Get Updates
Get notified of breaking news, exclusive insights, and must-see stories!

പോപ്പുലര്‍ ഫ്രണ്ടിനെയും എസ്ഡിപിഐയെയും നിരോധിക്കണമെന്ന് കോണ്‍ഗ്രസ്; മുഖ്യമന്ത്രിയെ കണ്ടു

ബെംഗളൂരു: പോപ്പുലര്‍ ഫ്രണ്ടിനെയും എസ്ഡിപിഐയെയും നിരോധിക്കണമെന്ന് കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയെ കണ്ടു. കോണ്‍ഗ്രസിലെ മുസ്ലിം എംഎല്‍എമാരും എംഎല്‍സിമാരുമാണ് രണ്ടു സംഘടനകളെയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചത്. കര്‍ണാടകയില്‍ അസ്വസ്ഥതകളുണ്ടാക്കുന്നത് ഈ രണ്ട് സംഘടനകളാണ്. ഹിജാബ്, ഹലാല്‍ തുടങ്ങിയ വിഷയങ്ങള്‍ വലിയ തോതില്‍ ഉന്നയിക്കുന്നത് ഇവരാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

p

നേരത്തെ കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് എസ്ഡിപിഐ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഹിജാബ് സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ചതിനെതിരെ സമരം നയിച്ചവര്‍ക്ക് പിന്നില്‍ ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. എസ്ഡിപിയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥി സംഘടനയാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് നേരത്തെ ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. സംഘടന വിദ്വേഷവും തീവ്രവാദവും പ്രചരിപ്പിക്കുന്നു എന്നായിരുന്നു ആക്ഷേപം. എന്നാല്‍ ഇതുവരെ വ്യക്തമായ തെളിവ് സംഘടനക്കെതിരെ അന്വേഷണ ഏജന്‍സികള്‍ സമര്‍പ്പിച്ചിട്ടില്ല. പൗരത്വ പ്രക്ഷോഭത്തെ തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ഉത്തര്‍ പ്രദേശിലെ ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ബിജെപി പതിവായി ആവശ്യപ്പെടാറുണ്ടെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ആദ്യമായിട്ടാണ് ഈ ആവശ്യം മുന്നോട്ട് വെക്കുന്നത്. രാഷ്ട്രീയ വിദ്വേഷം മാത്രമാണ് ഇത്തരം ആവശ്യപ്പെടലുകള്‍ക്ക് പിന്നിലെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പ്രതികരിക്കുന്നു.

Recommended Video

cmsvideo
    കോവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ അവസാനിച്ചു, ഇനി വൈറസിനെ ഭയപ്പെടണോ?

    ബിജെപിയുടെ വിദ്വേഷ പ്രചാരണങ്ങളെ തള്ളുന്നു

    തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് റെസ്‌ക്യു ആന്റ് റീലിഫ് ടീമിന് പരിശീലനം നല്‍കിയ അഗ്‌നിശമന സേനക്കെതിരെ സംഘപരിവാര്‍ നടത്തുന്ന നുണപ്രചരണം വര്‍ഗീയ ധ്രുവീകരണത്തിന്റെ ഭാഗമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയ ആലുവ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നടപടി വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് സംഘടനാ നേതാക്കള്‍ മാധ്യമങ്ങളെ കണ്ടത്.

    ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിനായി ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയത് വലിയ അപരാധമായാണ് ബിജെപി കാണുന്നത്. 2018ലെ മഹാപ്രളയഘട്ടത്തിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ആവര്‍ത്തിച്ച പ്രളയങ്ങളിലും ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും രക്ഷാദൗത്യ മേഖലയില്‍ ശ്ലാഘനീയമായ പ്രവര്‍ത്തനമാണ് പോപുലര്‍ ഫ്രണ്ട് വളണ്ടിയര്‍മാര്‍ കാഴ്ചവച്ചത്.

    രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ദുരന്തനിവാരണവുമായി പരിശീലനം നല്‍കേണ്ട വിഭാഗമാണ് പോലിസ് സേനയും ഫയര്‍ ആന്റ് റസ്‌ക്യു ഉദ്യോഗസ്ഥരും. ആ സേവനമാണ് പോപുലര്‍ ഫ്രണ്ടും ഉപയോഗിച്ചത്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും വിദ്വേഷ പ്രചാരണം പുച്ഛത്തോടെ തള്ളികളയുന്നു. സംസ്ഥാന, ജില്ലാ നേതാക്കളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+