• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഗേ സെക്സ് വീഡിയോ'; സഭയില്‍ പൊട്ടികരഞ്ഞ് ബിജെപി എംഎല്‍എ, നാടകീയത, ഇടപെട്ട് സ്പീക്കര്‍

  • By Desk

ബെംഗളൂരു: കര്‍ണാടകത്തില്‍ വിശ്വാസ പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ചകള്‍ സഭയില്‍ നാലാം ദിവസവും പുരോഗമിക്കുകയാണ്. ഭരണപക്ഷവും പ്രതിപക്ഷവും രാഷ്ട്രീയ വിഷയങ്ങളില്‍ തലങ്ങും വിലങ്ങും ചര്‍ച്ച തുടരുകയാണ്. ഓപ്പറേഷന്‍ താമരയെന്ന ആരോപണവുമായി ഭരണപക്ഷവും അതിനെ പ്രതിരോധിച്ച് ബിജെപിയും രംഗത്തെത്തിയതോടെ സഭ പലപ്പോഴും പ്രക്ഷുഭ്ദമായ സാഹചര്യങ്ങള്‍ പോലും ഉണ്ടായി. അതിനിടെ സഭയില്‍ കൂടുതല്‍ നാടകീയ സംഭവങ്ങളാണ് ഇന്ന് അരങ്ങേറിയത്.

കര്‍'നാടകം': കോണ്‍ഗ്രസിന്‍റെ ബ്രാഹ്മാസ്ത്രം ഏറ്റു! തിരിച്ചുവരാന്‍ സമയം ചോദിച്ച് വിമതര്‍!

കര്‍ണാടകയിലെ ബിജെപി ജനറല്‍ സെക്രട്ടറിയും മഹാദേവപുരം എംഎല്‍എയുമായ അരവിന്ദ് ലിംബവാലി സഭയില്‍ പൊട്ടികരഞ്ഞതാണ് തുടക്കം. വ്യാജ ഗേ സെക്സ് വീഡിയോയുടെ ഇരയാണ് താന്‍ എന്ന് പറഞ്ഞുകൊണ്ടാണ് ലിംബവാലി സഭയില്‍ വികാരാധീനനായത്. സംഭവം ഇങ്ങനെ

 നാടകീയ സംഭവം

നാടകീയ സംഭവം

പറഞ്ഞത് തന്നെ ആവര്‍ത്തിച്ചും തലങ്ങും വിലങ്ങും ചെളി വാരിയെറിഞ്ഞും കഴിഞ്ഞ നാല് ദിവസമായി കര്‍ണാടക നിയമസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ വിശ്വാസ പ്രമേയത്തിന്‍ മേല്‍ ചര്‍ച്ചയും മറുപടികളും കയ്യാങ്കളിയുമൊക്കെയായി മുന്നോട്ട് പോകുകയാണ്. അതിനിടെയാണ് ഇന്ന് തീര്‍ത്തും നാടകീയമായ മറ്റൊരു സംഭവം സഭയില്‍ അരങ്ങേറിയത്. ജെഡിഎസ് എംഎല്‍ കെഎം ശിവലിംഗ ഗൗഡ കര്‍ണാടകയിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയെ കുറിച്ച് സംസാരിച്ചതിന് പിന്നാലെയാണ് സംഭവം.

 അപമാനിതനായി

അപമാനിതനായി

താന്‍ വ്യാജ ഗേ സെക്സ് വീഡിയോയുടെ ഇരയാണെന്ന് പറഞ്ഞ് ലിംബെവാലി സഭയില്‍ പൊട്ടിക്കരയുകയായിരുന്നു. വിവാദ വീഡിയോ സംഭവത്തിന് പിന്നാലെ കടുത്ത പ്രതിസന്ധിയിലൂടെയാണ് താനും കൂടുംബവും കടന്ന് പോകുന്നതെന്ന് ലിംബവാലി പറഞ്ഞു. താന്‍ നേരിട്ടത്. തീര്‍ത്തും വേദനാജനകമായ അവസ്ഥനയാണ്. വീഡിയോ പുറത്തുവന്നതോടെ തന്‍റെ കുടുംബാംഗങ്ങള്‍ നേരിടേണ്ടി വന്നത് വലിയ അപമാനമാണെന്നും കരഞ്ഞ് കൊണ്ട് ലിംബെവാലി പറഞ്ഞു.

 ചര്‍ച്ച വേണ്ടെന്ന് സ്പീക്കര്‍

ചര്‍ച്ച വേണ്ടെന്ന് സ്പീക്കര്‍

വിശ്വാസവോട്ടെടുപ്പും തുടര്‍ സംഭവങ്ങളും കര്‍ണാടക രാഷ്ട്രീയത്തിന് തീരാ കളങ്കമായെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് മുന്‍പില്‍ രാഷ്ട്രീയക്കാരുടെ വിലയിടിഞ്ഞെന്നുമായിരുന്നു ശിലലിംഗ ഗൗഡ സഭയില്‍ പറഞ്ഞത്. പിന്നാലെയാണ് ബിജെപി എംഎല്‍എ വിഷയം ഉന്നയിച്ചത്. എന്നാല്‍ സെക്സ് വീഡിയോ സംഭവം സ്വകാര്യ വിഷയമാണെന്നും അത് സഭയില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും സ്പീക്കര്‍ രമേശ് കുമാര്‍ വ്യക്തമാക്കി.

 അന്വേഷണം വേണം

അന്വേഷണം വേണം

ഞങ്ങളെ എല്ലാ രീതിയിലും അപമാനിച്ച് ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു പക്ഷേ അത് ഭരണകക്ഷിയില്‍ നിന്നാകാം. അല്ലേങ്കില്‍ എന്‍റെ പാര്‍ട്ടിയില്‍ നിന്നുള്ള അംഗങ്ങള്‍ തന്നെയാകും. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ലിംബേവാലി ആവശ്യപ്പെട്ടു. ഇതോടെ മറുപടിയുമായി സ്പീക്കര്‍ രമേശ് കുമാര്‍ രംഗത്തെത്തി.ഇത് ഒറ്റപ്പെട്ടസംഭവമാണെന്നും താങ്കള്‍ വികാരാധീനനാകരുതെന്നും സ്പീക്കര്‍ ബിജെപി നേതാവിനെ സമാധാനിപ്പിച്ചു.ഇതോടെ എംഎല്‍എ സീറ്റിലിരുന്നു.

വീഡിയോ പ്രചരിച്ചു

വീഡിയോ പ്രചരിച്ചു

10 ദിവസങ്ങള്‍ക്ക് മുന്‍പാണ് ബിജെപി നേതാവ് ലിംബേവാലിയുടേതെന്ന പേരില്‍ ഒരു ഗേ സെക്സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് തുടങ്ങിയത്. സംഭവത്തില്‍ വൈറ്റ് ഫീല്‍ഡ് പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലിംബാവാലിയുടെ പേഴ്സണല്‍ അസിസ്റ്റന്‍റ് ഗിരീഷ് ഭരദ്വാജിന്‍റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലിംബെവാലിയുടെ രാഷ്ട്രീയ എതിരാളികളാണ് വീഡിയോയ്ക്ക് പിന്നില്‍ എന്ന് ദരദ്വാജിന്‍റെ പരാതിയില്‍ പറയുന്നു.

പരാതി

പരാതി

മോര്‍ഫ് ചെയ്താണ് വീഡിയോ ഉണ്ടാക്കിത്. ഐ സപ്പോര്‍ട്ട് നിഖില്‍ കുമാരസ്വാമി എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഭരദ്വാജ് പരാതിയില്‍ പറഞ്ഞു. വീഡിയോയില്‍ ഉള്‍പ്പെട്ട ബിജെപി നേതാവ് ജയചന്ദ്ര റെഡ്ഡിയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 അന്വേഷണം നടക്കുന്നു

അന്വേഷണം നടക്കുന്നു

മാരത്തഹള്ളി പോലീസിലാണ് റെഡ്ഡി പരാതി നല്‍കിയത്. തന്‍റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വീഡിയോയില്‍ ഉപയോഗിക്കുകയായിരുന്നുവെന്നും വീഡിയോ പ്രചരിപ്പിച്ച സോഷ്യല്‍ മീഡിയ വാട്സ് ഗ്രൂപ്പ് അഡ്മിന്‍മാരെ അറസ്റ്റ് ചെയ്യണമെന്നും റെഡ്ഡി പരാതിയില്‍ ആവശ്യപ്പെടുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡെപ്യൂട്ടി കമ്മീഷ്ണര്‍ എംഎന്‍ അനുചേത് അറിയിച്ചു.

ചില അല്പൻമാർ അങ്ങനയാണ്.. ഇഎംഎസ് സാരി കടം വാങ്ങിയ കഥ പറഞ്ഞ ബൽറാമിന് ഷാഹിദയുടെ മറുപടി!

സര്‍ക്കാര്‍ വീണാല്‍ വിമതരുടെ രാഷ്ട്രീയ ഭാവിക്കും അന്ത്യം കുറിക്കും: രണ്ടും കല്‍പ്പിച്ച് കോണ്‍ഗ്രസ്

English summary
Karnataka crisi; Arvind limbavali cries amid trust vote discussions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more