കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡികെ ശിവകുമാറിന് കൊറോണ രോഗം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, വിശദാംശങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിന് കൊറോണ രോഗം സ്ഥിരീകരിച്ചു. പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്തിടെ പ്രളയ ദുരന്ത മേഖലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു ഡികെ ശിവകുമാര്‍. മാത്രമല്ല, കോണ്‍ഗ്രസ് ജില്ലാ ഘടകങ്ങളുടെ പ്രവര്‍ത്തന അവലോകനത്തിനും അദ്ദേഹം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനിടെ ആയിരിക്കാം രോഗം ബാധിച്ചതെന്ന് സംശയിക്കുന്നു.

Recommended Video

cmsvideo
Karnataka Congress state president DK Shivakumar confirmed Coronavirus | Oneindia Malayalam
11

നേരത്തെ കര്‍ണടാക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവര്‍ക്കെല്ലാം രോഗം ബാധിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ക്കും രോഗം ബാധിച്ചു. ഇവരെല്ലാം മണിപ്പാലിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. എല്ലാവരും രോഗം ഭേദമായി ആശുപത്രി വിട്ടു. എങ്കിലും നിരീക്ഷണത്തിലാണ്. കര്‍ണാടകത്തില്‍ അഞ്ച് മന്ത്രിമാര്‍ക്ക് കൊറോണ രോഗം ബാധിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രി ബി ശ്രീരാമുലു ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്കായിരുന്നു രോഗം. പലരും ആശുപത്രി വിട്ടിട്ടുണ്ട്. ശ്രീരാമുലുവിന്റെ അമ്മയ്ക്കും രോഗം ബാധിച്ചിരുന്നു.

രാജ്യത്ത് കൊറോണ രോഗം അതിവേഗം വ്യാപിക്കുകയാണ്. കഴിഞ്ഞദിവസം മാത്രം 60000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 31 ലക്ഷത്തിലധികം പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച രാവിലെ പുറത്തുവിട്ട കണക്ക്. നിലവില്‍ 704348 പേരാണ് രോഗം ബാധിച്ച് ചികില്‍സയിലുള്ളത്.

രോഗ ബാധ കുറഞ്ഞിട്ടില്ലെങ്കിലും രാജ്യം നാലാംഘട്ട അണ്‍ലോക്കിന് തയ്യാറെടുക്കുകയാണ്. ഈ മാസം അവസാനത്തില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിക്കും. മെട്രോ ട്രെയിന്‍ സര്‍വീസ് നിയന്ത്രണങ്ങളോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സ്‌കൂളുകള്‍ തുറക്കാന്‍ സാധ്യതയില്ല.

18 മാസത്തിനിടെ 13 കുഞ്ഞുങ്ങളെ പ്രസവിച്ച് 65കാരി!! ഞെട്ടിക്കുന്ന സംഭവത്തിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ..18 മാസത്തിനിടെ 13 കുഞ്ഞുങ്ങളെ പ്രസവിച്ച് 65കാരി!! ഞെട്ടിക്കുന്ന സംഭവത്തിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ..

English summary
Karnataka Congress state president DK Shivakumar confirmed Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X