യാറാക്കി. ഇത് ജെഡിഎസ് അംഗീകരിച്ചാല്‍ സര്‍ക്കാര്‍ മാറും. ജെഡിഎസ് അംഗീകരിക്കാതെ വന്നാല്‍ ബിജെപി അധ്യക്ഷന്‍ യെദ്യൂരപ്പ പറയും പോലെ രണ്ടുദിവസത്തിനകം സര്‍ക്കാര്‍ നിലംപൊത്തും. വിശദാംശങ്ങള്‍......

അന്തിമഘട്ട നീക്കങ്ങള്‍

അന്തിമഘട്ട നീക്കങ്ങള്‍

ഭരണം നിലനിര്‍ത്താനുള്ള അന്തിമഘട്ട നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഏത് സമയവും സര്‍ക്കാര്‍ നിലംപൊത്തുമെന്ന് ബിജെപി നേതാക്കള്‍ ഇടക്കിടെ പറയുന്നത് ആശങ്ക ഇരട്ടിയാക്കിയിരിക്കെയാണ് പുതിയ നീക്കം. സര്‍ക്കാരില്‍ വരുത്താനുള്ള മാറ്റങ്ങളുടെ പുതിയ ഫോര്‍മുല തയ്യാറാക്കി.

 ബിജെപി അധികാരം പിടിക്കാം

ബിജെപി അധികാരം പിടിക്കാം

സംസ്ഥാനത്ത് അട്ടിമറി നടത്തി ബിജെപി അധികാരം പിടിക്കാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ചും ഉപതിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് കൂടി ബിജെപിക്ക് ലഭിച്ച സാഹചര്യത്തില്‍. ബിജെപിക്ക് 105 അംഗങ്ങളുടെ പിന്തുണയാണ് സഭയിലിപ്പോഴുള്ളത്.

 മുഖ്യമന്ത്രി പദം കോണ്‍ഗ്രസിന്

മുഖ്യമന്ത്രി പദം കോണ്‍ഗ്രസിന്

മുഖ്യമന്ത്രി പദം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നാണ് പുതിയ വിവരം. നിലവില്‍ ജെഡിഎസ് നേതാവ് കുമാരസ്വാമിയാണ് മുഖ്യമന്ത്രി. ജെഡിഎസ്സിനും കോണ്‍ഗ്രസിനുമിടയിലെ ഭിന്നത കാരണം ഒരുവേളയില്‍ പരസ്യമായി കുമാരസ്വാമി കരയുന്ന സാഹചര്യം പോലുമുണ്ടായിരുന്നു.

 ബിജെപിക്ക് എളുപ്പവഴി ഒരുക്കിയത്

ബിജെപിക്ക് എളുപ്പവഴി ഒരുക്കിയത്

കോണ്‍ഗ്രസും ജെഡിഎസ്സും ചേര്‍ച്ചയില്ലാത്തത് ബിജെപിക്ക് കൂടുതല്‍ എളുപ്പവഴി ഒരുക്കുകയാണ് ചെയ്തത്. പരാജയ കാരണം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസും ജെഡിഎസും പ്രത്യേകം യോഗം ചേരുകയാണ്. ഈ യോഗത്തിന് ശേഷം സംയുക്ത വേദിയില്‍ ഇരുവരും ചര്‍ച്ച നടത്തും.

ദളിത് വോട്ടുകള്‍ ബിജെപിക്ക്

ദളിത് വോട്ടുകള്‍ ബിജെപിക്ക്

ദളിത് വോട്ടുകളാണ് ബിജെപിക്ക് മികച്ച വിജയത്തിന് വഴിയൊരുക്കിയത് എന്ന് കോണ്‍ഗ്രസ് കരുതുന്നു. ദളിതുകള്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ബിജെപി വന്‍ കുതിപ്പാണ് നടത്തിയത്. അതുകൊണ്ടാണ് ദളിതുവോട്ടുകള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് എത്തിയെന്ന് സംശയിക്കാന്‍ കാരണം.

പര്യാപ്തമായ ഫോര്‍മുല

പര്യാപ്തമായ ഫോര്‍മുല

ഈ സാഹചര്യത്തില്‍ ദളിതുകളെ വിശ്വാസത്തിലെടുക്കാന്‍ പര്യാപ്തമായ ഫോര്‍മുലയാണ് കോണ്‍ഗ്രസ് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് വിവരം. ദളിത് നേതാവിനെ മുഖ്യമന്ത്രിയാക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. നിലവിലെ ഉപമുഖ്യമന്ത്രി ജി പരമേശ്വരയെ മുഖ്യമന്ത്രിയാക്കിയേക്കും.

 ഉപമുഖ്യമന്ത്രി പദം ജെഡിഎസ്സിന്

ഉപമുഖ്യമന്ത്രി പദം ജെഡിഎസ്സിന്

സമവായത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് കൈവശം വെക്കുന്ന ഉപമുഖ്യമന്ത്രി പദം ജെഡിഎസ്സിന് വിട്ടുകൊടുക്കും. മന്ത്രിസഭാംഗങ്ങളിലും ചില മാറ്റങ്ങളുണ്ടാകും. ഉടക്കി നില്‍ക്കുന്ന എംഎല്‍എമാരെ കൂടെ നിര്‍ത്താനുള്ള നീക്കങ്ങളും നടത്തും.

ജെഡിഎസ് മുഖ്യമന്ത്രി പദം ഒഴിയുമോ

ജെഡിഎസ് മുഖ്യമന്ത്രി പദം ഒഴിയുമോ

എന്നാല്‍ പുതിയ സാഹചര്യത്തില്‍ ജെഡിഎസ് മുഖ്യമന്ത്രി പദം ഒഴിയുമോ എന്നാണ് സംശയം. ജെഡിഎസ് നേതൃയോഗം ഇന്ന് ചേരുന്നുണ്ട്. ഒരുപക്ഷേ യോഗത്തില്‍ തീരുമാനമുണ്ടായേക്കും. ജെഡിഎസ് യോഗം കോണ്‍ഗ്രസിന്റെ ഫോര്‍മുല അംഗീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൂടതല്‍ വഷളാകും.

ഒരുപോലെ അലട്ടുന്നു

ഒരുപോലെ അലട്ടുന്നു

സര്‍ക്കാരില്‍ മാറ്റം വേണമെന്ന ജെഡിഎസ്സിലും അഭിപ്രായമുണ്ടെന്നാണ് വിവരം. പക്ഷേ മുഖ്യമന്ത്രി പദം വിട്ടുകൊടുക്കുമോ എന്ന് വ്യക്തമല്ല. ബിജെപിയുടെ സീറ്റ് നില കൂടിയത് കോണ്‍ഗ്രസിനെയും ജെഡിഎസ്സിനെയും ഒരുപോലെ അലട്ടുന്നുണ്ട്.

 സുമലതയുടെ വിജയം ബിജെപിക്ക്

സുമലതയുടെ വിജയം ബിജെപിക്ക്

കര്‍ണാടകത്തില്‍ 28 ലോക്‌സഭാ സീറ്റുകളാണുള്ളത്. ഇതില്‍ 25ഉം ബിജെപി നേടി. ഒന്ന് കോണ്‍ഗ്രസ്, ഒന്ന് ജെഡിഎസ്, സ്വതന്ത്രയായി മല്‍സരിച്ച സുമലത എന്നിവരും ജയിച്ചു. ബിജെപി പരസ്യപിന്തുണ നല്‍കിയ സ്വതന്ത്രയാണ് സുമലത. അതുകൊണ്ട് ഈ വിജയവും തങ്ങളുടേതാണെന്ന് ബിജെപി അവകാശപ്പെടുന്നു.

 അംഗബലം 105 ആയി

അംഗബലം 105 ആയി

ഉപതിരഞ്ഞെടുപ്പ് നടന്ന നിയമസഭാ മണ്ഡലത്തില്‍ ബിജെപിയാണ് ജയിച്ചത്. ഇതോടെ ബിജെപിയുടെ അംഗബലം 105 ആയി. 224 അംഗ നിയമസഭയില്‍ 113 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ ഭരണം നടത്താം. അങ്ങനെയാണെങ്കില്‍ ബിജെപിക്ക് 8 അംഗങ്ങളുടെ പിന്തുണ മാത്രം മതി.

Recommended Video

cmsvideo
കര്‍ണാടകയിലും ബിജെപി തരംഗം
മുന്നറിയിപ്പ് ഇങ്ങനെ

മുന്നറിയിപ്പ് ഇങ്ങനെ

രണ്ടുദിവസം കാത്തിരിക്കും. കോണ്‍ഗ്രസും ജെഡിഎസും ഓഫീസില്‍ തുടരുമോ എന്നു നോക്കും. അവര്‍ ഒഴിയാന്‍ തയ്യാറല്ലെങ്കില്‍ തങ്ങള്‍ സ്വന്തമായി തീരുമാനമെടുക്കും. അത് നടപ്പാക്കുകയും ചെയ്യും- ബിജെപി അധ്യക്ഷന്‍ യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

ദില്ലിയില്‍ ഞെട്ടിച്ച് ബിജെപി; കോണ്‍ഗ്രസും എഎപിയും സഖ്യമുണ്ടാക്കിയിട്ടും കാര്യമില്ല, കണക്കുകള്‍...ദില്ലിയില്‍ ഞെട്ടിച്ച് ബിജെപി; കോണ്‍ഗ്രസും എഎപിയും സഖ്യമുണ്ടാക്കിയിട്ടും കാര്യമില്ല, കണക്കുകള്‍...

English summary
Karnataka Congres may take CM post from JDS, New Formula Ready
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X