കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുങ്ങിയ കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ അറസ്റ്റില്‍; പിടിയിലായത് ഗുജറാത്തില്‍ നിന്ന്, വധശ്രമ കേസ്

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എ ജെഎന്‍ ഗണേഷ് അറസ്റ്റില്‍. മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എ ആയ ആനന്ദ് സിങിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. ഗുജറാത്തില്‍ നിന്നാണ് ഗണേഷിനെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ആനന്ദിനെ ആക്രമിച്ച ശേഷം ഗണേഷ് ഒളിവില്‍ പോകുകയായിരുന്നു. ഒരുമാസമായി ഇദ്ദേഹത്തെ കര്‍ണാടക പോലീസ് തിരയുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഗുജറാത്തിലെത്തിയതും അറസ്റ്റ് രേഖപ്പെടുത്തിയതും.

ബിജെപിയുടെ ചാക്കിട്ട് പിടിത്തം ശക്തിപ്പെട്ട വേളയില്‍ റിസോര്‍ട്ടില്‍ താമസിക്കവെയാണ് ആനന്ദും ഗണേഷും തമ്മില്‍ തര്‍ക്കമുണ്ടായതും സംഘര്‍ഷത്തിലെത്തിയതും. ആനന്ദിന്റെ കുടുംബം നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. സംഭവം ഒതുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിച്ചിരുന്നു....

 ബെല്ലാരിയിലെ എംഎല്‍എമാര്‍

ബെല്ലാരിയിലെ എംഎല്‍എമാര്‍

ബെല്ലാരിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളാണ് ആനന്ദും ഗണേഷും. കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്നത് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് എംഎല്‍എമാരെ എല്ലാവരെയും റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. ഈ വേളയില്‍ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ വച്ചാണ് ഇരുവരും സംഘര്‍ഷമുണ്ടായത്.

പോലീസും മന്ത്രിയും പറയുന്നു

പോലീസും മന്ത്രിയും പറയുന്നു

ഗുജറാത്തിലെ സോമനാഥില്‍ വെച്ചാണ് ബുധനാഴ്ച ഗണേഷിനെ അറസ്റ്റ് ചെയ്തതെന്ന് ഐജി ബി ദയാനന്ദ പറഞ്ഞു. ആഭ്യന്തര മന്ത്രി എംബി പാട്ടീലും ഇക്കാര്യം സ്ഥിരീകരിച്ചു. വ്യാഴാഴ്ച ഗണേഷ് എംഎല്‍എയെ രാംനഗര്‍ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.

ഗുരുതരമായ പരിക്ക്

ഗുരുതരമായ പരിക്ക്

സംഘര്‍ഷത്തിനിടെ ആനന്ദിനെ ഗണേഷ് മദ്യക്കുപ്പി കൊണ്ട് തലയ്ക്കടിച്ചുവെന്നാണ് ആരോപണം. രക്തമൊലിച്ച നിലയിലാണ് ആനന്ദിനെ ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം റിസോര്‍ട്ടിലേക്ക് ഡോക്ടര്‍മാരെ വരുത്തിയെങ്കിലും മുറിവ് ഗുരുതരമായതിനാല്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു.

 ഗണേഷ് ഒഴിവില്‍ പോയി

ഗണേഷ് ഒഴിവില്‍ പോയി

ആനന്ദിന്റെ കുടുംബം പോലീസ് പരാതി നല്‍കി. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. തലയില്‍ അടിക്കുകയും മാറിടത്തില്‍ ചവിട്ടുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ ഗണേഷ് ഒളിവില്‍ പോകുകയായിരുന്നു. മുംബൈ, ഗോവ, ബെല്ലാരി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. ബജറ്റ് സമ്മേളനത്തില്‍ പാര്‍ട്ടി വിപ്പ് നല്‍കിയിട്ടും ഗണേഷ് എത്തിയിരുന്നില്ല.

ആനന്ദ് പറയുന്നത്

ആനന്ദ് പറയുന്നത്

ആനന്ദ് പോലീസിന് നല്‍കിയ മൊഴി ഇങ്ങനെ- അത്താഴത്തിന് ശേഷം മുറിയിലേക്ക് പോകുകയായിരുന്നു. ഈ വേളയിലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സാമ്പത്തികമായി തന്നെ സഹായിച്ചില്ലെന്ന് ഗണേഷ് പറഞ്ഞത്. പിന്നീട് വാക്കുതര്‍ക്കമായി. തന്റെ ബന്ധു സന്ദീപിനെ ഇല്ലാതാക്കുമെന്ന് ഗണേഷ് പറഞ്ഞു.

 ഇല്ലാതാക്കുമെന്ന് ഭീഷണി

ഇല്ലാതാക്കുമെന്ന് ഭീഷണി

ബന്ധുക്കളെ എന്തിനാണ് വിഷയത്തില്‍ കൊണ്ടുവരുന്നതെന്ന് താന്‍ ചോദിച്ചു. ബന്ധുക്കളെയും തന്നെയും ഇല്ലാതാക്കുമെന്നാണ് ഗണേഷ് പറഞ്ഞത്. പിന്നാലെ തന്നെ അടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നും വിജയനഗര എംഎല്‍എ ആയ ആനന്ദ് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

മറ്റുള്ളവര്‍ ഇടപെട്ടതുകൊണ്ട് രക്ഷപ്പെട്ടു

മറ്റുള്ളവര്‍ ഇടപെട്ടതുകൊണ്ട് രക്ഷപ്പെട്ടു

തന്നെ കൊല്ലാന്‍ തോക്ക് അന്വേഷിച്ച ഗണേഷ് ചവിട്ടി തറയിലിട്ടു. തലയില്‍ അടിച്ചു. നിലത്ത് വീണ തന്നെ അടിവയറ്റിന് ചവിട്ടി. കൊല്ലും കൊല്ലും എന്ന് പറഞ്ഞാണ് മര്‍ദ്ദിച്ചത്. മന്ത്രി തുക്കറാം, രഘുമൂര്‍ത്തി, രാമപ്പ, തന്‍വീര്‍ സേട്ട് എന്നിവര്‍ ഇടപെട്ട് തടയുകയായിരുന്നുവെന്നും ആനന്ദ് പോലീസിനോട് പറഞ്ഞു.

ഗള്‍ഫില്‍ നിന്ന് സന്തോഷവാര്‍ത്ത; ഖത്തര്‍ ഉപരോധം അവസാനിക്കുന്നു!! ഇളവ് പ്രഖ്യാപിച്ച് യുഎഇഗള്‍ഫില്‍ നിന്ന് സന്തോഷവാര്‍ത്ത; ഖത്തര്‍ ഉപരോധം അവസാനിക്കുന്നു!! ഇളവ് പ്രഖ്യാപിച്ച് യുഎഇ

English summary
Karnataka Congress MLA Who Assaulted Another Lawmaker Amid Poaching Row Arrested From Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X