Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നും നോക്കിയില്ല, കോണ്‍ഗ്രസുകാരന്റെ കരണത്ത് പൊട്ടിച്ച് ഡികെ ശിവകുമാര്‍; അമ്പരപ്പ് മാറാതെ പ്രവര്‍ത്തകര്‍

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് ശക്തി പകുന്നതിന് വേണ്ടിയായിരുന്നു സംസ്ഥാന അധ്യക്ഷനായി ഡികെ ശിവകുമാറിനെ നിയമിച്ചത്. ഡികെയെ ചുമലയേല്‍പ്പിച്ചതിന് പിന്നാലെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം ഇരട്ടിയായിരുന്നു.

കൂടാതെ കോണ്‍ഗ്രസ് തിരിച്ചുവരുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഡികെ ശിവകുമാറിന്റെ ഒരു വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മുഖത്ത് അടിക്കുന്ന വീഡിയോയാണ് അത്.

1

മാണ്ഡ്യയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. മുന്‍ മന്ത്രിയെ സന്ദര്‍ശിക്കുന്നതിന് വേണ്ടി ഡികെ പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നു പോകുമ്പോഴായിരുന്നു സംഭവം. ഡികെയ്ക്ക് അടുത്തൂടെ നടന്നു പോകുന്ന പ്രവര്‍ത്തകന്റെ യാതൊരു പ്രകോപനം കൂടാതെ അദ്ദേഹം അടിക്കുകയായിരുന്നു ഇതിന് പിന്നാലെ അദ്ദേഹം കന്നഡയില്‍ എന്തോ പറയുന്നുണ്ട്.

2

സംഭവത്തിന് പിന്നാലെ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വിവിധ കോണുകളില്‍ നിന്ന് വലിയ വിമര്‍ശനമാണ് ഉയരുന്നത്. ബിജെപി നേതാക്കളടക്കം ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരടക്കം മുന്നില്‍ നില്‍ക്കുമ്പോഴാണ് ഡികെയുടെ ഈ പ്രവൃത്തി.

3

പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നു പോകുന്നതിനിടെ തോളത്ത് കൈവയ്ക്കാന്‍ ശ്രമിച്ചതാണ് ഡികെയെ പ്രകോപിപ്പിച്ചതെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ സെല്‍ഫി എടുക്കുന്നതിന് വേണ്ടി തള്ളിക്കയറിയതുകൊണ്ടാണ് അടിച്ചതെന്നും ചില റിപ്പോര്‍ട്ടുണ്ട്. എന്തായാലും ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

4

അതേസമയം, ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടെന്ന് മനസിലാക്കിയതോടെ അവ ഡിലീറ്റ് ചെയ്യാന്‍ സമീപത്തുള്ളവരോട് പറയുന്നുമുണ്ട്. എന്നാല്‍ സാമൂഹ്യ അകലം പാലിക്കാത്തതാണ് അത്തരത്തില്‍ പ്രതികരിക്കേണ്ടി വന്നതെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു. എന്നാല്‍ ബിജെപി നേതാക്കള്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തുന്നത്.

5

1970 കളിലും 1980 കളിലും ബംഗളൂരുവിലെ അധോലോക സംഘങ്ങളിലൊരാളായ കോട്വാള്‍ രാമചന്ദ്രയുടെ അനുയായി എന്ന് വിശേഷിപ്പിച്ച ശിവകുമാറിന് ''അക്രമത്തിന് ലൈസന്‍സ്'' നല്‍കിയിട്ടുണ്ടോ എന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് ചോദിച്ചു.

6

പൊതുസ്ഥലത്ത് വച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനോട് ഇങ്ങനെ പെരുമാറിയ ഡികെ ശിവകുമാര്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കണമെന്നും ബിജെപി വിമര്‍ശിച്ചു. അദ്ദേഹത്തിന്റെ പ്രവൃത്തിയ്ക്ക് പിന്നാലെ റൗഡി ഡികെ ശിവകുമാര്‍ എന്നും ബിജെപി നേതാക്കള്‍ വിളിച്ചു. ഡികെയ്ക്ക്തിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലും ഉയരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+