കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മിലടിച്ചു; തല പൊട്ടിയ എംഎല്‍എ ആശുപത്രിയില്‍, കര്‍ണാടക റിസോര്‍ട്ടില്‍ കലഹം

Google Oneindia Malayalam News

ദില്ലി: കര്‍ണാടകയില്‍ രാഷ്ട്രീയ വടംവലികള്‍ക്കിടെ വ്യത്യസ്തമായ വിവരം പുറത്തുവരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ തല്ലിയെന്നാണ് വാര്‍ത്ത. ഒരു എംഎല്‍എയുടെ തല പൊട്ടിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ ഭിന്നത രൂക്ഷമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിജെപി ചാക്കിട്ട് പിടിക്കുമെന്ന ആശങ്കയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ് സംസ്ഥാന നേതൃത്വം. നേരത്തെ ബിജെപിയുടെ എംഎല്‍എമാരെ ഹരിയാനയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. റിസോര്‍ട്ട് രാഷ്ട്രീയം പൊടിപൊടിക്കുന്നതിനിടെയാണ് എംഎല്‍എമാരുടെ കൂട്ടത്തല്ല്. വിശദവിവരങ്ങള്‍ ഇങ്ങനെ.....

റിസോര്‍ട്ട് വാസത്തില്‍ അതൃപ്തി

റിസോര്‍ട്ട് വാസത്തില്‍ അതൃപ്തി

ബെംഗളൂരുവിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിലാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവരെ റിസോര്‍ട്ടിലേക്ക് എത്തിച്ചത്. റിസോര്‍ട്ട് വാസത്തില്‍ ചില എംഎല്‍എമാര്‍ക്ക് അതൃപ്തിയുണ്ടെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. തൊട്ടുപിന്നാലെയാണ് എംഎല്‍എമാര്‍ തമ്മില്‍ തല്ലിയെന്ന വാര്‍ത്ത വന്നിരിക്കുന്നത്.

ആനന്ദ് സിങ് ആശുപത്രിയില്‍

ആനന്ദ് സിങ് ആശുപത്രിയില്‍

ആനന്ദ് സിങ് എന്ന എംഎല്‍എയാണ് ആശുപത്രിയില്‍ കഴിയുന്നത്. ഇദ്ദേഹത്തിന്റെ തലയ്ക്ക് കാര്യമായ പരിക്കുണ്ടെന്നാണ് വിവരം. ജെഎന്‍ ഗണേഷ് കുപ്പി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ഇക്കാര്യം നിഷേധിക്കുന്നു.

 നേതാക്കള്‍ ആശുപത്രിയില്‍

നേതാക്കള്‍ ആശുപത്രിയില്‍

അപ്പോളോ ആശുപത്രിയിലാണ് ആനന്ദ് സിങ് എംഎല്‍എ കഴിയുന്നതെന്ന് വാര്‍ത്തകളില്‍ സൂചിപ്പിക്കുന്നു. ഒരുപാട് കോണ്‍ഗ്രസ് നേതാക്കള്‍ ആശുപത്രിയില്‍ എത്തുന്നുണ്ട്. ആശുപത്രിയില്‍ എത്തിയെങ്കിലും തന്നെ അകത്തേക്ക് കടത്തിവിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രഘുനാഥ് പ്രതികരിച്ചു. വാര്‍ത്തകള്‍ വ്യാജമാണെന്ന് മന്ത്രി ഡികെ ശിവകുമാര്‍ പറഞ്ഞു.

 ഡികെയുടെ സഹോദരനും

ഡികെയുടെ സഹോദരനും

മന്ത്രി ഡികെ ശിവകുമാര്‍ വാര്‍ത്ത നിഷേധിച്ചെങ്കിലും അദ്ദേഹത്തിന്റെ സഹോദരന്‍ ഡികെ സുരേഷ് ആശുപത്രിയിലെത്തിയ നേതാക്കള്‍ക്കൊപ്പമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ വന്‍ പ്രചാരമാണ് ബിജെപി നേതാക്കള്‍ നല്‍കുന്നത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കിടയിലെ ഭിന്നത മറനീക്കി എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

 ബിജെപിയുടെ ട്വീറ്റ്

ബിജെപിയുടെ ട്വീറ്റ്

ആനന്ദ് സിങിന് വേഗത്തില്‍ ഭേദമാകട്ടെ, കോണ്‍ഗ്രസിലെ കലഹത്തിന് കാരണം തങ്ങളല്ല, കോണ്‍ഗ്രസിന്റെ പുതിയ വാദം എന്ത്... തുടങ്ങിയ കാര്യങ്ങള്‍ സൂചിപ്പിച്ച് ഒട്ടേറെ ട്വീറ്റുകള്‍ ബിജെപി ചെയ്തിട്ടുണ്ട്. എന്നാല്‍ ബിജെപി ആരോപിക്കുന്നത് പോലെ യാതൊരു പ്രശ്‌നവും റിസോര്‍ട്ടില്‍ ഇല്ലെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു. എല്ലാവരും ഐക്യത്തോടെ വരുന്നത് നിങ്ങള്‍ കണ്ടോളൂ എന്നും ശിവകുമാര്‍ പ്രതികരിച്ചു.

 രണ്ടു എംഎല്‍എമാര്‍ എവിടെ

രണ്ടു എംഎല്‍എമാര്‍ എവിടെ

രണ്ടു എംഎല്‍എമാര്‍ എവിടെ എന്ന ചോദ്യത്തിന് അവര്‍ മുറിയിലുണ്ട് എന്നാണ് ശിവകുമാര്‍ നല്‍കിയ മറുപടി. എല്ലാവരും പുറത്തുവരും. നിങ്ങളുമായി കാണുകയും ചെയ്യുമെന്നും ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ചയാണ് കോണ്‍ഗ്രസിന്റെ എല്ലാ എംഎല്‍എമാരെയും റിസോര്‍ട്ടിലേക്ക് വിളിപ്പിച്ചത്. എന്നാല്‍ നാല് പേര്‍ വന്നില്ല.

 നാലുപേര്‍ ബിജെപിയിലേക്ക്

നാലുപേര്‍ ബിജെപിയിലേക്ക്

കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് 80 എംഎല്‍എമാരാണുള്ളത്. 76 പേരാണ് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് വന്നത്. വരാതിരുന്ന നാല് പേര്‍ ബിജെപിയില്‍ ചേരുമെന്നാണ് അഭ്യൂഹം. ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. ബിജെപി കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിലാക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നതിന് തൊട്ടുപിന്നാലെയാണ് ഈഗിള്‍ടണ്‍ റിസോര്‍ട്ടിലേക്ക് മാറ്റിയത്.

അഞ്ചുപേര്‍ പുറത്തുപോയി, തിരിച്ചുവന്നത് മൂന്നുപേര്‍

അഞ്ചുപേര്‍ പുറത്തുപോയി, തിരിച്ചുവന്നത് മൂന്നുപേര്‍

റിസോര്‍ട്ടിലെത്തിയ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ അഞ്ചു പേര്‍ പുറത്തുപോയിരുന്നു. ഇതില്‍ രണ്ടുപേര്‍ ഇനിയും വരാനുണ്ട് എന്നാണ് വിവരം. ഇവര്‍ ഉടന്‍ എല്ലാവര്‍ക്കും മുന്നിലെത്തുമെന്ന് ശിവകുമാര്‍ പറയുന്നു. നാലു പേര്‍ നേരത്തെ വന്നിരുന്നില്ല. രണ്ടുപേരെ കാണാതാകുകയും ചെയ്തു. ഇതോടെ കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ആശങ്കയിലാണെന്നാണ് വിവരം.

പൊട്ടിത്തെറി ഉടനെയെന്ന് യെദ്യൂരപ്പ

പൊട്ടിത്തെറി ഉടനെയെന്ന് യെദ്യൂരപ്പ

അതേസമയം, കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ ഉടന്‍ വീഴുമെന്ന സൂചന നല്‍കി കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ രംഗത്തുവന്നു. അഗ്നിപര്‍വതം ഉടന്‍ പൊട്ടിത്തെറിക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞു. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ ചില അംഗങ്ങള്‍ പങ്കെടുത്തിട്ടില്ല, കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ ഭിന്നത രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞു.

 എന്തിന് ഭീഷണിപ്പെടുത്തുന്നു

എന്തിന് ഭീഷണിപ്പെടുത്തുന്നു

കോണ്‍ഗ്രസിന് ഭയം തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ, യോഗത്തില്‍ പങ്കെടുക്കാത്ത എംഎല്‍എമാരെ ഭീഷണിപ്പെടുത്തുകയാണ്. ഭയത്തില്‍ നിന്നാണ് ഈ ഭീഷണിയുണ്ടായിരിക്കുന്നത്. നിങ്ങളുടെ എംഎല്‍എമാര്‍ തമ്മിലുള്ള ബന്ധം ശക്തമാണെങ്കില്‍ എന്തിനാണ് ഭീഷണിയുടെ സ്വരം. കൂറുമാറ്റ നിരോധന നിയമം പ്രയോഗിക്കുമെന്ന് വരെ സിദ്ധരാമയ്യ ഭീഷണിപ്പെടുത്തിയെന്നും യെദ്യൂരപ്പ പറഞ്ഞു.

 കര്‍ണാടക രാഷ്ട്രീയം ഇങ്ങനെ

കര്‍ണാടക രാഷ്ട്രീയം ഇങ്ങനെ

കര്‍ണാടകത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ദേശീയതലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. ചില കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി മുംബൈയിലെ ഹോട്ടലില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് മന്ത്രി ഡികെ ശിവകുമാര്‍ വെളിപ്പെടുത്തിയതോടെയാണ് പുതിയ വിവാദങ്ങളുടെ തുടക്കം. പിന്നീട് ചില കോണ്‍ഗ്രസ് അംഗങ്ങളെ ബിജെപി ചാക്കിലാക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്ത വന്നു. കോണ്‍ഗ്രസും അതേ രീതിയില്‍ തിരിച്ചടിക്കുമെന്ന വിവരവും പരസ്യമായി. തൊട്ടുപിന്നാലെ ബിജെപി എംഎല്‍എമാരെ ഹരിയാനയിലെ റിസോര്‍ട്ടിലേക്ക് മാറ്റി. ദിവസങ്ങള്‍ക്ക് ശേഷം അവരെ കര്‍ണാടകത്തിലേക്ക് തിരിച്ചുവിളിച്ച ശേഷമാണ് സര്‍ക്കാര്‍ വീഴുമെന്ന യെദ്യൂരപ്പയുടെ പുതിയ പ്രസ്താവന വന്നിരിക്കുന്നത്.

രാഹുല്‍ ശക്തന്‍, ബിജെപി നേതാവും സമ്മതിച്ചു!! പരിഹസിച്ചവര്‍ തിരുത്തിപ്പറയുന്നു, പക്വതയുള്ള നീക്കംരാഹുല്‍ ശക്തന്‍, ബിജെപി നേതാവും സമ്മതിച്ചു!! പരിഹസിച്ചവര്‍ തിരുത്തിപ്പറയുന്നു, പക്വതയുള്ള നീക്കം

English summary
Karnataka Congress Lawmaker In Hospital After 'Fight', BJP Rubs It In
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X