കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസും ജെഡിഎസും വീണ്ടും സഖ്യത്തിലേക്ക്; രാജ്യസഭ ഉള്‍പ്പടെ 5 സീറ്റില്‍ വിജയം ഉറപ്പ്

Google Oneindia Malayalam News

ബെംഗളൂരു: 2018 മെയ് മാസത്തില്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് റിസല്‍ട്ട് പുറത്തു വന്ന സമയം. പ്രധാന കക്ഷികളായ കോണ്‍ഗ്രസ്, ബിജെപി, ജെഡിഎസ് എന്നിവരില്‍ ആര്‍ക്കും കേവല ഭൂരിപക്ഷത്തിലെത്താനുള്ള അഗംഗലമില്ല. നൂറിലേറെ സീറ്റുകളുമായി ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. മറുപക്ഷത്ത് കോണ്‍ഗ്രസിന് 80 ഉം ജെഡിഎസിന് 37 ഉം സീറ്റുണ്ട്.

ഈ സാഹചര്യത്തിലാണ് ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ കോണ്‍ഗ്രസ് ചടുലമായ നീക്കങ്ങള്‍ നടത്തിയത്. 80 സീറ്റുകളുണ്ടായിട്ടും 37 സീറ്റുകളുള്ള ജെഡിഎസിന് മുഖ്യമന്ത്രിസ്ഥാനം വിട്ടു കൊടുത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചു. എന്നാല്‍ അധികാരത്തിലേറി അധികം വൈകാതെ തന്നെ ഐക്യ സര്‍ക്കാര്‍ താഴെ വീഴുന്ന കാഴ്ച്ചയാണ് നാം കണ്ടത്.

സര്‍ക്കാര്‍ വീണത്

സര്‍ക്കാര്‍ വീണത്

കോണ്‍ഗ്രസിലേയും ജെഡിഎസിലേയും വിമത നേതാക്കളെ ചാക്കിട്ട് പിടിച്ച് നടത്തിയ നീക്കത്തിലൂടെയായിരുന്നു കര്‍ണാടകയിലെ ഐക്യ സര്‍ക്കാറിനെ ബിജെപി മറിച്ചിട്ടത്. 17 എംഎല്‍എമാര്‍ കൂറുമാറിയതോടെ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടമാവുകയായിരുന്നു. പിന്നീട് ബിഎസ് യഡിയൂരപ്പയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു.

പരസ്പരം മത്സരിച്ചു

പരസ്പരം മത്സരിച്ചു

ഐക്യ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസിനും ജെഡിഎസിനും ഇടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ശക്തമായിരുന്നു. ത്രിതല പഞ്ചായത്ത് തിരഞെടുപ്പുകളില്‍ ഇരു പാര്‍ട്ടികളും പരസ്പരം മത്സരിച്ചു. സംഖ്യം രൂപീകരിച്ച് മത്സരിച്ച ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ദയനീയമായി പരാജയപ്പെടുകയും ചെയ്തു.

സര്‍ക്കാര്‍ വീണതോടെ

സര്‍ക്കാര്‍ വീണതോടെ

ഐക്യ സര്‍ക്കാര്‍ വീണതോടെ കോണ്‍ഗ്രസും ജെഡിഎസും സഖ്യം വേര്‍പിരിഞ്ഞിരുന്നു. ഡിസംബര്‍ ആദ്യ വാരം 15 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ വീണ്ടും സഖ്യം രൂപീകരിക്കാന്‍ പ്രാഥമിക ഘട്ടത്തില്‍ ചര്‍ച്ച നടന്നിരുന്നെങ്കിലും പിന്നീട് അതും വിജയത്തിലെത്തിയില്ല. ഒരു ഘട്ടത്തില്‍ ജെഡിഎസ് ബിജെപി പാളയത്തിലേക്ക് പോവുമോയെന്ന അഭ്യഹവും ശക്തമായിരുന്നു.

വീണ്ടും ഒരുമിക്കുന്നു

വീണ്ടും ഒരുമിക്കുന്നു

എന്നാല്‍ അങ്ങനെയൊന്ന് ഉണ്ടായില്ലെന്ന് മാത്രമല്ല, ഇപ്പോഴിതാ കോണ്‍ഗ്രസും ജെഡിഎസും കര്‍ണാടകയില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ വീണ്ടും ഒരുമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരികയാണ്. നിമയസഭാ കൗണ്‍സില്‍, രാജ്യസഭാ തിരഞ്ഞെടുപ്പുകളിലാണ് ഇരുപാര്‍ട്ടികളും കൈകോര്‍ക്കാന്‍ ഒരുങ്ങുന്നത്.

ചര്‍ച്ചകള്‍

ചര്‍ച്ചകള്‍

കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാലാണ് ഇരു തിരഞ്ഞെടുപ്പുകളും നീണ്ടു പോവുന്നത്. ജൂണ്‍ അവസാനത്തോടെയോ ജുലൈ ആദ്യവാരത്തിലോ തിരഞ്ഞെടുപ്പുകള്‍ നടന്നേക്കുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. ഇരു തിരഞ്ഞെടുപ്പുകളിലും സീറ്റുകള്‍ പങ്കിടുന്നതില്‍ ജെഡിഎസും കോണ്‍ഗ്രസും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അംഗബലം

അംഗബലം

സഖ്യം രൂപീകരിച്ചാല്‍ സംയുക്ത സ്ഥാനാര്‍ത്ഥികള്‍ക്ക് സഭയിലേക്ക് യാതൊരു തടസ്സവുമില്ലാതെ വിജയിച്ചു കയറാനുള്ള അംഗബലം ലഭിക്കും. രണ്ട് പാര്‍ട്ടികളും തമ്മില്‍ ധാരണയിലെത്തുന്നതോടെ കണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളില്‍ വിജയിക്കാന്‍ സാധിക്കും. തനിച്ച് മത്സരിക്കുകയാണെങ്കില്‍ ഇത് ഒന്നിലേക്ക് ചുരുങ്ങുകയും മറ്റ് സീറ്റുകളില്‍ ശക്തമായ മത്സരം നടക്കുകയും ചെയ്യും.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍

രാജ്യസഭാ തിരഞ്ഞെടുപ്പില്‍

ഒരുമിച്ച് ചേരുന്നതിലൂടെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റിലാണ് വിജയിക്കാന്‍ സാധിക്കുക. ധാരണ അനുസരിച്ച് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഒരോന്ന് വീതം സീറ്റുകളില്‍ കോണ്‍ഗ്രസും ജെഡിഎസും മത്സരിക്കും. പകരം നിയമസഭാ കൗണ്‍സിലിലെ മൂന്ന് സീറ്റുകളില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കും. അംഗബലം അനുസരിച്ച് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് രണ്ടും ജെഡിഎസിന് ഒരു സീറ്റും നേടാം.

പിന്തുണ അനുഗ്രഹമാവുന്നത്

പിന്തുണ അനുഗ്രഹമാവുന്നത്

എന്നാല്‍ രാജ്യസഭയിലേക്ക് തനിച്ച് ഒരു സീറ്റിലേക്ക് വിജയിക്കാനുള്ള അംഗബലം ജെഡിഎസിനില്ല. അവിടെയാണ് കോണ്‍ഗ്രസിന്‍റെ പിന്തുണ അനുഗ്രഹമാവുന്നത്. കോണ്‍ഗ്രസിന് തനിച്ച് രണ്ടാമത്തെ സീറ്റ് നേടാനും സാധിക്കില്ല. ഇരുപാര്‍ട്ടികള്‍ക്ക് ഇടയില്‍ ധാരണയില്ലെങ്കില്‍ ബിജെപി അവസരം മുതലെടുക്കും. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ജെഡിഎസിനെ പിന്തുണയ്ക്കുന്നത്.

മുന്നാമത്തെ സീറ്റ്

മുന്നാമത്തെ സീറ്റ്

ഈ പിന്തുണയ്ക്ക് പകരമായാണ് കൗണിസിലില്‍ ജെഡിഎസിന് വിജയിക്കാന്‍ കഴിയുന്ന മുന്നാമത്തെ സീറ്റ് തങ്ങള്‍ക്ക് വിട്ടു നല്‍കണമെന്ന നിര്‍ദ്ദേശം കോണ്‍ഗ്രസ് മുന്നോട്ട് വെച്ചിരിക്കുന്നത്. എന്നാല്‍ ഈ നിര്‍ദ്ദേശത്തോട് ജെഡിഎസ് നേതൃത്വം പൂര്‍ണ്ണമായും യോജിച്ചിട്ടില്ല. കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ഒരു സീറ്റ് വേണമെന്നത് തന്നെയാണ് അവരുടെ ആവശ്യം.

പൊതു സമ്മതന്‍

പൊതു സമ്മതന്‍

പകരം രാജ്യസഭാ തിരഞ്ഞെടുപ്പില്‍ രണ്ടാമത്തെ സീറ്റില്‍ ജെഡിഎസ് സ്വന്തമായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. ഇരുപാര്‍ട്ടികള്‍ക്കും പൊതു സമ്മതനായ സ്ഥാനാര്‍ത്ഥിയെ രാജ്യസഭയിലേക്ക് അയക്കാമെന്നാണ് ജെഡിഎസ് നേതാക്കള്‍ പറയുന്നത്. കോണ്‍ഗ്രസിനും ജെഡിഎസിനും തമ്മില്‍ ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

സഭയില്‍

സഭയില്‍

ബിജെപിക്കെതിരായ നീക്കത്തില്‍ ഒന്നിക്കണമെന്ന അഭിപ്രായം ഇരുപാര്‍ട്ടികള്‍ക്കും ഇടയില്‍ നേരത്തെ മുതല്‍ ഉണ്ട്. 224 അംഗ കര്‍ണാടക നിയമസഭയില്‍ ഭരണ പക്ഷത്ത് 120 അംഗങ്ങളാണ് ഉള്ളത് (ബിജെപി 117, സ്വതന്ത്രര്‍ -3) പ്രതിപക്ഷത്ത് 102 അംഗങ്ങളും ഉണ്ട്. കോണ്‍ഗ്രസിന് 68 ഉം ജെഡിഎസിന് 34 ഉം അഗങ്ങളും ഉണ്ട്. രണ്ട് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്

 കടക്ക് പുറത്ത്; ആ വേല ഇവിടെ വിലപ്പോവില്ല; സിന്ധ്യ അനുകൂലികള്‍ക്ക് കിടിലന്‍ പണിയുമായി കോണ്‍ഗ്രസ് കടക്ക് പുറത്ത്; ആ വേല ഇവിടെ വിലപ്പോവില്ല; സിന്ധ്യ അനുകൂലികള്‍ക്ക് കിടിലന്‍ പണിയുമായി കോണ്‍ഗ്രസ്

 ഒരൊറ്റൊ കോവിഡ് രോഗികളില്ലാതെ ലക്ഷ ദ്വീപ്; നേട്ടം കൈവരിച്ചത് ഇങ്ങനെ, കേരളത്തിനും പ്രശംസ ഒരൊറ്റൊ കോവിഡ് രോഗികളില്ലാതെ ലക്ഷ ദ്വീപ്; നേട്ടം കൈവരിച്ചത് ഇങ്ങനെ, കേരളത്തിനും പ്രശംസ

English summary
karnataka; congress and jds likely alliance for rajya sabh and mlc poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X