Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ താഴെ വീഴും?കോണ്‍ഗ്രസ് നിലപാട് ഇങ്ങനെ.. ജെഡിഎസുമായി കൈകോര്‍ക്കുമോ?

Recommended Video

cmsvideo
    karnataka bjp facing the toughest period

    ബെംഗളൂരു: പ്രായാധിക്യം ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്ക്കെതിരെ ബിജെപിക്കുള്ളില്‍ പടയൊരുക്കം ശക്തമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം രണ്ട് വിഭാഗമായി തിരിഞ്ഞ് വിമത നേതാക്കളുടെ നേതൃത്വത്തില്‍ യെഡിയൂരപ്പയെക്കെതിരെ പ്രത്യേകം യോഗം ചേര്‍ന്നിരുന്നു. അതിനിടെ പാര്‍ട്ടി നേതൃത്വത്തെ പോലും ഞെട്ടിച്ച് മുതിര്‍ന്ന ബിജെപി എംഎല്‍എ മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

    ഇതോടെ ബിജെപി സര്‍ക്കാര്‍ താഴെ വീഴുമോയെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്.അതേസമയം കര്‍ണാടകത്തിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. വിശദാംശങ്ങളിലേക്ക്

     ഭിന്നത ശക്തം

    ഭിന്നത ശക്തം

    മന്ത്രിസഭ വികസനത്തിന് പിന്നാലെയാണ് കര്‍ണാടക ബിജെപിയില്‍ ഭിന്നത ശക്തമായത്. മന്ത്രി സ്ഥാനം തഴയപ്പെട്ട നേതാക്കള്‍ പരസ്യമായി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി യെഡിയൂരപ്പയെ മാറ്റണമെന്നാണ് നേതാക്കളുടെ ആവശ്യം. കഴിഞ്ഞ ദിവസം 15 വിമത നേതാക്കളുടെ നേതൃത്വത്തില്‍ യെഡിയൂരപ്പയ്ക്കെതിരെ യോഗം ചേര്‍ന്നിരുന്നു.

     അജ്ഞാത കത്ത്

    അജ്ഞാത കത്ത്

    77 വയസായ യെഡിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി മറ്റൊരു നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാറിന്‍റെ പേരാണ് നേതാക്കള്‍ ഉയര്‍ത്തുന്നത്. യെഡിയൂരപ്പയെ മാറ്റി നിര്‍ത്തണമെന്ന് സൂചിപ്പിക്കുന്ന ഒരു അജ്ഞാത കത്തും നേതാക്കള്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്.

     പ്രതികരിച്ചിട്ടില്ല

    പ്രതികരിച്ചിട്ടില്ല

    എന്നാല്‍ ഇത്തരം സംഭവങ്ങളോടൊന്നും സംസ്ഥാന-കേന്ദ്ര നേതൃത്വം പ്രതികരിച്ചിട്ടില്ല. അതിനിടെ അറ്റകൈയെന്ന നിലയില്‍ കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവും എട്ട് തവണ എംഎല്‍എയുമായ ഉമേഷ് കട്ടിയും ചില ബിജെപി നേതാക്കളും ചേര്‍ന്ന് എച്ച്ഡി കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയത് ബിജെപി നേതൃത്വത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.

     കൂടിക്കാഴ്ച

    കൂടിക്കാഴ്ച

    കട്ടി കൂടിക്കാഴ്ച നടത്തിയെന്ന് എച്ച്ഡി കുമാരസ്വാമിയും വ്യക്തമാക്കിയിട്ടുണ്ട്. 10-15 ദിവസത്തിനുള്ളില്‍ കര്‍ണാടകത്തില്‍ വലിയ അട്ടിമറികള്‍ തന്നെ ഉണ്ടായേക്കുമെന്ന സൂചനയാണ് കുമാരസ്വാമി നല്‍കുന്നത്. അതേസമയം നിലവിലെ സാഹചര്യത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്.

     ഭിന്നത

    ഭിന്നത

    ബിജെപിയില്‍ ഭിന്നത ശക്തമാണെന്നതാണ് ജെഡിഎസ് നേതാക്കളുമായുള്ള ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച വ്യക്തമാക്കുന്നത്. ഞങ്ങളും സാഹചര്യം വിലയിരുത്തുകയാണ്. പക്ഷേ സര്‍ക്കാരിനെ താഴെയിറക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ല. ബിജെപി സര്‍ക്കാര്‍ സ്വയം നിലംപതിച്ചോളും, കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

     ബിജെപി അധികാരത്തില്‍

    ബിജെപി അധികാരത്തില്‍

    കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കിയാണ് കര്‍ണാടകത്തില്‍ ബിജെപി അധികാരത്തില്‍ ഏറിയത്. 17 കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കളെ മറുകണ്ടം ചാടിച്ചായിരുന്നു ബിജെപിയുടെ നീക്കം. തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന പതിന‍ഞ്ച് മണ്ഡലങ്ങളില്‍ 13 സീറ്റുകളിലും ബിജെപിയായിരുന്നു ജനിച്ചത്.

     പ്രതികരിച്ചിട്ടില്ല

    പ്രതികരിച്ചിട്ടില്ല

    അതേസമയം ബിജെപി നേതാക്കള്‍ ജെഡിഎസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതോട കോണ്‍ഗ്രസും ജെഡിഎസും കൈകോര്‍ക്കുമോയെന്നും വീണ്ടും കര്‍ണാടകത്തില്‍ അധികാരത്തിലേറുമെന്നുമുള്ള ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. ഇരു നേതൃത്വങ്ങളും ഇതു സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

    ഡികെ അധ്യക്ഷനാകും?

    ഡികെ അധ്യക്ഷനാകും?

    അതിനിടെ സംസ്ഥാന കോണ്‍ഗ്രസിലെ നേതൃത്വ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം ഉണ്ടായേക്കുമെന്നാണ് സൂചന. പാര്‍ട്ടി അധ്യക്ഷനായി ഡികെ ശിവകുമാറിനെ തന്നെ നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിട്ടതോടെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് ദിനേഷ് ഗുണ്ടു റാവു രാജിവെച്ചിരുന്നു. ഇതോടെയാണ് ഡികെയെ പുതിയ അധ്യക്ഷനായി നേതൃത്വം പരിഗണിക്കുന്നത്.

    കോണ്‍ഗ്രസിലേക്ക്

    കോണ്‍ഗ്രസിലേക്ക്

    ഡികെയുടെ മടങ്ങി വരവോടെ കര്‍ണാടക രാഷ്ട്രീയത്തില്‍ തന്നെ പുതിയ നീക്കങ്ങള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡികെ ശിവകുമാറിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കിയാല്‍ ജെഡിഎസില്‍ നിന്ന് കൂടുതല്‍ എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

    ഡേവഗൗഡയുടെ പ്രതികരണം

    ഡേവഗൗഡയുടെ പ്രതികരണം

    ഇത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടിയെ പിളര്‍ത്താതിരിക്കാനും വീണ്ടും അധികാരത്തിലേറാനും ജെഡിഎസ് ശ്രമിക്കുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. അതേസമയം ബിജെപി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കണമെന്നാണ് തന്‍റെ നിലപാട് എന്നായിരുന്നു കഴിഞ്ഞ ദിവസം ജെഡിഎസ് തലവന്‍ എച്ച്ഡി ദേവഗൗഡ പറഞ്ഞത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+