കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ഗാന്ധി കര്‍ണാടകയില്‍ നിന്നും ജനവിധി തേടണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം

  • By ശ്വേത എസ്
Google Oneindia Malayalam News

ദില്ലി/ബംഗളൂരു: ലോക്‌സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ നിന്നും ജനവിധി തേടണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേതാക്കള്‍. കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് ദിനേശ് ഗുണ്ടു റാവുവും ഇതേ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം രാഹുല്‍ തമിഴ്‌നാട്ടില്‍ നിന്നും ജനവിധി തേടണമെന്ന് ആവശ്യപ്പെട്ടു.

 ചരിത്രം പറയുന്നത്

ചരിത്രം പറയുന്നത്


മുന്‍പ് മുത്തശ്ശി ഇന്ദിരാ ഗാന്ധിയും അമ്മ സോണിയ ഗാന്ധിയും ലോക്‌സഭ തിരഞ്ഞെടുപ്പിനെ കര്‍ണാടകയില്‍ നിന്നും നേരിട്ടിരുന്നുവെന്ന കാര്യം ഓര്‍മിപ്പിച്ച് കൊണ്ട് 'ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി' രാഹുല്‍ ഗാന്ധിയും സംസ്ഥാനത്ത് നിന്നും മത്സരിക്കണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. കര്‍ണാടക എല്ലാകാലത്തും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് നേതാക്കളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും ഇത് ഇന്ദിരാജിയുടെയും സോണിയാജിയുടെയും കാര്യത്തില്‍ നേരത്തെ തെളിഞ്ഞിട്ടുണ്ടെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു. ഞങ്ങളുടെ അടുത്ത പ്രധാനമന്ത്രി രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ നിന്നും മത്സരിക്കണമെന്നും പുതിയൊരു വികസന മാതൃക കൊണ്ട് വരണമെന്നും 'രാഗഫ്രംകര്‍ണാടക' എന്ന ഹാഷ് ടാഗില്‍ സിദ്ധരാമയ്യ ട്വിറ്ററില്‍ ട്വീറ്റും പുറത്തു വിട്ടു.

ഇന്ദിരാഗാന്ധി ചിക്മംഗൂരുവില്‍ നിന്ന്

ഇന്ദിരാഗാന്ധി ചിക്മംഗൂരുവില്‍ നിന്ന്


1978ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ചിക്ക്മംഗളൂരുവില്‍ നിന്നാണ് ഇന്ദിരാഗാന്ധി രാഷ്ട്രീയത്തിലേക്കുള്ള തന്റെ തിരിച്ചുവരവ് നടത്തിയത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി 1999ല്‍ ബെല്ലാരിയില്‍ നിന്നാണ് ആ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയത് അതും ബിജെപിയുടെ സുഷമ സ്വരാജിനെ നിലംപരിശാക്കിക്കൊണ്ട്. ഇത്തവണ ചിക്ക്മംഗളൂരു സീറ്റ് സഖ്യകക്ഷിയായ ജനതാദളിന് നല്‍കിയെങ്കിലും ബെല്ലാരി സീറ്റ് കോണ്‍ഗ്രസിന്റെ കൈയ്യില്‍ തന്നെയാണ്.

 ദക്ഷിണേന്ത്യയില്‍ നിന്ന് മത്സരിക്കണം

ദക്ഷിണേന്ത്യയില്‍ നിന്ന് മത്സരിക്കണം

ദക്ഷിണേന്ത്യയിലെ ഒരു സീറ്റില്‍ നിന്നും രാഹുല്‍ മത്സരിക്കണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സിദ്ധരാമയ്യയുടെ ട്വീറ്റെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉത്തര്‍പ്രദേശിലെ പാര്‍ട്ടി ശക്തികേന്ദ്രങ്ങളായ അമേഠിയില്‍ നിന്നും രാഹുല്‍ ഗാന്ധിയും റായ്ബറേലിയില്‍ നിന്നും സോണിയാഗാന്ധിയും ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഈ മാസം ആദ്യം കോണ്‍ഗ്രസ് അറിയിച്ചിരുന്നു. ദക്ഷിണേന്ത്യയും ഉത്തരേന്ത്യയും തമ്മിലുള്ള അകലം ഇല്ലാതാക്കാന്‍ സ്‌നേഹവും സംരക്ഷണവും നല്‍കുന്ന ഒരു നേതാവ് വേണമെന്നും അതിനാല്‍ 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ കര്‍ണാടകയില്‍ നിന്നും മത്സരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Karnataka Congress urges Rahul Gandhi to fight from state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X