കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ രാജിവെക്കും? ബിജെപി നേതാക്കളുമായി ദില്ലിയില്‍ ചര്‍ച്ച

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ ഏത് സമയവും വീഴുമെന്ന വാര്‍ത്തകളാണ് വരുന്നത്. എന്നാല്‍ ജെഡിസും കോണ്‍ഗ്രസും തമ്മില്‍ ചര്‍ച്ച നടത്തുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കുകയും ചെയ്യവെ, കോണ്‍ഗ്രസ് എംഎല്‍എ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി.

കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളുമായി ഉടക്കി നില്‍ക്കുന്ന എംഎല്‍എ റോഷന്‍ ബേഗ് ആണ് ദില്ലിയിലെത്തി ബിജെപി നേതാക്കളെ കണ്ടത്. ഇദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം പരന്നിട്ടുണ്ട്. രാജിവെക്കുന്ന കാര്യമാണ് ദില്ലിയില്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച ചെയ്തതെന്നും പ്രചരിക്കുന്നു. ഐഎംഎ ജ്വല്ലറി തട്ടിപ്പിലും റോഷന്‍ ബേഗിന്റെ പേര് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. വിശദവിവരങ്ങള്‍ ഇങ്ങനെ.....

 വിമത ശബ്ദം ഉയര്‍ത്തിയ നേതാവ്

വിമത ശബ്ദം ഉയര്‍ത്തിയ നേതാവ്

സംസ്ഥാന നേതാക്കള്‍ക്കെതിരെ പലപ്പോഴും വിമത ശബ്ദം ഉയര്‍ത്തിയ നേതാവാണ് റോഷന്‍ ബേഗ്. ഇക്കാര്യത്തില്‍ ഇദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ റോഷന്‍ ബേഗ് ദില്ലിയിലെത്തി ബിജെപി നേതാക്കളെ കണ്ടതാണ് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്.

ബേഗ് കോണ്‍ഗ്രസ് വിടും

ബേഗ് കോണ്‍ഗ്രസ് വിടും

ബിജെപി നേതാക്കളായ മുഖ്താര്‍ അബ്ബാസ് നഖ്വി, എംജെ അക്ബര്‍ എന്നിവരുമായിട്ടാണ് റോഷന്‍ ബേഗ് ചര്‍ച്ച നടത്തിയത്. ബേഗ് കോണ്‍ഗ്രസ് വിടുമെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ നല്‍കുന്ന സൂചന. ദില്ലിയിലെ ബിജെപി നേതാക്കളുടെ നിര്‍ദേശ പ്രകാരം ബേഗ് തീരുമാനമെടുക്കുമെന്നാണ് അവര്‍ കരുതുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍...

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍...

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നടത്തിയത് ദയനീയ പ്രകടനമാണെന്ന് റോഷന്‍ ബേഗ് കുറ്റപ്പെടുത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെപിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരുമായും ഇദ്ദേഹം ഉടക്കി നില്‍ക്കുകയാണ്.

ഐഎംഎ ജ്വല്ലറി തട്ടിപ്പ്

ഐഎംഎ ജ്വല്ലറി തട്ടിപ്പ്

ശിവജി നഗറിലെ ഐഎംഎ ജ്വല്ലറി തട്ടിപ്പില്‍ റോഷന്‍ ബേഗിനെതിരെയും ആരോപണമുണ്ട്. റോഷന്‍ ബേഗ് തനിക്ക് തരാനുള്ള 400 കോടി പിടിച്ചുവച്ചിരിക്കുകയാണ് എന്ന് ഐഎംഎ ജ്വല്ലറി ഉടമ മന്‍സൂര്‍ ഖാന്‍ ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതാണ് റോഷന്‍ ബേഗ് കോണ്‍ഗ്രസ് നേതാക്കളുമായി ഉടക്കാന്‍ കാരണമെന്നു റിപ്പോര്‍ട്ടുകളുണ്ട്.

ഞെട്ടിക്കുന്ന വാര്‍ത്ത; സൗദിയില്‍ അബഹ വിമാനത്താവളത്തിന് നേരെ ആക്രമണം; ഒട്ടേറെ പേര്‍ക്ക് പരിക്ക്ഞെട്ടിക്കുന്ന വാര്‍ത്ത; സൗദിയില്‍ അബഹ വിമാനത്താവളത്തിന് നേരെ ആക്രമണം; ഒട്ടേറെ പേര്‍ക്ക് പരിക്ക്

English summary
Karnataka Congress MLA Roshan Baig meets BJP leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X