കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൃഹദ് പദ്ധതിയുമായി കോണ്‍ഗ്രസ്; കര്‍ണാടകയില്‍ ഡികെയുടെ ഉഗ്രന്‍ പ്ലാന്‍, നെറ്റി ചുളിച്ച് മറ്റുള്ളവര്‍

Google Oneindia Malayalam News

ബെംഗളൂരു: ഡികെ ശിവകുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷം കര്‍ണാടകത്തില്‍ പ്രത്യേക പദ്ധതികള്‍ പാര്‍ട്ടി ആവിഷ്‌കരിച്ചിരുന്നു. അതിനിടെയാണ് കൊവിഡ് വ്യാപനമുണ്ടായതും എല്ലാം മന്ദഗതിയിലായതും. എന്നാല്‍ സമയം കളയാനില്ല എന്ന നിലപാടിലാണ് ശിവകുമാര്‍. കോണ്‍ഗ്രസിന്റെ പ്രതിഛായ മെച്ചപ്പെടുത്താന്‍ അദ്ദേഹം പുതിയ നീക്കങ്ങള്‍ തുടങ്ങി.

2023ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമുള്ള പദ്ധതിയാണ് അദ്ദേഹം ആവിഷ്‌കരിച്ചിരിക്കുന്നത്. എന്നാല്‍ കൂടെയുള്ളവരില്‍ ചിലര്‍ ശിവകുമാറിന്റെ നീക്കം സംശയത്തോടെയാണ് കാണുന്നത്. പുതിയ വിവരങ്ങള്‍ ഇങ്ങനെ...

കൊലപാതക കേസില്‍ അറസ്റ്റിലായ ഗുസ്തി താരം സുശീല്‍ കുമാറിനെ ദില്ലി കോടതിയിലേക്ക് കൊണ്ടുവരുന്നു: ചിത്രങ്ങള്‍ കാണാം

പുതിയ ടീമിനെ ഇറക്കി

പുതിയ ടീമിനെ ഇറക്കി

രാജ്യത്തെ പ്രമുഖനായ രാഷ്ട്രീയ തന്ത്രജ്ഞനാണ് പ്രശാന്ത് കിഷോര്‍. നേരത്തെ പഞ്ചാബില്‍ കോണ്‍ഗ്രസിന് വേണ്ടിയും ഗുജറാത്തില്‍ ബിജെപിക്ക് വേണ്ടിയും ബംഗാളില്‍ മമതയ്ക്ക് വേണ്ടിയുമെല്ലാം പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ച ടീമാണ് കിഷോറിന്റേത്. എന്നാല്‍ കര്‍ണാടക കോണ്‍ഗ്രസ് മറ്റൊരു ടീമിനെയാണ് കളത്തിലിറക്കിയിരിക്കുന്നത്.

ഇവര്‍ പണി തുടങ്ങി

ഇവര്‍ പണി തുടങ്ങി

മൊഹാലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡിസൈന്‍ ബോക്‌സ്ഡ് എന്നാണ് കോണ്‍ഗ്രസിന് വേണ്ടി പദ്ധതി ആവിഷ്‌കരിക്കുന്ന പ്രചാരണ മാനേജ്‌മെന്റ് ടീമിന്റെ പേര്. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ മികവ് തെളിയിച്ചിട്ടുള്ള നരേഷ് അറോറയുടേതാണ് ഡിസൈന്‍ ബോസ്‌ക്.

ശിവകുമാറിന്റെ ലക്ഷ്യം

ശിവകുമാറിന്റെ ലക്ഷ്യം

കര്‍ണാടകത്തില്‍ കൊറോണ ആശങ്ക ഏറെ നാളായി നിലനില്‍ക്കുകയാണ്. യെഡിയൂരപ്പയ്‌ക്കെതിരെ ബിജെപിയിലെ നേതാക്കള്‍ തന്നെ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. ഈ അവസരം ഉപയോഗപ്പെടുത്തുകയാണ് ഡികെ ശിവകുമാറിന്റെ ലക്ഷ്യം. തുടര്‍ന്നാണ് കാംപയിന്‍ മാനേജ്‌മെന്റ് ടീമിനെ നിയോഗിച്ചതും പ്രവര്‍ത്തനം ശക്തിപ്പെടുത്തിയതും.

100 കോടി പദ്ധതി

100 കോടി പദ്ധതി

ഡിസൈന്‍ ബോക്‌സ്ഡ് കോണ്‍ഗ്രസിന് വേണ്ടി ജോലി തുടങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസിലെ എല്ലാ മേഖലയിലും ഉയര്‍ത്തിക്കാട്ടുകയാണ് അവരുടെ ആദ്യ ശ്രമം. കോണ്‍ഗ്രസ് വാക്‌സിനേഷന്‍ നല്‍കും, വാക്‌സിനേഷന് കോണ്‍ഗ്രസിന്റെ 100 കോടി പദ്ധതി തുടങ്ങിയ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിനെ വിജയിച്ചത്തിലെത്തിച്ചതില്‍ മുഖ്യ പങ്ക് വഹിച്ചിരുന്നു നരേഷ് അറോറ.

കടുത്ത എതിര്‍പ്പ്

കടുത്ത എതിര്‍പ്പ്

ഡികെ ശിവകുമാര്‍ നടത്തുന്ന നീക്കത്തില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ട്. സിദ്ധരാമയ്യ അനുകൂലിക്കുന്നവരാണ് ഇതിന് പിന്നില്‍. മുഖ്യമന്ത്രിയായി ശിവകുമാറിനെ ഉയര്‍ത്തിക്കാട്ടാന്‍ അനുവദിക്കില്ല എന്നാണ് ഇവരുടെ വാദം. ഇത് ഭരണം തിരിച്ചുപിടിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിന് തിരിച്ചടിയാകും.

ശിവകുമാര്‍ മാത്രമല്ല

ശിവകുമാര്‍ മാത്രമല്ല

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യരയാവര്‍ നിരവധി പേരുണ്ടെന്ന് സിദ്ധരാമയ്യയെ അനുകൂലിക്കുന്നവര്‍ പറയുന്നു. തിരഞ്ഞെടുപ്പിന് ശേഷം വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക എന്നും അവര്‍ പറയുന്നു. അതേസമയം, സിദ്ധരാമയ്യയെയും ശിവകുമാറിനെയും പിന്തുണയ്ക്കുന്നവരും കര്‍ണാടക കോണ്‍ഗ്രസിലുണ്ട്.

ആ ട്വീറ്റ് വിവാദമായി

ആ ട്വീറ്റ് വിവാദമായി

ശിവകുമാര്‍ മുഖ്യമന്ത്രിയാണെങ്കില്‍ കൊറോണ നിയന്ത്രണവിധേയമാകുമായിരുന്നു എന്ന് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്ററില്‍ കഴിഞ്ഞ ദിവസം ട്വീറ്റ് വന്നു. അല്‍പ്പ നേരത്തിന് ശേഷം ഡിലീറ്റ് ചെയ്യുകയുമുണ്ടായി. എന്നാല്‍ അതിന് മുമ്പ് തന്നെ സിദ്ധരാമയ്യ വിഭാഗം ഇത് വിവാദമാക്കിയിരുന്നു.

കോണ്‍ഗ്രസിന് നിര്‍ബന്ധം

കോണ്‍ഗ്രസിന് നിര്‍ബന്ധം

കോണ്‍ഗ്രസിന്റെ സംബന്ധിച്ചിടത്തോളം അടുത്ത തിരഞ്ഞെടുപ്പില്‍ കര്‍ണാടകത്തില്‍ ഭരണം പിടിക്കുക നിര്‍ബന്ധമാണ്. കേരളത്തില്‍ ഭരണം പ്രതീക്ഷിച്ചിരുന്നെങ്കിലും തിരിച്ചടിയാണ് കിട്ടിയത്. പുതുച്ചേരിയും നഷ്ടമായി. ബംഗാളില്‍ ഇടതുപക്ഷവുമായി സഹകരിച്ചിട്ടും ഒരു സീറ്റ് പോലും കിട്ടിയില്ല. അസമില്‍ ഭരണം തിരിച്ചുപിടിക്കാനും കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചേ മതിയാകൂ.

ആ വീഡിയോ എന്റേതല്ല... പൊട്ടിക്കരഞ്ഞ് നടി രമ്യ സുരേഷ്, എന്തിനാണിങ്ങനെ? ഏതറ്റം വരെയും പോരാടുംആ വീഡിയോ എന്റേതല്ല... പൊട്ടിക്കരഞ്ഞ് നടി രമ്യ സുരേഷ്, എന്തിനാണിങ്ങനെ? ഏതറ്റം വരെയും പോരാടും

ആരാധകര്‍ കാത്തിരുന്ന ഫോട്ടോഷൂട്ട് എത്തി, കൃതി സാനോനിന്റെ ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
BJP leaders joining in Trinamool congress | Oneindia Malayalam

English summary
Karnataka Congress ready for Assembly poll in Karnataka with Help of Naresh Arora; but rise faction rift
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X