കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെഡിയൂരപ്പ സർക്കാരിന് കോൺഗ്രസിന്റെ 'ചെക്ക്';1കോടി വീശി ഡികെ ശിവകുമാർ!പിന്നാലെ നടപടി തിരുത്തി സർക്കാർ

  • By Aami Madhu
Google Oneindia Malayalam News

ബെംഗളൂരു; ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ അതിഥി തൊഴിലാളികൾക്ക് തിരികെ നാട്ടിലേക്ക് മടങ്ങാനുള്ള അനുമതി കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ നൽകിയത്. ഇതിന് വേണ്ടി സ്പെഷ്യൽ ബസുകളും ട്രെയിനുകളും ഏർപ്പാടാക്കിയിരുന്നു.

അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മടങ്ങുന്ന സ്വന്തം തൊഴിലാളികളിൽ നിന്ന് ഇരട്ടി യാത്രാക്കൂലി ഈടാക്കിയ കർണാടക സർക്കാരിന്റെ നടപടി വലിയ വിവാദത്തിന് വഴിവെച്ചത്. ഇതോടെ വിഷയത്തിൽ കോൺഗ്രസ് ഇടപെട്ടു.

കൊവിഡ് രോഗമില്ലാത്തവരെ

കൊവിഡ് രോഗമില്ലാത്തവരെ

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നിരവധി തൊഴിലാളികളാണ് പലയിടങ്ങളിലായി കുടുങ്ങി പോയത്. ഇവരെ തിരികെയെത്തിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് കൊവിഡ് രോഗമില്ലാത്ത തൊഴിലാളികളെ ബസിലും ട്രെയിനിലുമായി മടക്കി കൊണ്ടുവരാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത്.

ബസിലും ട്രെയിനിലുമായി

ബസിലും ട്രെയിനിലുമായി

ഇതോടെ കർണാടകത്തിൽ നിന്നും നിരവധി തൊഴിലാളികൾ തങ്ങളുടെ ഗ്രാമത്തിലേക്ക് മടങ്ങാനും അവസരമൊരുങ്ങി. അന്യസംസ്ഥാനത്ത് ഉള്ളവർക്ക് ട്രെയിനിലും മറ്റുള്ളവർക്കായി കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ‌എസ്‌ആർ‌ടി‌സി) ബസുകളുമാണ് മടക്കയാത്രയ്ക്കായി തയ്യാറാക്കിയത്.

ഒരു കോടി നൽകി കോൺഗ്രസ്

ഒരു കോടി നൽകി കോൺഗ്രസ്

അതേസമയം ബസ് യാത്രാക്കൂലിയായി ഇരട്ടി പണമാണ് സർക്കാർ ഈടാക്കിയതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.
ഇതോടെ വിഷയത്തിൽ കോൺഗ്രസ് ഇടപെടുകയായിരുന്നു. ഇവർക്കായി സൗജന്യ യാത്ര ഒരുക്കുന്നതിനായി ഒരു കോടി രൂപ കർണാടക ആർടിസിക്ക് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ നൽകി.

ചെക്ക് നൽകി

ചെക്ക് നൽകി

'കർണാടക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാർ കുടിയേറ്റ തൊഴിലാളികളെ ബെംഗളൂരുവിൽ നിന്ന് സംസ്ഥാനത്തെ തന്നെ മറ്റിടങ്ങളിലേക്ക് എത്തിക്കാൻ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് (കെഎസ്ആർടിസി) ഒരു കോടി രൂപയുടെ ചെക്ക് നൽകി'യതായി പാർട്ടി വക്താവ് രവി ഗൗഡ പറഞ്ഞു.

 സൗകര്യം ഏർപ്പെടുത്തിയില്ല

സൗകര്യം ഏർപ്പെടുത്തിയില്ല

സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ നിരവധി തൊഴിലാളികളാണ് ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മജസ്റ്റിക്കിലേക്ക് ശനിയാഴ്ച രാത്രിയോടെ എത്തിയത്. ഇവർക്ക് യാതൊരു സൗകര്യവും ഒരുക്കിയില്ലെന്ന് ഗൗഡ കുറ്റപ്പെടുത്തി.

 ഭക്ഷണവും വെള്ളവുമില്ലാതെ

ഭക്ഷണവും വെള്ളവുമില്ലാതെ

സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് സ്റ്റാന്റിൽ എത്തിയത്. എന്നാൽ സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആവശ്യത്തിന് ബസുകൾ ഏർപ്പെടുത്തിയിരുന്നില്ല. ഭക്ഷണവും വെള്ളവുമില്ലാതെ നിരവധി പേരാണ് വലഞ്ഞതെന്ന് കോൺഗ്രസ് നേതാവ് രവി ഗൗഡ പറഞ്ഞു.

 രണ്ട് ലക്ഷത്തോളം പേർ

രണ്ട് ലക്ഷത്തോളം പേർ

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം തൊഴിലാളികളാണ് ദുരിതാശ്വാസ അതിർത്തികളും മറ്റുമായി തയ്യാറാക്കിയ ക്യാമ്പുകളിൽ ഉള്ളതെന്നാണ് സംസ്ഥാന ലേബര്‍ കമ്മീഷന്റെ കണക്ക്. ഇതിൽ 80,000 ത്തോളം പേർ ബെംഗളൂരുവിലും എത്തി.അതിനിടെ വിവാദങ്ങൾക്ക് പിന്നാലെ തൊഴിലാളികൾക്ക് മടങ്ങാൻ സൗജന്യ യാത്ര സർക്കാർ ഒരുക്കി. ഇന്ന് മുതൽ ചൊവ്വാഴ്ച വരെയാണ് സൗജന്യ യാത്രാ സൗകര്യം ലഭ്യമാകുക. എല്ലാ ചെലവും സർക്കാർ തന്നെ വഹിക്കുമെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ വ്യക്തമാക്കി.

English summary
Karnataka congress gave 1 crore check to KSRTC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X