കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് വീണ്ടും തിരിച്ചടി; സ്വതന്ത്രനും കോൺഗ്രസിനൊപ്പം... കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് പിന്തുണ

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കർണാടകയിൽ അധികാരം പിടിക്കാനായി രാഷ്ട്രീയ കളികൾ നടത്തുന്നതിനിടെ ബിജെപിക്ക് വീണ്ടും പ്രഹരം. കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ സ്വതന്ത്രരുടെ പിന്തുണ ലഭിക്കുമെന്ന ആത്മവിശ്വാസം ബിജെപിക്കുണ്ടായിരുന്നു. എന്നാൽ ബിജെപിക്ക് തിരിച്ചടി നല്‍കി ജയിച്ച സ്വതന്ത്രസ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു.

ജെഡിഎസിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നതോടെ രാഷ്ട്രീയ സ്ഥിതിഗതികള്‍ മാറിമറയുകാണ്. ഇതിന് പിന്നാലെയാണ് ബിജെപി അധികാരത്തില്‍ വരുന്നത് തടയുന്നതിന് വേണ്ടി കോണ്‍ഗ്രസ് - ജെഡിഎസ് സര്‍ക്കാരിന് പിന്തുണയുമായി സ്വതന്ത്രരും രംഗത്തെത്തിയത്. ഇത് ബിജെപിക്ക് വൻ തിരിച്ചടിയാകുകയാണ്.

Karnataka

Recommended Video

cmsvideo
കുതിരക്കച്ചവടം നടക്കുന്ന കർണ്ണാടക | OneIndia Malayalam

കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ ജനീയ മുഖവും കന്നഡിക പൊളിറ്റിക്‌സും ഭരണ വിരുദ്ധ വികാരത്തിന്റെ അഭാവവും സിദ്ധാരാമയ്യയെ ഒരിക്കല്‍ കൂടി അധികാരത്തിലെത്തിക്കുമെന്നായിരുന്നു പൊതുവെ കരുതിയിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം നേരെ മറിച്ചാണ്. കോൺഗ്രസ്- ജെഡിഎസ് സഖ്യം അധികാരത്തിലെത്തുന്നെങ്കിൽ ജെഡിഎസ് നേതാസ് കുമാരസ്വാമിയായിരിക്കും മുഖ്യമന്ത്രി. എക്‌സിറ്റ് പോളുകള്‍ തൂക്കുമന്ത്രി സഭ പ്രവചിച്ചെങ്കിലും പാര്‍ട്ടിക്ക് ഇത്ര കണ്ട് നഷ്ടമുണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല.

English summary
Karnataka Congress reaches out to independent candidates to keep BJP at bay
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X