കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ പൊട്ടിത്തെറി! ബിജെപിയിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് നേതാവ്,മുസ്ലീങ്ങളും

  • By
Google Oneindia Malayalam News

Recommended Video

cmsvideo
വേണുഗോപാലിനെതിരെയും പരിഹാസം

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വരും മുന്‍പ് തന്നെ കര്‍ണാടക രാഷ്ട്രീയം കലുഷിതമാകുന്നു. മെയ് 23 ന് മുന്‍പ് തന്നെ സംസ്ഥാനത്തെ സഖ്യ സര്‍ക്കാര്‍ താഴെ വീഴുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ യെദ്യൂരപ്പയുടെ വാക്കുകള്‍ ഫലിക്കുന്ന രീതിയിലാണ് സംസ്ഥാനത്തെ സാഹചര്യം നീങ്ങുന്നത്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ കോണ്‍ഗ്രസ് നേതാവ്.

<strong>സ്ട്രോങ്ങ് റൂമിലേക്ക് പുറത്തുനിന്നുള്ള വോട്ടിങ്ങ് യന്ത്രങ്ങള്‍ എത്തിക്കാന്‍ ശ്രമം! വ്യാപക സംഘര്‍ഷം</strong>സ്ട്രോങ്ങ് റൂമിലേക്ക് പുറത്തുനിന്നുള്ള വോട്ടിങ്ങ് യന്ത്രങ്ങള്‍ എത്തിക്കാന്‍ ശ്രമം! വ്യാപക സംഘര്‍ഷം

സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനേയും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരേയും രൂക്ഷ വിമര്‍ശനമാണ് നേതാവ് ഉയര്‍ത്തിയിരിക്കുന്നത്.

 സര്‍വ്വേയില്‍ ഞെട്ടി

സര്‍വ്വേയില്‍ ഞെട്ടി

ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം കനത്ത തിരിച്ചടി നേരിടുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്ന പിന്നാലെ വീണ്ടും സങ്കീര്‍ണമായിരിക്കുകയാണ് കര്‍ണാക രാഷ്ട്രീയം. പുറത്തുവന്ന സര്‍വ്വേകളില്‍ എല്ലാം ബിജെപിക്ക് 25 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്.

 കൂട്ടപ്പൊരിച്ചല്‍

കൂട്ടപ്പൊരിച്ചല്‍

ഇതോടെ സഖ്യ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം പരാജയമായിരുന്നെന്ന കുറ്റപ്പെടുത്തലുകളാണ് നേതാക്കള്‍ ഉയര്‍ത്തുന്നത്. അതിനിടെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് റോഷന്‍ ബെയ്ഗ് ഉയര്‍ത്തിയത്. സീറ്റ് വിഭജനത്തില്‍ മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ നേതൃത്വം തഴഞ്ഞെന്ന് ബെയ്ഗ് ആരോപിച്ചു.

 ആരോപണവുമായി നേതാവ്

ആരോപണവുമായി നേതാവ്

കര്‍ണാടകത്തില്‍ എന്‍ഡിഎയാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ മുസ്ലീങ്ങള്‍ ബിജെപിയുമായി കൈകോര്‍ക്കാന്‍ തയ്യാറാകണമെന്നും ബെയ്ഗ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമായാല്‍ മുസ്ലീങ്ങള്‍ ബിജെപിക്കൊപ്പം തന്നെ നില്‍ക്കണം, വിട്ട് വീഴ്ച ചെയ്യാന്‍ തയ്യാറാകണം, ബെയ്ഗ് പറഞ്ഞു.

 ന്യൂനപക്ഷങ്ങളെ

ന്യൂനപക്ഷങ്ങളെ

മുസ്ലീം സമുദായാംഗമായ ഒരാള്‍ക്ക് മാത്രമാണ് കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ സീറ്റ് നല്‍കിയത്. ക്രിസ്ത്യാനികളെ പാടെ അവഗണിച്ചു. ബിജെപിയാണ് വിജയിക്കുന്നതെങ്കില്‍ താന്‍ അവരെ പിന്തുണയ്ക്കും. ബിജെപിയിലേക്ക് പോകാനും തയ്യാറാകും.

 കൂറ് പുലര്‍ത്തില്ല

കൂറ് പുലര്‍ത്തില്ല

മുസ്ലീങ്ങള്‍ എന്തിനാണ് അപമാന ഭാരത്തോടെ പാര്‍ട്ടിയില്‍ തുടരുന്നത്. അഭിമാനത്തോടെ ജീവിക്കാനാണ് ആഗ്രഹം. ആദരവ് കിട്ടിയില്ലേങ്കില്‍ തുടരേണ്ട കാര്യമില്ലല്ലോ? ഒരു പാര്‍ട്ടിയോട് മാത്രമായി എന്തിനാണ് കൂറ് പുലര്‍ത്തേണ്ടത്.

 കുറ്റപ്പെടുത്തല്‍

കുറ്റപ്പെടുത്തല്‍

ആരാണോ സ്നേഹത്തോടെയും കരുതലോടെയും കൈ പിടിക്കുന്നത് അവര്‍ക്കൊപ്പം നില്‍ക്കും, ബെയ്ഗ് വ്യക്തമാക്കി.
സംസ്ഥാനത്തെ മുസ്ലീങ്ങളുടെ നിലവിലെ അവസ്ഥയ്ക്ക് കാരണം സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു ആണെന്ന് ബെയ്ദ് കുറ്റപ്പെടുത്തി.

 ധിക്കാരിയാണ്

ധിക്കാരിയാണ്

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഒന്നാന്തരം കോമാളിയാണ്. സിദ്ധരാമയ്യ തീര്‍ത്തും ധിക്കാരിയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കാര്യം ഓര്‍ക്കുമ്പോള്‍ തനിക്ക് വിഷമമുണ്ടെന്നും ബെയ്ഗ് പറഞ്ഞു.

 പ്രശ്നങ്ങള്‍

പ്രശ്നങ്ങള്‍

സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ ഏറിയത് മുതല്‍ പ്രശ്നങ്ങളാണ്. എച്ച്ഡി കുമാരസ്വാമിയെ ഭരിക്കാന്‍ സിദ്ധരാമയ്യ അനുവദിക്കുന്നില്ല. താന്‍ മുഖ്യമന്ത്രിയാകുമെന്നാണ് സര്‍ക്കാര്‍ രൂപീകരിച്ച ആദ്യ ദിവസം മുതല്‍ സിദ്ധരാമയ്യ ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്. വേണുഗോപാലിനെ പോലുള്ള ആളുകളാണ് പാര്‍ട്ടിക്ക് തടസം, ബെയ്ഗ് പറഞ്ഞു.

 പ്രതികരിച്ച് ഉപമുഖ്യമന്ത്രി

പ്രതികരിച്ച് ഉപമുഖ്യമന്ത്രി

അതേസമയം റോഷന്‍ ബെയ്ഗിന്‍റേത് അദ്ദേഹത്തിന്‍റെ അഭിപ്രായം മാത്രമാണെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര പ്രതികരിച്ചു.
ബെംഗളൂരുവില്‍ നിന്ന് മത്സരിക്കാന്‍ റോഷന് താത്പര്യമുണ്ടായിരുന്നു. എന്നാല്‍ അവസരം ലഭിച്ചില്ല. ഇതാകാം ഇപ്പോഴുള്ള വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നില്‍ എന്നും പരമേശ്വര പറഞ്ഞു.

 കുമാരസ്വാമിയുമായി ചര്‍ച്ച

കുമാരസ്വാമിയുമായി ചര്‍ച്ച

റോഷന്‍ ബെയ്ഗിന്‍റെ പരാമര്‍ശത്തിന് പിന്നാലെ മുഖ്യമന്ത്രി കുമാരസ്വാമിയുമായി വേണുഗോപാല്‍ ഇന്ന് വൈകീട്ട് ചര്‍ച്ച നടത്തിയേക്കുമെന്നാണ് വിവരം. അതേസമയം സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കെസി വേണുഗോപാല്‍ ആരോപിച്ചു.

 ഭരണം പിടിക്കാന്‍

ഭരണം പിടിക്കാന്‍

കോണ്‍ഗ്രസ് എംഎല്‍എമാരെ വശത്താക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതുവഴി ഭരണം പിടിച്ചെടുക്കാമെന്നും ബിജെപി സ്വപ്നം കാണുന്നു. കര്‍ണാടകത്തില്‍ സര്‍ക്കാര്‍ പ്രതിസന്ധിയില്‍ അല്ലെന്നും കെസി പറഞ്ഞു.

 ഓപ്പറേഷന്‍ ലോട്ടസ്

ഓപ്പറേഷന്‍ ലോട്ടസ്

മെയ് 23 ന് തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ സഖ്യ സര്‍ക്കാര്‍ താഴെ വീഴും എന്നാണ് ബിജെപി കണക്കാക്കുന്നത്. 20 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ട് ഉടന്‍ ബിജെപിയിലേക്ക് എത്തുമെന്നും യെദ്യൂരപ്പ നേരത്തേ വെടിപൊട്ടിച്ചിരുന്നു. വിമത എംഎല്‍എ രമേശ് ജാര്‍ഖിഹോളിയുടെ സഹായത്തോടെ എംഎല്‍എമാരെ ചാക്കിലാക്കാനുള്ള നീക്കത്തിലാണ് ബിജെപി എന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.

<strong>രാഹുലിനെ തള്ളി നേതാക്കള്‍!! കര്‍ണാടകത്തില്‍ അതീവ നാടകീയ നീക്കം, സര്‍ക്കാര്‍ താഴെ വീഴും?</strong>രാഹുലിനെ തള്ളി നേതാക്കള്‍!! കര്‍ണാടകത്തില്‍ അതീവ നാടകീയ നീക്കം, സര്‍ക്കാര്‍ താഴെ വീഴും?

English summary
Karnataka Congress leader Roshan Baig slams party,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X