കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും; 3 സീറ്റില്‍ വിജയം ഉറപ്പ്, നേട്ടം കോണ്‍ഗ്രസിന്

  • By Desk
Google Oneindia Malayalam News

ബെംഗളൂരു; ജൂൺ 19 നാണ് 10 സംസ്ഥാനങ്ങളിലെ 24 രാജ്യസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. നാല് സീറ്റിലാണ് കർണാടകത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് സീറ്റിൽ വിജയിക്കാമെന്ന പ്രതീക്ഷയിലായിരുന്ന സംസ്ഥാന ബിജെപിക്ക് കേന്ദ്രനേതൃത്വം തന്നെ കടുംവെട്ട് നൽകിയിരിക്കുകയാണ്. സംസ്ഥാന നേൃത്വം തയ്യാറാക്കിയ സ്ഥാനാർത്ഥികളുടെ പട്ടിക വെട്ടി രണ്ട് നേതാക്കളെ ബിജെപി ദേശീയ നേതൃത്വമാണ് പ്രഖ്യാപിച്ചത്.

അതേസമയം മറുവശത്ത് സഖ്യത്തിൽ ഓരോ സീറ്റുകളിൽ വീതം വിജയം ഉറപ്പിച്ചിരിക്കുകയാണ് കോൺഗ്രസും ജെഡിഎസും. വരാനിരിക്കുന്ന കൗൺസിൽ തിരഞ്ഞെടുപ്പിലും ബിജെപിക്ക് കടുംവെട്ട് നൽകാൻ ഒരുങ്ങുകയാണ് സഖ്യം. വിശദാംശങ്ങലിലേക്ക്

നാല് രാജ്യസഭ സീറ്റ്

നാല് രാജ്യസഭ സീറ്റ്

കർണാടകത്തിൽ ഒഴിവ് വന്ന നാല് രാജ്യസഭ സീറ്റിൽ സീറ്റ് നില അനുസരിച്ച് രണ്ട് സീറ്റുകൾ ബിജെപിക്കും ഓരോ സീറ്റുകൾ വീതം കോൺഗ്രസിനും ജെഡിഎസിനും വിജയിക്കാം. 48 വോട്ടുകളാണ് ഒരു സീറ്റിൽ വിജയിക്കാൻ ആവശ്യം. കോൺഗ്രസിന് 65 അംഗങ്ങളാണ് ഉള്ളത്. ബിജെപിക്ക് 117 ഉം. എന്നാൽ മൂന്ന് സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ ബിജെപി തിരുമാനിച്ചതോടെ കർണാടകത്തിൽ രാഷ്ട്രീയ നീക്കങ്ങൾ സജീവമായി.

 തടയിട്ട് കോൺഗ്രസ്

തടയിട്ട് കോൺഗ്രസ്

മൂന്നാം സീറ്റിൽ വിജയിക്കാൻ ബിജെപിക്ക് 15 വോട്ടുകൾ കൂടി വേണം. ഈ സാഹചര്യത്തിൽ മറ്റ് പാർട്ടികളിൽ നിന്നുള്ള നേതാക്കളെ ചാടിക്കാനുള്ള നീക്കവും ബിജെപി സജീവമാക്കി. എന്നാൽ ബിജെപിക്ക് കടുംവെട്ടുമായി കോൺഗ്രസ് രംഗത്തെത്തി. ജെഡിഎസുമായി സഖ്യം ചേർന്നാണ് ബിജെപി മോഹത്തിന് കോൺഗ്രസ് തടയിട്ടത്.

 വിജയം ഉറപ്പിച്ചു

വിജയം ഉറപ്പിച്ചു

തിരഞ്ഞെടുപ്പിൽ ജെഡിഎസ് തലവൻ എച്ച്ഡി ദേവഗൗഡയെ തന്നെ മത്സരിപ്പിക്കാൻ ജെഡിഎസും കോൺഗ്രസും ചേർന്ന് തിരുമാനിച്ചു. അതിനിടെ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പട്ടിക വെട്ടി മറ്റ് രണ്ട് സ്ഥാനാർത്ഥികളെ ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുകയും ചെയ്തതോടെ രാജ്യസഭ തിരഞ്ഞെടുപ്പിൽ നാല് സീറ്റുകളിലേയും സ്ഥാനാർത്ഥികളുടെ വിജയം ഏകദേശം ഉറപ്പായി.

 സഖ്യം തുടരും

സഖ്യം തുടരും

അതേസമയം വരാനിരിക്കുന്ന കൗൺസിൽ തിരഞ്ഞെടുപ്പിലും സഖ്യം തുടരാനുള്ള തിരുമാനത്തിലാണ് ജെഡിഎസും കോൺഗ്രസും. ജൂൺ 29 നാണ് കൗൺസിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ 18 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. അഞ്ച് കോൺഗ്രസ്, ഒരു ജെഡിഎസ്, ഒരു സ്വതന്ത്ര എംഎൽഎയുടേയും കാലാവധിയാണ് അവസാനിക്കുന്നത്.

 7 ഒഴിവുകൾ

7 ഒഴിവുകൾ

കോൺഗ്രസ് എംഎൽഎസിമാരായ നസീർ അഹമ്ദ്, ജയമ്മ, എംസി വേണുഗോപാൽ, ബിഎസ് ബൊസെരാജു, എച്ച്എം രേവണ്ണ എന്നിവരുടേയും ജെഡിഎസ് നേതാവ് ശരവണ, സ്വതന്ത്ര എംഎൽഎസിയായ മല്ലികാർജ്ജുൻ എന്നിവരുടേയും കാലാവധിയാണ് അവസാനി്ക്കുന്നത്. തിരഞ്ഞെടുപ്പോടെ ഉപരിസഭയിൽ ബിജെപിയുടെ അംഗബലം വർധിപ്പിക്കാം.

 28 വോട്ട്

28 വോട്ട്

നിലനിൽ 37 അംഗങ്ങളാണ് ഉപരിസഭയിൽ കോൺഗ്രസിന് ഉള്ളത്. ജെഡിഎസിന് 16 പേരും ബിജെപിക്ക് 19 പേരുമാണ് ഉള്ളത്.ഒരു സീറ്റിൽ വിജയിക്കാൻ 28 വോട്ടാണ് ആവശ്യം.
117 പേരുടെ പിന്തുണയുള്ള ബിജെപിക്ക് എളുപ്പം 4 സീറ്റുകളിൽ വിജയിക്കാൻ സാധിക്കും.
കോൺഗ്രസിന് രണ്ടും ജെഡിഎസിന് ഒന്നും വിജയിക്കാം.

 പ്രത്യുപകാരം

പ്രത്യുപകാരം

കോൺഗ്രസിന് 67 ഉം ജെഡിഎസിന് 34 പേരുടേയും പിന്തുണയാണ് ഉള്ളത്. എന്നാൽ തിരഞ്ഞെടുപ്പിൽ മൂന്ന് സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് നീക്കം. ജെഡിഎസ് പിന്തുണ മുന്നിൽ കണ്ടാണ് മൂന്നാമതൊരു സ്ഥാനാർത്ഥിയെ കൂടി മത്സരിപ്പിക്കാൻ പാർട്ടി ഒരുങ്ങുന്നത്. രാജ്യസഭ തിരഞ്ഞെടുപ്പിൽ ജെഡിഎസിന് പിന്തുണ നൽകുന്നതിന്റെ പ്രത്യുപകാരമെന്ന നിലയിലാണ് മൂന്നാം സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തുന്നത്.

 പിന്തുണയ്ക്കും

പിന്തുണയ്ക്കും

ജെഡിഎസിന്റെ രണ്ടാം സീറ്റ് തങ്ങൾക്ക് നൽകണമെന്ന് കോൺഗ്രസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. രാജ്യസഭയിലേക്ക് തങ്ങൾ ജെഡിഎസിനെ പിന്തുണയ്ക്കും കൗൺസിൽ തിരഞ്ഞെടുപ്പിൽ ജെഡിഎസ് തങ്ങളെ പിന്തുണയ്ക്കും. ഇതാണ് ഇപ്പോഴത്തെ ഡീൽ, അതേസമയം ഇക്കാര്യത്തിൽ അന്തിമ തിരുമാനങ്ങൾ കൈക്കൊണ്ടിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പ്രതികരിച്ചു.

 സ്ഥാനാർത്ഥി നിർണയം

സ്ഥാനാർത്ഥി നിർണയം

കാലവാധി അവസാനിക്കുന്ന ജെഡിഎസ് എംഎൽസിയായ ടിഎ ശരവണ തന്നെ പാർട്ടി സ്ഥാനാർത്ഥിയായേക്കുമെന്നാണ് സൂചന. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച അന്തിമ തിരുമാനം ആയിട്ടില്ല. അതേസമയം ബിജെപിയിലും നിരവധി പേർ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ജെഡിഎസിൽ നിന്നും കൂറുമാറി ബിജെപിയിൽ എത്തിയ എ വിശ്വനാഥ്, എംടിബി നാഗരാജ് എന്നിവരും സ്ഥാനാർത്ഥികളാകാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

അതിരിപ്പിള്ളി വിവാദം; കലക്ക് വെള്ളത്തിൽ മീൻപിടിക്കാമെന്ന്, മറുപടിയുമായി മന്ത്രി എംഎം മണിഅതിരിപ്പിള്ളി വിവാദം; കലക്ക് വെള്ളത്തിൽ മീൻപിടിക്കാമെന്ന്, മറുപടിയുമായി മന്ത്രി എംഎം മണി

English summary
Karnataka Council poll; Congress plans to win 3 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X