കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎൽഎമാരുടെ രാജിക്കത്ത് കീറി; പ്രതികരണവുമായി ഡികെ, എല്ലാം പാർട്ടിക്കും സുഹൃത്തുക്കൾക്കും വേണ്ടി...

Google Oneindia Malayalam News

ബെഗളൂരു: രാജിവെക്കാനൊരുങ്ങിയ ഭരണപക്ഷ വിമത എംഎൽഎമാരുടെ രാജിക്കത്ത് വലിച്ചു കീറിയെന്ന ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയുടെ പരാതിക്ക് മറുപടിയുമായി ഡികെ ശിവകുമാർ രംഗത്ത്. രാജിവെക്കാനെത്തിയ എംഎൽഎമാരുചെ കയ്യിൽ നിന്ന് രാജിക്കത്ത് സ്പീകറുടെ വസതിയിൽ വെച്ച് വലിച്ചു കീറിയെന്നായിരുന്നു ബിഎസ് യെദ്യൂരപ്പ നേരത്തെ വ്യക്തമാക്കിയിരുന്നത്.

<strong> സ്പീക്കറുടെ ഓഫീസില്‍ വെച്ച് ഡികെ ശിവകുമാര്‍ എംഎൽഎമാരുടെ രാജിക്കത്ത് വലിച്ച് കീറിയെന്ന് യെദ്യൂരപ്പ</strong> സ്പീക്കറുടെ ഓഫീസില്‍ വെച്ച് ഡികെ ശിവകുമാര്‍ എംഎൽഎമാരുടെ രാജിക്കത്ത് വലിച്ച് കീറിയെന്ന് യെദ്യൂരപ്പ

എന്നാൽ ആ പറഞ്ഞത് ശരിയാണെന്നാണ് ഡികെയുടെ പ്രതികരണം. പാര്‍ട്ടിയ്ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടിയാണ് അങ്ങനെ ചെയ്തത്. വൈകാരികമായ പ്രതികരണമായിരുന്നു. എനിക്കെതിരെ അവര് വേണമെങ്കില്‍ പരാതി നല്‍കട്ടെ. ജയിലിൽ പോകാനും തയ്യാറാണ്. വലിയ റിസ്‌കാണ് ഞാന്‍ എടുത്തതെന്നും ഡികെ ശിവകുമാർ വ്യക്തമാക്കി.

DK Shivakumar

രാജിക്കത്തുകള്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ സ്പീക്കറുടെ വസതിയില്‍ വെച്ച് വാങ്ങി വലിച്ച് കീറിയെന്ന് ബി.എസ് യെദ്യൂരപ്പ. ഇതെല്ലാം ആളുകള്‍ കാണുന്നുണ്ടെന്നും രാജിവെക്കാന്‍ പോകുന്നവരെ തടയുന്നത് അപലപനീയമാണെന്നുമായിരുന്നു ബിഎസ് യെദ്യൂരപ്പയുടെ പ്രതികരണം.

ഇതുവരെ 14 എംഎൽഎമാർ രാജിവെച്ചെന്നാണ് ജെഡിഎസ് നേതാവ് വ്യക്തമാക്കിയിരുന്നത്. പത്ത് എംഎൽഎമാർ മുംബൈയിലത്തിയെന്ന് എഎൻഐ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സഖ്യകക്ഷി സര്‍ക്കാര്‍ കര്‍ണാടകയിലെ ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റിയില്ല. എല്ലാവരിലും വിശ്വാസമര്‍പ്പിക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറായില്ല. അതുകൊണ്ട് സ്വമേധയാ രാജിവെക്കുകയായിരുന്നുവെന്നാണ് എംഎൽഎമാരുടെ പ്രതികരണം.

English summary
Karnataka Congress leader DK Shivakumar's comment about tore resignation letters in Speaker's office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X