കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞങ്ങള്‍ ഇപ്പോഴും കോണ്‍ഗ്രസിന് ഒപ്പം തന്നെയെന്ന് വിമത എംഎല്‍എമാര്‍; അയോഗ്യതാ നീക്കങ്ങള്‍ വിജയം കണ്ടു

Google Oneindia Malayalam News

Recommended Video

cmsvideo
BJPക്ക് വീണ്ടും എട്ടിന്റെ പണി | Oneindia Malayalam

ബെംഗളൂരു: കര്‍ണാടകയിലെ സഖ്യസര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് കഴിഞ്ഞ ഒന്നരമാസമായി അകന്നു കഴിയുന്ന നാല് വിമത എംഎല്‍എമാര്‍ ഇന്നെല സഭാ സമ്മേളനത്തിന് എത്തി. അയോഗ്യത നടപടി ഭയന്നാണ് ഇവര്‍ സഭയില്‍ എത്തിയത്.

കോണ്‍ഗ്രസ് എംഎല്‍എമാരായ രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി, ബി നാഗേന്ദ്ര, ഉമേഷ് ജാദവ് എന്നിവര്‍ക്കൊപ്പം ജെഡിഎസിലെ നാരായണഗൗഡ എംഎല്‍എയും ബുധനാഴ്ച ബജറ്റ് സമ്മേളനത്തിന് എത്തി. കൂറുമാറ്റ നിരോധന നിയമപ്രകാരം വിമത എംഎല്‍എമാരെ ആയോഗ്യരാക്കണമെന്ന് ആവശ്യപ്പട്ട് കോണ്‍ഗ്രസ് കക്ഷി നേതാവ് സിദ്ധരാമയ്യ സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നു.

കോണ്‍ഗ്രസും ലക്ഷ്യമിട്ടത്

കോണ്‍ഗ്രസും ലക്ഷ്യമിട്ടത്

അയോഗ്യത നടപടി ഭയന്നാണ് ഇവര്‍ സഭയില്‍ മടങ്ങിയെത്തിയത്. കൂറുമാറ്റ നിയമപ്രകാരം അയോഗ്യരായാല്‍ 6 വര്‍ഷം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വരും. ഇത് തന്നെയായിരുന്നു കോണ്‍ഗ്രസും ലക്ഷ്യമിട്ടിരുന്നത്.

കോണ്‍ഗ്രസ്-ജെഡിഎസ്

കോണ്‍ഗ്രസ്-ജെഡിഎസ്

വിമത എംഎല്‍എമാര്‍ കൂടി മടങ്ങിയെത്തിയതോടെ ബജറ്റ് സമ്മേളനം പ്രതിസന്ധിയില്ലാതെ പൂര്‍ത്തിയാക്കാന്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാറിന് കഴിയും. സഭയില്‍ ധനബില്‍ അവതരിപ്പിക്കുമ്പോള്‍ അനുകൂലിച്ച് വോട്ടുചെയ്യുമെന്ന് മടങ്ങിയെത്തിയ എംഎല്‍എമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിശദീകരണം നല്‍കും

വിശദീകരണം നല്‍കും

സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ നീക്കം പരാജയപ്പെട്ടതും ഒരുവശത്ത് അയോഗ്യത നടപടിക്കൊപ്പം തന്നെയുള്ള കോണ്‍ഗ്രസിന്‍റെ അനുനയ നീക്കവും എംഎല്‍എമാരുടെ മടക്കത്തില്‍ നിര്‍ണ്ണായകമായി. ബജറ്റ് സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നതില്‍ ഇവര്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കും.

എന്‍ നാഗേഷും

എന്‍ നാഗേഷും

സമ്മേളനത്തില്‍ നിന്ന് വിട്ടു നിന്നിരുന്ന കര്‍ണാടക പ്രജ്‍ഞാവന്ത ജനതാ പാര്‍ട്ടി അംഗം, ആര്‍ ശങ്കര്‍, സ്വതന്ത്രന്‍ എന്‍ നാഗേഷ് എന്നിവരും ഇന്നലെ നിയമസഭയില്‍ എത്തി. കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാരിനുള്ള പിന്തുണ നേരത്തെ പിന്‍വലിച്ചിരുന്ന എന്‍ നാഗേഷ് സര്‍ക്കാറിന് വീണ്ടും പിന്തുണ അറിയിച്ചു.

പിന്തുണ അറിയിച്ചു

പിന്തുണ അറിയിച്ചു

സിദ്ധരാമയ്യയേയും മന്ത്രി ഡികെ ശിവകുമാറിനേയും നേരില്‍ കണ്ടാണ് നാഗേഷ് സര്‍ക്കാറിനുള്ള പിന്തുണ അറിയിച്ചത്. കെപിജെപി എംഎല്‍എ ആര്‍ ശങ്കറിനൊപ്പമാണ് കഴിഞ്ഞ മാസം കര്‍ണാടക സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് നാഗേഷ് ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കിയത്.

കോണ്‍ഗ്രസിനൊപ്പമാണ്

കോണ്‍ഗ്രസിനൊപ്പമാണ്

ഇപ്പോഴും തങ്ങള്‍ കോണ്‍ഗ്രസിനൊപ്പമാണെന്നും വ്യക്തിപരമായ കാരണങ്ങളാലാണ് ബജറ്റ് സമ്മേളനത്തിലും കക്ഷി യോഗത്തിലും പങ്കെടുക്കാതെ മുംബൈയില്‍ തങ്ങിയതെന്നും വിമത എംഎല്‍എമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

ചര്‍ച്ചയിലൂടെ പരിഹരിക്കും

ചര്‍ച്ചയിലൂടെ പരിഹരിക്കും

അസുഖത്തെത്തുടര്‍ന്നാണ് നിയമസഭാകക്ഷിയോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് മഹേഷ് കുമത്തല്ലി പറഞ്ഞു. പാര്‍ട്ടിയുമായി പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും ആരും കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഫോണില്‍ ബന്ധപ്പെട്ടു

ഫോണില്‍ ബന്ധപ്പെട്ടു

ചികിത്സയ്ക്കായാണ് മുംബൈയില്‍ തങ്ങിയതെന്നും മുഖ്യമന്ത്രി കുമാരസ്വാമിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും ജെഡിഎസിന്‍റെ കെ ആര്‍ പേട്ട് എംഎല്‍എയായ നാരയണ ഗൗഡ പറഞ്ഞു. ബിജെപിയിലേക്ക് കൂറുമാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിയാക്കും

മന്ത്രിയാക്കും

വിമതര്‍ സഭയിലേക്ക് തിരിച്ചെത്തിയതോടെ അച്ചടക്ക നടപടികള്‍ കോണ്‍ഗ്രസ് ഉപേക്ഷിച്ചേക്കും. ഒത്തുതീര്‍പ്പ് അനുസരിച്ച് രമേശ് ജാര്‍ക്കിഹോളിയെ ബെലഗാവി ജില്ലയുടെ ചുമതലയുള്ള മന്ത്രിയാക്കി നിയമിച്ചേക്കുമെന്നും റിപ്പോര്‍ട്ട്. മറ്റ് വിമതര്‍ക്കും സ്ഥാനമാനങ്ങള്‍ നല്‍കിയേക്കും.

കോടികള്‍

കോടികള്‍

ഭരണപക്ഷ എംഎല്‍എമാരെ കൂറുമാറ്റുന്നതിനുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ കോടികള്‍ വാഗ്ദാനം ചെയ്യുന്നതിന്‍റെ ശബ്ദരേഖകള്‍ പുറത്തുവന്നതോടെ സര്‍ക്കാറിനെ വീഴ്ത്താനുള്ള നീക്കം പൊളിയുകയായിരുന്നു. ശബ്ദരേഖ സംബന്ധിച്ച് സര്‍ക്കാര്‍ എസ്ഐടി അന്വേഷ​ണം പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
karnataka congress rebel mlas return home say it was all just miscommunication
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X