കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍'നാടകം'; വീണ്ടും ട്വിസ്റ്റ്! വിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍

Google Oneindia Malayalam News

ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അറ്റെകൈ പ്രയോഗവുമായി കോണ്‍ഗ്രസ് ജെഡിഎസ് സഖ്യസര്‍ക്കാര്‍. വിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നീട്ടിവെയ്ക്കാനുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അവസാന നിമിഷം കോണ്‍ഗ്രസ് കാമ്പില്‍ നിന്ന് ഒരു എംഎല്‍എ കൂടി അപ്ര്യത്യക്ഷനാകുകയും വിമതരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതുവഴി തേടുന്നത്.

<strong>ഒരു കോണ്‍ഗ്രസ് എംഎല്‍യെ കൂടെ കാണാനില്ല! 101 ല്‍ നിന്ന് 100 ലേക്ക്!! എല്ലാ പ്രതീക്ഷകളും അസ്തമിച്ചു</strong>ഒരു കോണ്‍ഗ്രസ് എംഎല്‍യെ കൂടെ കാണാനില്ല! 101 ല്‍ നിന്ന് 100 ലേക്ക്!! എല്ലാ പ്രതീക്ഷകളും അസ്തമിച്ചു

15 വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ സര്‍ക്കാരിന്‍റെ വീഴ്ച ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.ഈ സാഹചര്യത്തിലാണ് വോട്ടെടുപ്പ് നീട്ടിവെച്ച് സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള നീക്കങ്ങള്‍ ഭരണകക്ഷി ഒരുക്കുന്നത്.

അവസാന നിമിഷം

അവസാന നിമിഷം

അവസാന അനുനയ ശ്രമങ്ങളും ഫലം കാണാതായതോടെയാണ് സര്‍ക്കാരിന്‍റെ പതനം ഒഴിവാക്കാന്‍ അറ്റകൈ നീക്കത്തിന് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഒരുങ്ങുന്നത്. ബുധനാഴ്ച വൈകീട്ട് രാജിവെച്ച രാമലിംഗ റെഡ്ഡി രാജി പിന്‍വലിച്ച് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മറ്റ് മൂന്ന് പേര്‍ കൂടി സഖ്യത്തിനൊപ്പം എത്തിയേക്കുമെന്നും കണക്കാക്കപ്പെട്ടിരുന്നു. ഇതിനിടെ സഖ്യത്തിന്‍റെ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടി നല്‍കി മറ്റൊരു എംഎല്‍എ കൂടി കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് അപ്രത്യക്ഷനായി.

സഭയില്‍ എത്തില്ല

സഭയില്‍ എത്തില്ല

കോണ്‍ഗ്രസ് എംഎല്‍എ സീമന്ത് പാട്ടിലീനെയാണ് കാണാതായത്.എംഎല്‍എമാര്‍ താമസിക്കുന്ന റിസോര്‍ട്ടില്‍ നിന്ന് രാത്രിയോടെ സീമന്ത് പാട്ടീല്‍ അപ്രത്യക്ഷനാകുകയായിരുന്നു. പാട്ടീലിനായി വിമാനത്താവളത്തിലടക്കം തിരച്ചില്‍ നടത്തി വരികയാണ്. എന്നാല്‍ എംഎല്‍എയെ കാണാതായെന്ന റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നിഷേധിച്ചു. അതേസമയം ശ്രീമന്ത് പാട്ടീല്‍ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുത്തേക്കില്ലെന്നാണ് വിവരം.ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ന് സഭയില്‍ എത്തില്ലെന്ന് ശ്രമീന്ത് അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.

തിങ്കളാഴ്ച വരെ

തിങ്കളാഴ്ച വരെ

ഇതോടെയാണ് അറ്റകൈ നീക്കത്തിന് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം സാധ്യത തേടുന്നത്. വിശ്വാസ വോട്ടെടുപ്പ് നീട്ടിവെച്ച് പരമാവധി വിമതരെ മടക്കി കൊണ്ടുവരികയാണ് ലക്ഷ്യം. പരമാവധി തിങ്കളാഴ്ച വരെ നീട്ടിവെച്ച് എംഎല്‍എമാരെ തിരിച്ചെത്തിക്കുകയാണ് ഉദ്ദേശം. സഭയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കും. ഇതിന് സമയപരിധിയില്ല. ഇന്നും നാളെയും സഭ തിടര്‍ന്നാല്‍ ശനിയും ഞായറും അവധിയാണ്.

സര്‍ക്കാര്‍ താഴെ വീഴും

സര്‍ക്കാര്‍ താഴെ വീഴും

നിലവില്‍ സഖ്യത്തിന് സ്പീക്കര്‍ ഉള്‍പ്പെടെ 101 പേരുടെ പിന്തുണ മാത്രമാണ് ഉള്ളത്. ബിജെപിക്ക് 105 പേരുടെ പിന്തുണ ഉണ്ട്. ഇതുകൂടാതെ രാജിവെച്ച രണ്ട് സ്വതന്ത്രരും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് വിശ്വാസ വോട്ടെടുപ്പ് അതിജീവിക്കാനാകില്ലെന്ന ആശങ്കയാണ് പുതിയ നീക്കത്തിന് പിന്നില്‍.

മറുതന്ത്രവുമായി ബിജെപി

മറുതന്ത്രവുമായി ബിജെപി

അതേസമയം സ്പീക്കര്‍ വിശ്വാസ വോട്ടെടുപ്പ് നീട്ടിവെച്ചാല്‍ ഗവര്‍ണര്‍ക്ക് വിഷയത്തില്‍ ഇടപെടാന്‍ സാധിക്കും. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയോടെ 48 മണിക്കൂറിനുള്ളില്‍ ഭൂരിപക്ഷം തെളിയക്കണമെന്നും ഗവര്‍ണര്‍ക്ക് ആവശ്യപ്പെടാം. അതിനിടെ വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപിക്ക് സ്പീക്കര്‍ക്ക് കത്ത് നല്‍കി. സഖ്യസര്‍ക്കാരിന് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലെന്നും സര്‍ക്കാര്‍ ഇന്ന് താഴെവീഴുമെന്നും ബിജെപി പ്രതികരിച്ചു.

സഭയില്‍ എത്തില്ല

സഭയില്‍ എത്തില്ല

രാജിവെച്ച 12 എംഎല്‍എമാര്‍ ഇപ്പോഴും മുംബൈയില്‍ തുടരുകയാണ്. സഭയില്‍ എത്തില്ലെന്ന് ഉറച്ചനിലപാടിലാണ് എംഎല്‍എമാര്‍. രാജിവെച്ച കെ സുധാകര്‍, ആനന്ദ് സിംഗ് , റോഷന്‍ ബെയ്ഗ് എന്നിവരും വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുത്തേക്കില്ല. അതേസമയം മുംബൈയിലായിരുന്ന സ്വതന്ത്ര എംഎല്‍എ എച്ച് നാഗേഷ് ഇപ്പോള്‍ ബെംഗളൂരുവിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ബിജെപി നേതാവ് ആര്‍ അശോകിന്‍റെ വീട്ടിലാണ് ഇപ്പോള്‍ നാഗേഷ് ഉള്ളത്.

അയോഗ്യരാക്കും

അയോഗ്യരാക്കും

സ്പീക്കര്‍ വിശ്വാസ വോട്ടെടുപ്പിലേക്ക് കടന്നില്ലേങ്കില്‍ ബിജെപി സഭയില്‍ പ്രതിഷേധിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ സര്‍ക്കാരിന് വോട്ടെടുപ്പ് നേരിടേണ്ടി വരും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ താഴെ വീഴുമെന്ന് ഉറപ്പാണ്. ഇതോടെ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയേക്കും.

<strong>കര്‍ണാടകയില്‍ ഒരാഴ്ച്ചക്കുള്ളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും: സഖ്യസര്‍ക്കാര്‍ വീഴുമെന്നുറപ്പ്</strong>കര്‍ണാടകയില്‍ ഒരാഴ്ച്ചക്കുള്ളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും: സഖ്യസര്‍ക്കാര്‍ വീഴുമെന്നുറപ്പ്

English summary
Karnataka Congress-JDS may delay trust vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X