കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡികെ ശിവകുമാര്‍ പങ്കുവച്ച വീഡിയോ കണ്ട് കര്‍ണാടക ഞെട്ടി; വന്‍ വിവാദം, കൂട്ടത്തോടെ കുഴിച്ചിടുന്നു

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു വീഡിയോ ആണ് സംസ്ഥാനത്തെ പ്രധാന ചര്‍ച്ച. കൊറോണവൈറസ് രോഗം ബാധിച്ച് മരിച്ചവരെ വലിയ കുഴിയില്‍ കൂട്ടത്തോടെ വലിച്ചെറിഞ്ഞ് മൂടുന്നതാണ് വീഡിയോ. സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് സംഭവത്തില്‍ അരങ്ങേറുന്നത്. ബെല്ലാരിയിലാണ് സംഭവം നടന്നതെന്ന് വ്യക്തമായിട്ടുണ്ട്.

മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ നടുക്കം രേഖപ്പെടുത്തി. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തുവെന്ന് ആരോഗ്യമന്ത്രി ബി ശ്രീരാമുലു പറഞ്ഞു. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ...

വീഡിയോയില്‍ കാണുന്നത്

വീഡിയോയില്‍ കാണുന്നത്

കൊറോണ രോഗികളുടെ മൃതദേഹങ്ങള്‍ തീര്‍ത്തും അനാദരവോടെ സംസ്‌കരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വലിയ കുഴിയെടുത്ത് ഒട്ടേറെ മൃതദേഹങ്ങള്‍ ഇതിലിട്ടു മൂടുന്നതണ് വീഡിയോ. വീഡിയോ എടുത്ത വ്യക്തി വേറെയാണ്. ഡികെ പങ്കുവച്ചതോടെയാണ് അത് വലിയ ചര്‍ച്ചയായത്.

ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു

ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു

കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലാണ് മനുഷ്യ മനസാക്ഷിയെ തകര്‍ക്കുന്ന സംഭവം അരങ്ങേറിയത്. വീഡിയോ എടുത്ത വ്യക്തി സംഭവം നടന്ന സ്ഥലം വിശദീകരിക്കുന്നുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെടുകയും ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുകയുമുണ്ടായി.

മുഖ്യമന്ത്രി ഇടപെട്ടു

മുഖ്യമന്ത്രി ഇടപെട്ടു

ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്തത് വളരെ വേദനിപ്പിക്കുന്ന പ്രവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ പ്രതികരിച്ചു. കൊറോണ രോഗികളോട് അല്‍പ്പം ദയ കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അന്ത്യ കര്‍മങ്ങള്‍ അനാദരവ് നിറഞ്ഞതാകരുത്. മനുഷ്യത്വത്തേക്കാള്‍ വലിയ ഒരു മതവുമില്ലെന്നും യെഡിയൂരപ്പ പറഞ്ഞു.

ഒട്ടേറെ മൃതദേഹങ്ങള്‍

ഒട്ടേറെ മൃതദേഹങ്ങള്‍

മുന്‍കരുതല്‍ നടപടികള്‍ പ്രകാരമുള്ള സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ചാണ് ആരോഗ്യ പ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ കൊണ്ടുവന്നത്. വാഹനത്തില്‍ കറുത്ത ഷീറ്റില്‍ പൊതിഞ്ഞ് എത്തിച്ച മൃതദേഹം കുഴിയിലേക്ക് കൊണ്ടുവന്ന് എടുത്തെറിയുന്നതാണ് വീഡിയോയിയുള്ളത്. ഒട്ടേറെ മൃതദേഹങ്ങള്‍ ഒരു കുഴിയിലിട്ട് മൂടുകയും ചെയ്തു.

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam
ദൃക്‌സാക്ഷി പറയുന്നത്

ദൃക്‌സാക്ഷി പറയുന്നത്

ഒരു കുഴിയില്‍ എട്ട് മൃതദേഹങ്ങളാണ് വലിച്ചെറിഞ്ഞതെന്ന് ദൃക്‌സാക്ഷി പറയുന്നു. വീഡിയോ കണ്ടുവെന്നും മരിച്ചവരുടെ ബന്ധുക്കളോട് മാപ്പ് ചോദിക്കുന്നുവെന്നും ബെല്ലാരി ഡെപ്യൂട്ടി കമ്മീഷണര്‍ എസ്എസ് നകുല്‍ പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ ഇടപെടലുണ്ടായത്.

പുതിയ സംഘത്തെ നിയോഗിക്കും

പുതിയ സംഘത്തെ നിയോഗിക്കും

മൃതദേഹങ്ങളോട് അനാദരവ് കാണിച്ച സംഘത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ സസ്‌പെന്റ് ചെയ്തു. പുതിയ സംഘത്തെ നിയോഗിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇവര്‍ക്ക് വിജയനഗര്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ആരോഗ്യ വകുപ്പിന്റെ പ്രത്യേക പരിശീലനം നല്‍കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ശിവകുമാര്‍ പറയുന്നു

ശിവകുമാര്‍ പറയുന്നു

കൊറോണ പ്രതിസന്ധി സര്‍ക്കാര്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിനുള്ള ഉദാഹരമാണിതെന്ന് ഡികെ ശിവകുമാര്‍ വീഡിയോ പങ്കുവച്ച് പറഞ്ഞു. ഇനി ഇത്തരം ക്രൂരതകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു. ബെല്ലാരിയില്‍ തിങ്കളാഴ്ച 12 കൊറോണ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച അഞ്ച് പേര്‍ കൂടി മരിച്ചു. ഇതോടെ ബെല്ലാരിയില്‍ രോഗം ബാധിച്ച് 29 പേരാണ് മരിച്ചത്.

 പുതുച്ചേരിയില്‍ നടന്നത്

പുതുച്ചേരിയില്‍ നടന്നത്

കൊറോണ രോഗികളുടെ മൃതദേഹത്തോട് അനാദരവ് കാണച്ച സംഭവം നേരത്തെ പുതുച്ചേരിയിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൃതദേഹങ്ങള്‍ കുഴിയിലേക്ക് വലിച്ചെറിയുന്ന വീഡിയോ ആണ് പുതുച്ചേരിയില്‍ നിന്ന് പുറത്തുവന്നത്. സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ആരോഗ്യ പ്രവര്‍ത്തകരെ സസ്‌പെന്റ് ചെയ്യുകയുമുണ്ടായി.

English summary
Karnataka Congress President DK Shivakumar shares video of dumping Corona victims bodies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X