കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്കം കുറിച്ച് ഡികെ ശിവകുമാര്‍, കര്‍ണാടകത്തിലെ നീക്കങ്ങള്‍ ഇങ്ങനെ

  • By
Google Oneindia Malayalam News

Recommended Video

cmsvideo
കോൺഗ്രസ് - JDS സഖ്യത്തിന്റെ ഉരുക്കുമനുഷ്യൻ | Oneindia Malayalam

അമിത് ഷായുടെ ചാണക്യതന്ത്രങ്ങൾ പൊളിച്ചടുക്കി കോൺഗ്രസ് -ജെഡിഎസ് സർക്കാരിന് കർണ്ണാടകയിൽ അധികാരത്തിലേറാൻ വഴിതെളിയിച്ചത് ഡികെയെന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കോൺഗ്രസിന്‍റെ ഡികെ ശിവകുമാറിന്‍റെ തന്ത്രങ്ങളാണ്. മുൻ കെപിസിസി വർക്കിങ്ങ് പ്രസിഡന്‍റായ ഡികെ ശിവകുമാറിന്‍റെ ചടുലനീക്കങ്ങളാണ് അമിത്ഷായുടെ തുറുപ്പുചീട്ടുകളെ ഇല്ലാതാക്കിയത്.

<strong>വയനാട്ടിലേക്ക് 'ഓടി' പ്രവര്‍ത്തകര്‍, തടയാന്‍ ശ്രമിച്ചിട്ടും രക്ഷയില്ല.. 'രാഗാ'യ്ക്കായി പണി തുടങ്ങി</strong>വയനാട്ടിലേക്ക് 'ഓടി' പ്രവര്‍ത്തകര്‍, തടയാന്‍ ശ്രമിച്ചിട്ടും രക്ഷയില്ല.. 'രാഗാ'യ്ക്കായി പണി തുടങ്ങി

കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ കോടികളുടെ ഓഫറും മന്ത്രിസ്ഥാനമടക്കമുള്ള വാഗ്ദാനങ്ങളുമായി ബിജെപി ഇറങ്ങിയപ്പോൾ ഇതിനെയെല്ലാം പ്രതിരോധിച്ച് എംഎൽഎമാരെ സുരക്ഷിതമായി റിസോർട്ടിൽ പാർപ്പിക്കുകയും ശക്തിതെളിയിക്കാൻ വിധാൻസൗധയിലുമെത്തിച്ച ഡികെയുടെ തന്ത്രങ്ങളാണ് അവസാന നിമിഷം കര്‍ണാടകത്തില്‍ കോൺഗ്രസിന് ശക്തി പകർന്നത്. നേരത്തെ തന്നെ കോൺഗ്രസിലെ ക്രൈസിസ് മാനേജറായി അറിയപ്പെടുന്ന ഡികെ കര്‍ണാടകത്തിലെ നിര്‍ണായക നീക്കങ്ങളോടെ ദേശീയ രാഷ്ട്രീയത്തില്‍ അമിത് ഷായെ വെല്ലുന്ന ചാണക്യനായി വിലയിരുത്തപ്പെട്ടു.

 രാഷ്ട്രീയത്തിലേക്ക്

രാഷ്ട്രീയത്തിലേക്ക്

കർണ്ണാടകയിലെ ബിജെപി രാഷ്ട്രീയത്തെ പിൻസീറ്റിലിരുന്ന ഭരിക്കുന്ന റെഡ്ഡി സഹോദൻമാരോട് നേർക്കുനേർ പേരാടാൻ കോൺഗ്രസിൽ കെൽപ്പുള്ള ഒരേയൊരാളാണ് ഡികെ. റെഡ്ഡിയോളം ആൾബലവും ബിസിനസ് ബന്ധങ്ങളുമില്ലെങ്കിലും ഇവരെ വിറപ്പിക്കാൻ കഴിയുന്ന സ്വാധീനങ്ങൾ ഡികെ. ശിവകുമാറിനുണ്ട്. 1985 ലാണ് ഡികെ ആദ്യമായി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്.
അന്ന് സന്തനൂര്‍ മണ്ഡലത്തില്‍ എച്ച്ഡി ദേഡവഗൗഡയോടാണ് അദ്ദേഹം മത്സരിച്ചത്.

 സ്വാധീനം ഇങ്ങനെ

സ്വാധീനം ഇങ്ങനെ

എന്നാല്‍ ആദ്യ മത്സരത്തില്‍ തന്നെ പരാജയം നൂണഞ്ഞു. അതേസമയം ദേവഗൗഡ ലോക്സഭയിലേക്ക് മത്സരിക്കാന്‍ രാജിവെച്ചതോടെ ശിവകുമാര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച് കയറി. പിന്നീട് ഒരു തവണ കൂടി ദേവഗൗഡയോട് മത്സരിച്ചിരുന്നു. പക്ഷേ വീണ്ടും പരാജയപ്പെട്ടു.പിന്നാലെ 1994 ല്‍ എച്ച്ഡി കുമാരസ്വാമിയോട് മത്സരിച്ച് പരാജയപ്പെട്ടെങ്കിലും തന്‍റെ സ്വാധീനം പാര്‍ട്ടിയിലും ബെംഗളൂരിവിലും വര്‍ധിപ്പിക്കാന്‍ ശിവകുമാറിന് കഴിഞ്ഞു.

ക്രൈസിസ് മാനേജര്‍

ക്രൈസിസ് മാനേജര്‍

2013 ല്‍ കനകപുര മണ്ഡലത്തില്‍ നിന്ന് ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് ജയിച്ച് സിന്ദരാമയ്യ മന്ത്രി സഭയില്‍ മന്ത്രിയായി.
ബിജെപിയുടെ കുതന്ത്രങ്ങളില്‍ നിന്ന്
എംഎൽഎമാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ചുമതല നേരത്തെയും വിജയകരമായി നിർവഹിച്ച് കോൺഗ്രസിന് രക്ഷകനായിട്ടുണ്ട് ഡികെ. 2017 ല്‍ ഗുജറാത്തിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകനായ അഹമ്മദ് പട്ടേൽ രാജ്യസഭയിലെത്തുന്നത് എന്തുവിലകൊടുത്തും തടയാൻ അമിത് ഷാ തന്ത്രങ്ങളൊരുക്കിയപ്പോൾ ഒരുകുഞ്ഞുപോലുമറിയാതെ എംഎൽഎമാരെ സുരക്ഷിത കേന്ദ്രത്തിൽ ഒളിപ്പിച്ചതും ഡികെയായിരുന്നു.

 തുണച്ചത് ഡികെ

തുണച്ചത് ഡികെ

ഗുജറാത്ത് നിയമസഭയിൽ 59 അംഗങ്ങളുണ്ടായിരുന്ന കോൺഗ്രസിൽ നിന്ന് ശങ്കർ സിങ് വഗേലയുടെ നേതൃത്വത്തിൽ ഒരുവിഭാഗം പാർട്ടി വിടുകയും തൊട്ടുപിന്നാലെ മൂന്നുപേർകൂടി മറുകണ്ടം ചാടിയതോടെ ശേഷിക്കുന്നവരെ സംരക്ഷിക്കാൻ പാർട്ടി വിശ്വാസത്തിലെടുത്തത് ഡികെയെ ആയിരുന്നു.അപകടം മണത്ത കോൺഗ്രസിന് വൈകിയാണ് വിവേകമുദിച്ചത്. ഗുജറാത്തിന്റെ ചുമതലയുണ്ടായിരുന്ന അശോക് ഗെലോട്ട് കർണ്ണാടക മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയെ വിളിച്ച് സഹായഭ്യാത്ഥിച്ചപ്പോൾ സിദ്ധരാമയ്യ ദൗത്യമേൽപ്പിച്ചത് ഊർജമന്ത്രിയായ ഡികെയായിരുന്നു.

 റിസോര്‍ട്ട് രാഷ്ട്രീയം

റിസോര്‍ട്ട് രാഷ്ട്രീയം

റിസോർട്ട് രാഷ്ട്രീയത്തിന്റെ പുതിയ രീതികൾ ഇന്ത്യൻ രാഷ്ട്രീയത്തിന് പരിചയപ്പെടുത്തയതും ഡികെയായിരുന്നു. സഹോദരനും ബെംഗളൂരു റൂറൽ എംപിയുമായ ഡികെ സുരേഷിനോട് എംഎൽഎമാരെ റിസോർട്ടിലേക്ക് എത്തിക്കാനുള്ള ചുമതല ഡികെ ഏൽപിച്ചു. എംഎൽഎമാരെ ഒളിപ്പിച്ചത് ഈഗിൾട്ടൺ റിസോർട്ടിലായിരുന്നു.

 ഡികെയുടെ നീക്കങ്ങള്‍

ഡികെയുടെ നീക്കങ്ങള്‍

മറുകണ്ടംചാടിപ്പിക്കാൻ ബിജെപി ശ്രമിച്ചെങ്കിലും ഡികെയുടെ നീക്കങ്ങൾ ഇതിനെല്ലാം തടയിട്ടു. കോൺഗ്രസിന് തന്നെ അഭിമാന വിജയമേകി അഹമ്മദ് പട്ടേൽ രാജ്യസഭയിലെത്തിയപ്പോൾ ഇതിന്‍റെ പ്രതിധ്വനികൾ ഡികെയ്ക്ക് നേരിടേണ്ടി വന്നു. തൊട്ടുപിന്നാലെ ഡികെയുടെ വസതിയിലും വീടുകളിലും എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തി. പക്ഷേ ഇതിലൊന്നും ഡികെ കുലുങ്ങിയില്ല.

 അധികാരത്തില്‍ ഏറാന്‍

അധികാരത്തില്‍ ഏറാന്‍

ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കവെ മറ്റൊരു രണ്ടാം ഓപ്പറേഷന്‍ താമര പുറത്തെടുക്കാന്‍ ബിജെപി ശ്രമിച്ചപ്പോള്‍ വീണ്ടും രക്ഷകനായത് ഡികെ തന്നെയാണ്. മന്ത്രിസഭാ വികസനത്തില്‍ പ്രാതിനിധ്യം ലഭിക്കാതിരുന്ന എംഎല്‍എമാര്‍ ഇടഞ്ഞതോടെ അവരെ മറുകണ്ടം ചാടിച്ച് വീണ്ടും അധികാരത്തില്‍ ഏറാന്‍ ബിജെപി ശ്രമം നടത്തിയിരുന്നു.

 മെരുക്കിയത് ഡികെ

മെരുക്കിയത് ഡികെ

എന്നാല്‍ ഇടഞ്ഞ് നിന്ന് എംഎല്‍എമാരെ സമാവായ ചര്‍ച്ചയിലൂടെ മെരുക്കി വീണ്ടും കോണ്‍ഗ്രസ് പാളയത്തിലെത്തിക്കാന്‍ ഡികെ കഴിഞ്ഞു. ഇതോടെ കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിക്കാനുള്ള ബിജെപിയുടെ അവസാന നീക്കങ്ങളും പൊളിക്കാന്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനായി..

ലോക്സഭ തിരഞ്ഞെടുപ്പ് 2019

English summary
karnataka congress dk shivakumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X