4 അല്ല 9 എംഎല്‍എമാരെ കാണാനില്ല! ബിജെപി ക്യാമ്പില്‍? നയ പ്രഖ്യാപനത്തിനിടെ സഭ പ്രക്ഷുബ്ദം
Recommended Video

ബിജെപി ഓപ്പറേഷന്‍ താമര കര്‍ണാടകത്തില്‍ ഫലിക്കുന്നു. ബുധനാഴ്ച വിപ്പ് ലംഘിച്ച് 9 എംഎല്‍എമാര്‍ ബജറ്റ് സമ്മേളനത്തില്‍ നിന്നും വിട്ടു നിന്നു.ഇതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായി.എംഎല്‍എമാരുടെ പിന്തുണയില്ലാത്ത സര്‍ക്കാരിനെ അംഗീകരിക്കില്ലെന്ന് മുദ്രാവാക്യം വിളിച്ച് ബിജെപി ഇന്നലെ നടുത്തളത്തില്‍ ഇറങ്ങിയിരുന്നു. തുടര്‍ന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനവും തടസപെടുകയും ചെയ്തു.
ബജറ്റിന് മുന്‍പ് തന്നെ എംഎല്‍എമാര്‍ മറുകണ്ടം ചാടുമെന്നും ബിജെപി പറഞ്ഞിരുന്നു.
ഭരണപക്ഷ എംഎല്‍എമാരെ രാജിവെപ്പിച്ച് സര്‍ക്കാരിനെ താഴെ വീഴ്ത്താനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ ഒരു മാസമായി ബിജെപി തുടങ്ങിയിട്ട്. അതേസമയം ധൈര്യമുണ്ടെങ്കില്‍ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ബിജെപിയെ കോണ്‍ഗ്രസ് വെല്ലുവിളിച്ചു.

എട്ടിന് മുന്‍പ് രാജി
ഫിബ്രവരി ആദ്യം ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്‍പ് തന്നെ സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു. രമേശ് ജാര്‍ഖിഹോളി ഉള്‍പ്പെടെ ആറ് എംഎല്‍എമാര്‍ ഫെബ്രുവരി എട്ടിന് മുന്‍പ് രാജിവെയ്ക്കുമെന്നായിരുന്നു നേതാക്കള്‍ പറഞ്ഞിരുന്നത്.

കോണ്‍ഗ്രസ് വിപ്പ്
ഇതോടെ കോണ്‍ഗ്രസ് നിയമസഭാ സമ്മേളനത്തിലും 15 വരെ നീളുന്ന ബജറ്റ് സമ്മേളനത്തിലും പാര്‍ട്ടി എംഎല്‍എമാര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വിപ്പ് നല്‍കിയിട്ടുണ്ട്. വിമതസ്വരം ഉയര്‍ത്തുന്ന എംഎല്‍എമാര്‍ ബജറ്റ് സമ്മേളനത്തിന് എത്തിയില്ലെങ്കില്‍ ഇവരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തേക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

9 പേര്‍ ഒളിവില്‍
എന്നാല്‍ വിപ്പ് ലംഘിച്ച് 9 കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിയമസഭയില്‍ നിന്ന് വിട്ട് നിന്നു.കോണ്‍ഗ്രസില്‍ നിന്ന് 7 ഉം ദളില്‍ നിന്ന് ഒരാളുമാണ് സമ്മേളനത്തില്‍ നിന്ന് വിട്ട് നിന്നത്.നേരത്തേ വിമത സ്വരം ഉയര്‍ത്തിയ രമേഷ് ജാര്‍ഖിഹോളി, ഉമേഷ് ജെ ജാഥവ്, ബി നാഗേന്ദ്ര, മഹേഷ് കുമത്തളി, എന്നിവരുള്‍പ്പെടെയുള്ള എംഎല്‍എമാരെയാണ് കാണാതായത്.

സഭ പ്രക്ഷുഭ്തമാക്കി ബിജെപി
സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച പ്രജ്ഞാവത പാര്‍ട്ടി അംഗവും എംഎല്‍എയെ മര്‍ദ്ദിച്ച കേസില്‍ ഒളിവില്‍ പോയ ജെഎന്‍ ഗണേഷും ഇക്കൂട്ടത്തില്‍ ഉണ്ട്. എംഎല്‍എമാരുടെ അസാന്നിധ്യത്തെ തുടര്‍ന്ന് ബിജെപി സഭ പ്രക്ഷുഭ്തമാക്കി.

സര്‍ക്കാര്‍ രാജിവെയ്ക്കണം
ഗവര്‍ണര്‍ വാജുഭായ് വാലയുടെ പ്രസംഗം അംഗങ്ങള്‍ തടസപ്പെടുത്തി. സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും സര്‍ക്കാര്‍ രാജിവെയ്ക്കണമെന്നും ബിജെപി നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. എംഎല്‍എമാരെ കാണാതായതോടെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ വീണ്ടും എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കി.

കൂറുമാറ്റ നിരോധന നിയമം
യോഗത്തില്‍ പങ്കെടുത്തില്ലേങ്കില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയെടുക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. എന്നാല്‍ സഭയില്‍ എത്താതിരുന്നതിന് എംഎല്‍എമാര്‍ കാരണം ബോധിപ്പിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് അറിയിച്ചു.

അവിശ്വാസ പ്രമേയം
അതിനിടെ ധൈര്യമുണ്ടെങ്കില്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം പാസാക്കാന്‍ ബിജെപി നേതാക്കളെ കോണ്‍ഗ്രസ് വെല്ലുവിളിച്ചു. മന്ത്രി കെജെ ജോര്‍ജ്ജാണ് ബിജെപിയെ വെല്ലുവിളിച്ച രംഗത്തെത്തിയത്. എംഎല്‍എമാര്‍ എല്ലാവരും തന്നെ തങ്ങള്‍ക്ക് ഒപ്പമുണ്ടെന്നും ജോര്‍ജ്ജ് പറഞ്ഞു.

വിമര്‍ശനവുമായി യെദ്യൂരപ്പ
എന്നാല്‍ കോണ്‍ഗ്രസിനെതിരെ ബിജെപി അധ്യക്ഷന്‍ യെദ്യൂരപ്പ രംഗത്തെത്തി. ഇനി കര്‍ണാടക സര്‍ക്കാരിന് ഭരിക്കാന്‍ യോഗ്യത ഇല്ലെന്ന് യെദ്യൂരപ്പ പറഞ്ഞു. കുമാരസ്വാമി സര്‍ക്കാരിനെ അംഗീകരിക്കില്ലെന്ന് 20 എംഎല്‍എമാര്‍ നേരത്തേ തന്നെ വ്യക്തമാക്കിയതാണ്. 11 പേര്‍ ഇന്ന് സമ്മേളനത്തില്‍ നിന്ന് വിട്ടു നിന്നു. എംഎല്‍എമാര്‍ക്കും മുഖ്യമന്ത്രിക്കും പരസ്പരം വിശ്വാസമില്ലെന്നും യെദ്യൂരപ്പ ആരോപിച്ചു.

സ്വയം താഴെ വീഴും
ബിജെപി അവിശ്വാസ പ്രമേയം പാസാക്കും എന്ന വാര്‍ത്തയും യെദ്യൂരപ്പ നിഷേധിച്ചു. ഗവര്‍ണറെ കാണാനാ അവിശ്വാസ പ്രമേയം പാസാക്കാനോ ബിജെപിക്ക് പദ്ധതിയില്ല. പ്രതിപക്ഷത്തിരിക്കും. ആഭ്യന്തര പ്രശ്നങ്ങള്‍ കൊണ്ട് തന്നെ സര്‍ക്കാര്‍ സ്വയം താഴെ വീഴുമെന്നും കയെദ്യൂരപ്പ പറഞ്ഞു.

25 എംഎല്‍എമാര്‍ക്ക് അതൃപ്തി
എംഎല്‍എമാരുടെ പിന്‍മാറ്റം സര്‍ക്കാരിന് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കാണാതായ എംഎല്‍എമാര്‍ ബിജെപി കാമ്പില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. 11 അല്ല 25 എംഎല്‍എമാര്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തുമെന്നും ബിജെപി വ്യക്തമാക്കി.

രാഷ്ട്രപതി ഭരണം
ബജറ്റ് പാസാക്കാനുള്ള അംഗബലം സര്‍ക്കാരിന് ഇല്ലാതെ വന്നാല്‍ ബിജെപി രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ടേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. നിലവില്‍ 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 80 എംഎല്‍എമാര്‍ ആണ് ഉള്ളത്. 37 പേര്‍ ജെഡിഎസിനും. ബിഎസ്പിക്ക് ഒരു എംഎല്‍എയും ഉണ്ട്.












Click it and Unblock the Notifications