കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡികെ ശിവകുമാര്‍ ഇല്ല; തിരഞ്ഞെടുപ്പ് ചൂടറിഞ്ഞ് കോണ്‍ഗ്രസ്, തന്ത്രങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

ബെംഗളൂരു: അയോഗര്യരാക്കപ്പെട്ട 15 വിമത എംഎല്‍എമാരുടെ മണ്ഡലത്തില്‍ ഒക്ടോബര്‍ 21 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ഇത്തവണ കോണ്‍ഗ്രസിനേയും ജെഡിഎസിനേയും സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. കൂടുതല്‍ സീറ്റുകള്‍ വിജയിച്ചാല്‍ ബിജെപിയെ പുറത്തിറക്കി വീണ്ടും ഭരണത്തിലേറാനാകുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനുണ്ട്. അയോഗ്യരാക്കപ്പെട്ട വിമത എംഎല്‍എമാരെ ഉപയോഗിച്ച് ബിജെപി അറ്റകൈ പ്രയോഗങ്ങള്‍ നടത്തിയേക്കുമെന്ന കണക്ക് കൂട്ടലുകള്‍ കോണ്‍ഗ്രസ് ക്യാമ്പിലുണ്ട്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് വേഗം കൂട്ടിയിരിക്കുകയാണ് പാര്‍ട്ടി.

അബ്ദുള്ളക്കുട്ടിയെ കുറിച്ച് മിണ്ടിയില്ല!! മഞ്ചേശ്വരത്ത് മറ്റൊരു പേര്, പ്രതീക്ഷ കൈവിട്ട് ബിജെപി?അബ്ദുള്ളക്കുട്ടിയെ കുറിച്ച് മിണ്ടിയില്ല!! മഞ്ചേശ്വരത്ത് മറ്റൊരു പേര്, പ്രതീക്ഷ കൈവിട്ട് ബിജെപി?

അതേസമയം ഉപതിരഞ്ഞെടുപ്പെന്ന ആസിഡ് ടെസ്റ്റില്‍ കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാണ് ക്രൈസിസ് മാനേജര്‍ എന്നറിയപ്പെടുന്ന ഡികെ ശിവകുമാറിന്‍റെ അഭാവം.അതേസമയം ഡികെയുടെ അഭാവത്തിലും വന്‍ തന്ത്രങ്ങളാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ ഒരുങ്ങുന്നത്. വിശദാംശങ്ങളിലേക്ക്

അറസ്റ്റും ജയില്‍ വാസവും

അറസ്റ്റും ജയില്‍ വാസവും

ഹവാല പണമിടപാട് കേസില്‍ തിഹാര്‍ ജയിലില്‍ തുടരുകയാണ് ആറ് തവണ എംഎല്‍എയും കര്‍ണാടകത്തിലെ കോണ്‍ഗ്രസിന്‍റെ അതിശക്തനായ നേതാവുമായ ഡികെ ശിവകുമാര്‍. കോണ്‍ഗ്രസിന്‍റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം തുണച്ച നേതാവ്. തിരഞ്ഞെടുപ്പികളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച നേതാവ്. ഉപതിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസിന്‍റെ അധ്യക്ഷനായി എത്തും എന്ന് പ്രതീക്ഷയ്ക്കിടയിലാണ് ഹവാല കേസില്‍ ഡികെ അറസ്റ്റിലാകുന്നത്.

ആശങ്കയോടെ കോണ്‍ഗ്രസ് ക്യാമ്പ്

ആശങ്കയോടെ കോണ്‍ഗ്രസ് ക്യാമ്പ്

ഉപതിരഞ്ഞടുപ്പിന് ഡികെയുടെ അസാന്നിധ്യം കോണ്‍ഗ്രസ് ക്യാമ്പില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. ഇത്തവണ ശക്തമായ ത്രികോണ മത്സരമായിരിക്കും 15 മണ്ഡലങ്ങളിലും നടക്കുക. ഡികെ ഇല്ലാതായതോടെ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യുടെയും ഉപമുഖ്യമന്ത്രിയായിരുന്ന ജി പരമേശ്വരയ്യയുടേയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവിന്റെയും അഭിമാന പ്രശ്‌നമായി മാറിയിരിക്കുകയാണ് ഉപതിരഞ്ഞെടുപ്പ്.

സ്ഥാനാര്‍ത്ഥി ചര്‍ച്ച

സ്ഥാനാര്‍ത്ഥി ചര്‍ച്ച

ഇതോടെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ചില അറ്റകൈ പ്രയോഗങ്ങള്‍ നടത്താനുള്ള അവസാന വട്ട നീക്കത്തിലാണ് കോണ്‍ഗ്രസ്. സപ്തംബര്‍ 26 ന് ചേരുന്ന കോണ്‍ഗ്രസിന്‍റെ ജനറല്‍ ബോഡി യോഗത്തില്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ പാര്‍ട്ടി ആവിഷ്കരിക്കും. അയോഗ്യരാക്കപ്പെട്ട വിമത എംഎല്‍എമാര്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത് എന്നത് കോണ്‍ഗ്രസിന് ആശങ്കയേറ്റിയിട്ടുണ്ട്. മികച്ച സ്ഥാനാര്‍ത്ഥികളെ തേടുകയാണ് പാര്‍ട്ടി.

കോണ്‍ഗ്രസ് തന്ത്രം

കോണ്‍ഗ്രസ് തന്ത്രം

വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി നിയമസഭ മണ്ഡലങ്ങളിലെ നേതാക്കളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പലതവണ ചര്‍ച്ച നടത്തി കഴിഞ്ഞു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ സര്‍ക്കാര്‍ വീഴ്ച ചൂണ്ടിക്കാട്ടിയാകും കോണ്‍ഗ്രസിന്‍റെ പ്രചരണം. സിദ്ധരാമയ്യ സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികള്‍ നിര്‍ത്തലാക്കിയ ബിജെപി സര്‍ക്കാര്‍ നടപടിയേയും കോണ്‍ഗ്രസ് പ്രചാരണ ആയുധമാക്കും.

വൊക്കാലിംഗ വോട്ടുകള്‍

വൊക്കാലിംഗ വോട്ടുകള്‍

15 ല്‍ 11 സീറ്റുകള്‍ നേടാനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തില്‍ നിര്‍ണായകമായ വൊക്കാലിംഗ വോട്ടുകളില്‍ ഇത്തവണ വിള്ളല്‍ വീഴുമെന്നാണ് കോണ്‍ഗ്രസ് കണക്കാക്കുന്നത്. ഡികെ ശിവകുമാറിന്‍റെ അറസ്റ്റില്‍ വലിയ പ്രതിഷേധമാണ് വൊക്കാലിംഗ സമുദായമുയര്‍ത്തിയത്. ഇത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നുണ്ട്.

കോണ്‍ഗ്രസിന് പ്രതീക്ഷ

കോണ്‍ഗ്രസിന് പ്രതീക്ഷ

കെആര്‍ പെട്ട്, ഹുന്‍സൂര്‍ , ബെംഗളൂര്‍ തുടങ്ങി ആറ് മണ്ഡലങ്ങളില്‍ വൊക്കാലിംഗ വോട്ടുകള്‍ ബിജെപിക്ക് നഷ്ടമാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. 224 അംഗ നിയമസഭയില്‍ ബിജെപിക്ക് 105 അംഗങ്ങളാണ് ഉള്ളത്. ഉപതിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കഴിഞ്ഞാല്‍ മാത്രമേ ഭരണയകാലയളവ് തികയ്ക്കാന്‍ ബിജെപിക്ക് സാധിക്കൂ.

ബിജെപിക്ക് നെ‍ഞ്ചിടിപ്പ്

ബിജെപിക്ക് നെ‍ഞ്ചിടിപ്പ്

അതേസമയം ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളെല്ലാം കോണ്‍ഗ്രസിന്‍റെയും ജെഡിഎസിന്‍റേയും ശക്തി കേന്ദ്രങ്ങളാണെന്നത് ബിജെപിയുടെ നെഞ്ചിടിപ്പ് ഉയര്‍ത്തുന്നുണ്ട്.കുറഞ്ഞത് 6 സീറ്റുകള്‍ എങ്കിലും ബിജെപിക്ക് ലഭിക്കേണ്ടതുണ്ട്.

മഞ്ചേശ്വരത്ത് ഇടതു സ്ഥാനാര്‍ത്ഥി സിഎച്ച് കുഞ്ഞമ്പു അല്ല മറ്റൊരാള്‍? സുരേന്ദ്രനും മഞ്ചേശ്വരത്തേക്ക്?

English summary
Karnataka congress face tough time in the absence of DK Shivakumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X