കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകന്റെ കൈക്കൂലിയില്‍ കുരുങ്ങി യെഡിയൂരപ്പ, ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയം

Google Oneindia Malayalam News

ബെംഗളൂരു: പാര്‍ട്ടിക്കുളളിലെ പ്രശ്‌നങ്ങള്‍ കാരണം പൊറുതി മുട്ടുന്നതിനിടെ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്ക്ക് ഇരുട്ടടിയായി മകനെതിരായ കൈക്കൂലി ആരോപണം. സൂപ്പര്‍ സിഎം എന്ന് എതിരാളികള്‍ ആരോപിക്കുന്ന ബിവൈ വിജയേന്ദ്രയ്ക്ക് എതിരെയാണ് ചാനല്‍ സ്റ്റിംഗ് ഓപ്പറേഷനിലൂടെ കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.

വിഷയം ഏറ്റെടുത്ത കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ യെഡിയൂരപ്പ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി. വിശദാംശങ്ങളിങ്ങനെ...

മകന്റെ പേരില്‍ കൈക്കൂലി ആരോപണം

മകന്റെ പേരില്‍ കൈക്കൂലി ആരോപണം

ബിജെപിക്കുളളിലെ തമ്മിലടി കാരണം മുഖ്യമന്ത്രി സ്ഥാനം തുലാസിലായിരിക്കുമ്പോഴാണ് ബിഎസ് യെഡിയൂരപ്പയ്ക്ക് തലവേദനയായി മകന്റെ പേരില്‍ കൈക്കൂലി ആരോപണം ഉയര്‍ന്നിരിക്കുന്നത്. യെഡിയൂരപ്പയുടെ മകന്‍ ബിവൈ വിജയേന്ദ്രയും കുടുംബവും ആണ് കര്‍ണാടകത്തില്‍ യഥാര്‍ത്ഥത്തില്‍ ഭരണം നടത്തുന്നത് എന്ന് നേരത്തെ മുതല്‍ക്കേ തന്നെ പ്രതിപക്ഷവും ബിജെപിയിലെ തന്നെ ഒരു വിഭാഗവും ആരോപിക്കുന്നതാണ്.

സ്റ്റിംഗ് ഓപ്പറേഷനിലൂടെ

സ്റ്റിംഗ് ഓപ്പറേഷനിലൂടെ

ബിവൈ വിജയേന്ദ്രയും യെഡിയൂരപ്പയുടെ മരുമകനും കൊച്ചുമകനും കൈക്കൂലി വാങ്ങുന്നുവെന്ന് ആരോപിക്കുന്ന ദൃശ്യങ്ങളാണ് സ്റ്റിംഗ് ഓപ്പറേഷനിലൂടെ ഒരു സ്വകാര്യ കന്നട ചാനല്‍ പുറത്ത് വിട്ടത്. ഒരു ഫ്‌ളാറ്റ് നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് ആരോപണം. അതേസമയം ആരോപണങ്ങള്‍ ബിജെപി നിഷേധിച്ചു.

 666 കോടിയുടെ ഫ്‌ളാറ്റ് നിര്‍മ്മാണ പദ്ധതി

666 കോടിയുടെ ഫ്‌ളാറ്റ് നിര്‍മ്മാണ പദ്ധതി

കൈക്കൂലി വാങ്ങി എന്നതിന് വാട്‌സ്ആപ്പ് ചാറ്റുകള്‍ തെളിവാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ബാങ്ക് അക്കൗണ്ടിലേക്കാണ് കോടികള്‍ കൈക്കൂലിയായി നല്‍കിയത് എന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. 666 കോടിയുടെ ഫ്‌ളാറ്റ് നിര്‍മ്മാണ പദ്ധതിക്ക് അനുമതി നല്‍കുന്നതിന് യെഡിയൂരപ്പയുടെ മകന്‍ 12 കോടി രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത് എന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ ആരോപിച്ചു.

 17 കോടി കൂടി

17 കോടി കൂടി

ഒരു ഐഎഎസ് ഓഫീസറും ഹോട്ടല്‍ ഉടമയുമാണ് ഈ ഡീലിന് മധ്യസ്ഥം വഹിച്ചത് എന്നും സിദ്ധരാമയ്യ ആരോപിച്ചു. കോണ്‍ട്രാക്ടര്‍ പണം നല്‍കിയത് ഹോട്ടലുടമയുടെ പേരിലാണ്. ഇത് കൂടാതെ 17 കോടി കൂടി ബിവൈ വിജയേന്ദ്ര ആവശ്യപ്പെട്ടു. തുടര്‍ന്ന് കോണ്‍ട്രാക്ടര്‍ 7.4 കോടി രൂപ കൂടി ശശിധര്‍ മരടിയുടെ പേരില്‍ നല്‍കിയെന്നും സിദ്ധരാമയ്യ ആരോപിച്ചു.

മുഖ്യമന്ത്രി രാജി വയ്ക്കണം

മുഖ്യമന്ത്രി രാജി വയ്ക്കണം

ബാക്കി പണം യെഡിയൂരപ്പയുടെ മരുമകന്റെ ഹുബ്ലിയിലുളള മധുര എസ്റ്റേറ്റില്‍ നല്‍കാനും നിര്‍ദേശിച്ചതായും സിദ്ധരാമയ്യയുടെ ട്വീറ്റില്‍ പറയുന്നു. സിദ്ധരാമയ്യയ്‌ക്കൊപ്പം കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറും യെഡിയൂരപ്പയ്ക്ക് എതിരെ രംഗത്ത് വന്നിട്ടുണ്ട്. മുഖ്യമന്ത്രി രാജിവെച്ച് സര്‍ക്കാര്‍ പിരിച്ച് വിടണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

Recommended Video

cmsvideo
Yediyurappa Govt Looks To Ban Cow Slaughter | Oneindia Malayalam
അവിശ്വാസ പ്രമേയ നീക്കം

അവിശ്വാസ പ്രമേയ നീക്കം

സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസില്‍ കര്‍ണാടക നിയമസഭയില്‍ ചര്‍ച്ച നടക്കാനുളള ദിവസവും സമയവും ശനിയാഴ്ചയോടെ അറിയിക്കുമെന്ന് സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്‌ഡെ കഗേരി അറിയിച്ചു. അടിയന്തര പ്രമേയ നോട്ടീസിന് മുന്‍ഗണന നല്‍കി ചര്‍ച്ചയ്ക്ക് എടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതേസമയം ഭൂരിപക്ഷം തെളിയിക്കാനാവും എന്ന് ബിജെപി അവകാശപ്പെട്ടു.

English summary
Karnataka Congress gives no confidence notice against BS Yediyurappa government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X