കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂട്ടത്തല്ല്; എന്താണ് റിസോര്‍ട്ടില്‍ സംഭവിച്ചത്? കേസ് കൊടുക്കുമെന്ന് ഭാര്യ

Google Oneindia Malayalam News

Recommended Video

cmsvideo
കോണ്‍ഗ്രസ് MLAമാരുടെ കൂട്ടത്തല്ല് | Oneindia Malayalam

ബെംഗളൂരു: അധികാരം പിടിക്കാന്‍ കുതിരക്കച്ചവടത്തിന് അരങ്ങൊരുങ്ങിയ കര്‍ണാടക രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തമായ വാര്‍ത്തകളാണ് വരുന്നത്. ബിജെപിയുടെ ചാക്കിട്ടുപിടിത്തം ഒഴിവാക്കാന്‍ കോണ്‍ഗ്രസ് എംഎല്‍മാരെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. ഞായറാഴ്ച റിസോര്‍ട്ടില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ ഏറ്റുമുട്ടി.

ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ സംഘര്‍ഷമുണ്ടായിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാദിക്കുന്നു. സംഘര്‍ഷമുണ്ടായി എന്നു തന്നെയാണ് പുറത്തുവരുന്ന വിവരം. പരിക്കേറ്റ് ചികില്‍സയിലുള്ള എംഎല്‍എയുടെ ഭാര്യ പോലീസില്‍ പരാതിപ്പെടുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെ എല്ലാവര്‍ക്കും അറിയേണ്ടത് എന്താണ് റിസോര്‍ട്ടില്‍ നടന്നത് എന്നാണ്. അതിങ്ങനെ...

തലയ്ക്കും മുഖത്തും പരിക്ക്

തലയ്ക്കും മുഖത്തും പരിക്ക്

ഹോസാപേട്ട് എംഎല്‍എ ആനന്ദ് സിങിനെയാണ് മര്‍ദ്ദനമേറ്റ് പരിക്കുകളോടെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലയ്ക്കും മുഖത്തും പരിക്കുണ്ട്. മദ്യക്കുപ്പി കൊണ്ട് അടിച്ചതാണെന്ന് പറയപ്പെടുന്നു. കാംപ്ലി എംഎല്‍എ ഗണേഷാണ് മര്‍ദ്ദിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഗുരുതരമായി പരിക്കേറ്റ ആനന്ദ് സിങ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

ആശുപത്രി അധികൃതരുടെ വിശദീകരണം

ആശുപത്രി അധികൃതരുടെ വിശദീകരണം

ഞായറാഴ്ച രാവിലെ ഏഴ് മണിക്കാണ് ആനന്ദ് സിങ് എംഎല്‍എയെ ആശുപത്രിയില്‍ എത്തിച്ചത്. മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുണ്ടായിരുന്നുവെന്ന് അപ്പോളോ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നെഞ്ചുവേദനയുമുണ്ടായിരുന്നു. സിടി സ്‌കാന്‍ എടുത്തു. അപകടകരമായ സാഹചര്യമില്ല. തലയ്‌ക്കേറ്റ മുറിവ് ആഴത്തിലുള്ളതാണ്. അതുകൊണ്ടാണ് ആശുപത്രിയില്‍ തുടരുന്നതെന്നും അപ്പോളോയിലെ അഡീഷണല്‍ ഡയറക്ടര്‍ ഡോ. ജി യതീഷ് പറഞ്ഞു.

കോണ്‍ഗ്രസ് പ്രതികരണം

കോണ്‍ഗ്രസ് പ്രതികരണം

എന്നാല്‍ കോണ്‍ഗ്രസ് വിഷയം നിസാരവല്‍ക്കരിക്കുകയാണ്. എംഎല്‍എമാര്‍ തമ്മില്‍ ഏറ്റുമുട്ടിയെന്ന വാര്‍ത്ത തെറ്റാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഹോട്ടലില്‍ തെന്നി വീണിട്ടാണ് ആനന്ദ് സിങിന് പരിക്കേറ്റതെന്നാണ് വിശദീകരണം. കൂടാതെ നെഞ്ച് വേദന അനുഭവപ്പെടുകയും ചെയ്തു. ഇതാണ് ആശുപത്രിയില്‍ എത്തിക്കാന്‍ കാരണമെന്ന് കോണ്‍ഗ്രസ് പറയുന്നു. വ്യത്യസ്തമായ അഭിപ്രായവും ചില നേതാക്കള്‍ പങ്കുവച്ചു.

 സംഭവിച്ചത് ഇതാണ്

സംഭവിച്ചത് ഇതാണ്

ശനിയാഴ്ച രാത്രി റിസോര്‍ട്ടില്‍ ഒരു യോഗം ചേര്‍ന്നിരുന്നു. ആനന്ദ് സിങ്, ജെഎന്‍ ഗണേഷ്, എല്‍ബിജെ ഭീമ നായിക്, മന്ത്രി ഇ തുകറാം തുടങ്ങി ബെല്ലാരിയില്‍ നിന്നുള്ള എംഎല്‍എമാരാണ് യോഗം ചേര്‍ന്നത്. മുന്‍ മന്ത്രി രമേശ് ജാര്‍കിഹോളിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന മൂന്ന് എംഎല്‍എമാരും ബിജെപിയില്‍ ചേരുമെന്ന പ്രചാരണമുണ്ട്. ഇവര്‍ക്കൊപ്പം ഗണേഷും ബിജെപിയില്‍ ചേരുമെന്ന് ആനന്ദ് സിങ് നേതൃത്വത്തെ അറിയിച്ചുവെന്നാണ് വിവരം.

ഡോക്ടറെ വിളിച്ചു

ഡോക്ടറെ വിളിച്ചു

ഇതുമായി ബന്ധപ്പെട്ട വാക്ക് തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. ആനന്ദ് സിങിനെ ഗണേഷ് മദ്യക്കുപ്പി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. നായിക് എംഎല്‍എ ഗണേഷിനൊപ്പം ചേരുകയും ചെയ്തുവെന്നാണ് വിവരം. ഡോക്ടറെ റിസോര്‍ട്ടിലേക്ക് വിളിപ്പിച്ചു. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു.

 രണ്ടു വിശദീകരണങ്ങള്‍

രണ്ടു വിശദീകരണങ്ങള്‍

കോണ്‍ഗ്രസ് നേതാക്കള്‍ വ്യത്യസ്തമായ വിശദീകറണമാണ് നല്‍കിയത്. ആനന്ദ് സിങ് ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പോയി എന്നാണ് ഡികെ ശിവകുമാര്‍ ആദ്യം പ്രതികരിച്ചത്. സംഘര്‍ഷമുണ്ടായി എന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വിവരം പുറത്തായതോടെ കോണ്‍ഗ്രസ് നേതാക്കള്‍ മറ്റൊരു വിശദീകരണമാണ് നല്‍കിയത്. തെന്നിവീണ് നെഞ്ചുവേദന വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണെന്ന് എംപി ഡികെ സുരേഷ് വ്യക്തമാക്കി.

മന്ത്രി സമ്മതിച്ചു

മന്ത്രി സമ്മതിച്ചു

സിവില്‍ സപ്ലൈസ് മന്ത്രി ബിഇസഡ് സമീര്‍ അഹ്മദ് ഖാന്‍ സംഘര്‍ഷ വാര്‍ത്ത സ്ഥിരീകരിച്ചു. ചെറിയ ഉന്തും തള്ളുമുണ്ടായി എന്നാണ് അദ്ദേഹം പറഞ്ഞത്. മാധ്യമങ്ങള്‍ സംഭവം വലുതാക്കുകയാണ്. സുഹൃത്തുക്കള്‍ക്കിടയില്‍ ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. ആനന്ദ് സിങ് സുഖമായിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

പരാതി നല്‍കുമെന്ന് ഭാര്യ

പരാതി നല്‍കുമെന്ന് ഭാര്യ

ആനന്ദ് സിങിന്റെ മാതാപിതാക്കള്‍ രാത്രി ആശുപത്രിയിലെത്തി. പോലീസ് കേസ് ഇതുവരെ എടുത്തിട്ടില്ലെന്നാണ് വിവരം. എന്നാല്‍ കേസ് നല്‍കുമെന്ന് ആനന്ദ് സിങിന്റെ ഭാര്യ ലക്ഷ്മി സിങ് മുംബൈയില്‍ പറഞ്ഞു. തന്റെ ഭര്‍ത്താവിന് മര്‍ദ്ദനം ഏറ്റിട്ടുണ്ടെങ്കില്‍ താന്‍ അടങ്ങിയിരിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടപ്പോള്‍ കാര്യമാക്കാന്‍ ഒന്നുമില്ലെന്നാണ് മറുപടി ലഭിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മോദിക്ക് രാഹുലിന്റെ ഉഗ്രന്‍ മറുപടി; നൂറ് ദിവസത്തിനകം അവര്‍ മോചിതരാകും, 'രക്ഷിക്കൂ' എന്ന് പരിഹാസംമോദിക്ക് രാഹുലിന്റെ ഉഗ്രന്‍ മറുപടി; നൂറ് ദിവസത്തിനകം അവര്‍ മോചിതരാകും, 'രക്ഷിക്കൂ' എന്ന് പരിഹാസം

English summary
Karnataka Congress MLA lands in hospital after 'clash': What happened at resort?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X