കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍ണായക തിരുമാനവുമായി കോണ്‍ഗ്രസ്; ഗ്രൗണ്ട് റിപ്പോര്‍ട്ട് അനുകൂലം, ഒറ്റയ്ക്ക് മത്സരിക്കും

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചുവരവിനൊരുങ്ങാന്‍ പദ്ധതികള്‍ ആവിഷ്കരിച്ച് കോണ്‍ഗ്രസ്. സഖ്യസര്‍ക്കാരിന് പാലം വലിച്ച 17 എംഎല്‍എമാരുടെ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ഇവിടങ്ങളില്‍ ജെഡിഎസുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പാര്‍ട്ടി. ജെഡിഎസ് അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ സഖ്യം സംബന്ധിച്ച് വ്യക്തമായ നിലപാട് അറിയിക്കാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്‍റെ തിരുമാനം.

മണ്ഡലങ്ങളില്‍ ജെഡിഎസ് മൂലം നഷ്ടമായ സീറ്റുകള്‍ തിരിച്ചുപിടിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. 17 മണ്ഡലങ്ങളിലും ബൂത്തുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് തുടങ്ങി കഴിഞ്ഞു. വിശദാംശങ്ങളിലേക്ക്

 അങ്കം മുറുക്കി കോണ്‍ഗ്രസ്

അങ്കം മുറുക്കി കോണ്‍ഗ്രസ്

കോണ്‍ഗ്രസിലെ 14 ഉം ജെഡിഎസിലെ 3 ഉം വിമത എംഎല്‍എമാരെ സ്പീക്കര്‍ ആയോഗ്യരാക്കിയതോടെ 17 നിയോജക മണ്ഡലങ്ങളിലാണ് സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. നിയമപോരാട്ടങ്ങള്‍ ഏറെക്കാലം നീണ്ടുപോയില്ലെങ്കില്‍ 6 മാസത്തിനുള്ളില്‍ തന്നെ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.

 അയോഗ്യത നടപടി

അയോഗ്യത നടപടി

അയോഗ്യരാക്കിയ നടപടി സുപ്രീംകോടതി അംഗീകരിച്ചാല്‍ അത് വിമതര്‍ക്ക് വലിയ തിരിച്ചടിയാവും. ഉപതിരഞ്ഞെടുപ്പില്‍ അവര്‍ക്ക് സ്ഥാനാര്‍ത്ഥികളാവാന്‍ കഴിയില്ല. മറിച്ച് സുപ്രീംകോടതി അയോഗ്യത റദ്ദാക്കുകയും രാജി അംഗീകരിക്കപ്പെടുമെന്ന് വ്യക്തമാക്കുകയും ചെയ്താല്‍ ഉപതിരഞ്ഞെടുപ്പില്‍ വിമതര്‍ തന്നെയായിരിക്കും ബിജെപി സ്ഥാനാര്‍ത്ഥികളായി എത്തുക. ഈ സാഹചര്യം മുന്നില്‍ കണ്ടുള്ള പദ്ധതികളാണ് കോണ്‍ഗ്രസ് ഒരുക്കുന്നത്.

 സഖ്യം വേണ്ടെന്ന്

സഖ്യം വേണ്ടെന്ന്

ബിജെപിയെ പുറത്തുനിര്‍ത്തുകയെന്ന ഒറ്റ ലക്ഷ്യത്തില്‍ ബദ്ധശത്രുക്കളായ ജെഡിഎസുമായി സഖ്യത്തില്‍ എത്തിയത് താഴെ തട്ടില്‍ വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ടെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിനുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിക്ക് കാരണവും ജെഡിഎസുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചതാണെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.അതുകൊണ്ട് തന്നെ ഉപതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്താമാക്കി.

 അന്തിമ തിരുമാനം

അന്തിമ തിരുമാനം

ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 17 മണ്ഡലങ്ങളില്‍ 13 ഉം കോണ്‍ഗ്രസിന്‍റെ സിറ്റിങ്ങ് സീറ്റുകളാണ്. ദളുമായി വീണ്ടും സഖ്യമുണ്ടായാല്‍ അത് കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നാണ് പാര്‍ട്ടിയിലെ പൊതു വികാരം. സഖ്യം സംബന്ധിച്ച് അന്തിമ തിരുമാനം സോണിയ ഗാന്ധിയുടേതായിരിക്കുമെന്ന് പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവു പറ‍ഞ്ഞു.

 പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി

പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി

അതേസമയം ഉപതിരഞ്ഞെടുപ്പിനായി താഴെ തട്ട് മുതലുള്ള പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് തുടങ്ങി കഴിഞ്ഞു.കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് സിദ്ധരാമയ്യ, കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു എന്നിവരുടെ നേതൃത്വത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 6 മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

 എല്ലാം അനുകൂലം

എല്ലാം അനുകൂലം

ബ്ലോക്ക് തലത്തില്‍ പുതിയ പ്രസ‍ിഡന്‍റുമാരെ നിയമിച്ചിട്ടുണ്ട്. പ്രത്യേകം ബൂത്ത് ലെവല്‍ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റാവു പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ കോണ്‍ഗ്രസിന് അനൂലകമാകുമെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ടെന്നും റാവു വ്യക്തമാക്കി. താഴെ തട്ടില്‍ നിന്ന് ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും പുരോഗമിക്കുകയാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

 തനിച്ച് മത്സരിക്കും

തനിച്ച് മത്സരിക്കും

അതേസമയം തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്ന് ജെഡിഎസ് തലവന്‍ എച്ച്ഡി ദേവഗൗയും വ്യക്തമാക്കി. കര്‍ണാടകത്തില്‍ ഇടക്കാല തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങുകയാണെന്നും അത്തരമൊരു സാഹചര്യമുണ്ടായാല്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തയ്യാറാകണമെന്നും ദേവഗൗഡ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

English summary
Karnataka Congress plans to go alone in by poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X