കര്‍ണാടക വിവാദം വീണ്ടും സുപ്രീംകോടതിയില്‍; സ്പീക്കര്‍ക്കെതിരെ അഞ്ച് വിമത എംഎല്‍എമാര്‍
ദില്ലി: തങ്ങളുടെ രാജി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടകയിലെ അഞ്ച് ഭരണപക്ഷ എംഎല്‍എമാര്‍ സുപ്രീംകോടതിയില്‍. ജെഡിഎസ്-കോണ്‍ഗ്രസ് അംഗങ്ങളാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കെ സുധാകര്‍, റോഷന് ബേഗ്, എംടിബി നാഗരാജ്, മുനിരത്ന നായിഡു, ആനന്ദ് സിങ് എന്നിവരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ഇവര്‍ നേരത്തെ രാജി വച്ചിരുന്നു. എന്നാല്‍ രാജി നിയമസഭാ സ്പീക്കര്‍ സ്വീകരിച്ചിട്ടില്ല. നേരത്തെ പത്ത് എംഎല്‍എമാര്‍ സമാന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. രാജി സ്വീകരിക്കുന്നില്ലെന്ന പരാതിയുമായി സുപ്രീംകോടതിയിലെത്തിയ എംഎല്‍എമാരുടെ എണ്ണം ഇതോടെ 15 ആയി.
മതിയായ ഭൂരിപക്ഷമുണ്ടെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും ജെഡിഎസ്സും. ഈ സാഹചര്യത്തില്‍ തങ്ങളുടെ എംഎല്‍എമാരെ ബിജെപി ബെംഗളൂരുവിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ചിലര്‍ മുംബൈയിലാണ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പത്ത് എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. അന്ന് വൈകീട്ട് തന്നെ രാജി കാര്യത്തില്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സ്പീക്കര്‍ കോടതിയെ സമീപിച്ചതോടെ കോടതി നിലവിലെ സ്ഥിതി തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു.
അടുത്താഴ്ച വരെ രാജി സ്വീകരിക്കുകയോ അയോഗ്യരാക്കുകയോ പാടില്ല. എന്നാല്‍ ഈ അവസരം ചര്‍ച്ചയ്ക്ക് ഉപയോഗിക്കുകയാണ് കോണ്‍ഗ്രസ്. നാഗരാജുമായി ഡികെ ശിവകുമാര്‍ ചര്‍ച്ച നടത്തി. ഒരുപക്ഷേ രാജി പിന്‍വലിച്ചേക്കുമെന്ന് നാഗരാജ് സൂചന നല്കി. കെ സുധാകറും രാജി പിന്‍വലിച്ചേക്കും.
-
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ?












Click it and Unblock the Notifications