Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസിന് ഐക്യപ്പെടാനാകില്ലെന്ന് ഡികെ ശിവകുമാര്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും സര്‍വ പിന്തുണയും പ്രഖ്യാപിച്ച് കര്‍ണാടകത്തിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസിന് ഐക്യപ്പെടാനാകില്ലെന്ന് അദ്ദേഹം എന്‍ഡിടിവിയുമായി സംസാരിക്കവെ പ്രതികരിച്ചു. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഒരിടത്ത് പോലും അധികാരം പിടിക്കാന്‍ സാധിക്കാതെ വന്നതോടെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഒരു വിഭാഗം നേതാക്കള്‍ പരോക്ഷമായി രംഗത്തുവന്നു.

ശക്തമായ സംഘടനാ ശേഷി തിരിച്ചുപിടിക്കേണ്ടതുണ്ടെന്നും സജീവമായ ഒരു ദേശീയ അധ്യക്ഷന്‍ വേണമെന്നുമാണ് വിമത സ്വരമുയര്‍ത്തുന്നവരുടെ ആവശ്യം. ഗാന്ധി കുടുംബമില്ലാതെ അതിജീവിക്കാന്‍ കോണ്‍ഗ്രസിന് അസാധ്യമാണെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു. അധികാരത്തിന് വേണ്ടി ദാഹിക്കുന്നവര്‍ക്ക് കോണ്‍ഗ്രസ് വിട്ടുപോകാം. ബാക്കിയുള്ളവര്‍ക്ക് അധികാരത്തിന് വേണ്ടിയുള്ള ആര്‍ത്തിയില്ല. ഞങ്ങള്‍ ഗാന്ധി കുടുംബത്തിന് ഒപ്പം നില്‍ക്കുമെന്നും ഡികെ ശിവകുമാര്‍ വ്യക്തമാക്കി.

d

സോണിയ ഗാന്ധി ഉടനെ നേതൃയോഗം വിളിച്ചുചേര്‍ക്കുമെന്നാണ് വിവരം. അതിന് മുമ്പ് വിമത ഗ്രൂപ്പായ ജി23 യോഗം ചേരുമെന്ന വാര്‍ത്തയും വന്നിട്ടുണ്ട്. ശനിയാഴ്ചയോ ഞായറാഴ്ചയോ ഇവര്‍ യോഗം ചേര്‍ന്നേക്കും. ജി23 നേതാക്കള്‍ നിരാശരാണെന്നും വൈകാതെ അവര്‍ യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഗുലാം നബി ആസാദിന്റെ വീട്ടിലാകും യോഗമെന്നും ഒരു നേതാവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനുള്ള നേതാക്കളുടെ പട്ടകയില്‍ നിന്ന് ഒഴിവാക്കിയ നേതാവാണ് ഗുലാം നബി ആസാദ്. പഞ്ചാബുകാരനായ മനീഷ് തിവാരിയും ആ പട്ടികയിലുണ്ടായിരുന്നില്ല. നമ്മള്‍ വൈകാതെ തീരുമാനം എടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചൗഹാന്‍ പ്രതികരിച്ചു.

പഞ്ചാബ് കൂടി നഷ്ടമായതോടെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ രണ്ടായി കുറഞ്ഞു. ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് ഭരണത്തിലുള്ളത്. അതേസമയം, കോണ്‍ഗ്രസ് സഖ്യം മൂന്നിടത്ത് ഭരിക്കുന്നുണ്ട്. ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും. പഞ്ചാബില്‍ കോണ്‍ഗ്രസിനെ നിലംപറ്റിച്ച് എഎപിയാണ് അധികാരത്തിലെത്തിയത്. പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ പരജായത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ആഭ്യന്തര കലഹമായിരുന്നു. ഇതേ അവസ്ഥ തന്നെയാണ് രാജസ്ഥാനിലും ഛത്തീസ്ഗഡിലുമുള്ളത്. അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റുമാണ് രാജസ്ഥാനില്‍ കൊമ്പുകോര്‍ക്കുന്നത്. ബാഗേലിനെതിരെ ഒരു വിഭാഗം മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഛത്തീസ്ഗഡില്‍ ഗ്രൂപ്പ് കളി സജീവമാണ്.

കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കുന്ന രണ്ട് സംസ്ഥാനങ്ങള്‍ ഗുജറാത്തും കര്‍ണാടകയുമാണ്. ഗുജറാത്തില്‍ ഈ വര്‍ഷം അവസാനത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പ്. കര്‍ണാടകത്തില്‍ അടുത്ത വര്‍ഷവും. പുതിയ ചില രാഷ്ട്രീയ സാഹചര്യം രൂപപ്പെടുന്നതിനാല്‍ കര്‍ണാടകത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിലേക്ക് മാറ്റാന്‍ ബിജെപി ആലോചിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+