കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിങ്കളാഴ്ച വരെ കാത്തിരിക്കൂ എന്ന് ദേവഗൗഡ; പന്ത് സ്പീക്കറുടെ കോര്‍ട്ടില്‍

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ 11 ഭരണകക്ഷി എംഎല്‍എമാര്‍ രാജിവച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ഇടപെടാതെ മുതിര്‍ന്ന ജെഡിഎസ് നേതാവ് ദേവഗൗഡ. തിങ്കളാഴ്ച വരെ കാത്തിരിക്കൂ എന്ന് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ഗൗഡ പറഞ്ഞു. സ്പീക്കറാണ് തീരുമാനം എടുക്കേണ്ടത്. അദ്ദേഹം തിരിച്ച് ഓഫീസിലെത്തും, തീരുമാനമെടുക്കുകയും ചെയ്യുമെന്നും ഗൗഡ പറഞ്ഞു.

25

ജെഡിഎസ് ആസ്ഥാനത്തായിരുന്നു ദേവഗൗഡ. താന്‍ പതിവുപോലെ വന്നതാണ്. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് എത്തിയത്. 11 എംഎല്‍എമാര്‍ രാജിവെച്ചതായി അറിഞ്ഞു. ഇനി തിങ്കളാഴ്ച വരെ കാത്തിരിക്കൂ. സ്പീക്കര്‍ ഓഫീസെത്തി തീരുമാനമെടുക്കും. നിലവിലെ സാഹചര്യത്തില്‍ ആശങ്കയില്ല. സ്പീക്കര്‍, മുഖ്യമന്ത്രി, രാജിവെച്ചവര്‍ എന്നിവര്‍ തമ്മില്‍ യാതൊരു തെറ്റിദ്ധാരണയുമില്ലെന്നും ദേവഗൗഡ പറഞ്ഞു.

അതേസമയം, കര്‍ണാടകയില്‍ രാജിവെച്ച ഭരണകക്ഷി എംഎല്‍എമാര്‍ 14 പേരെന്ന് ജെഡിഎസ് നേതാവ് എച്ച് വിശ്വനാഥ പറഞ്ഞു. എല്ലാവരും സ്പീക്കറുടെ ഓഫീസില്‍ രാജികത്ത് നല്‍കിയിട്ടുണ്ട്. കുമാരസ്വാമി സര്‍ക്കാരിന്റെ പ്രവര്‍ത്തനം പോര എന്ന് തോന്നിയതിനാലാണ് രാജിയെന്നും വിശ്വനാഥ വിശദീകരിച്ചു. ആരുടെയും രാജി സ്പീക്കര്‍ സ്വീകരിച്ചിട്ടില്ല. അദ്ദേഹം വിമത എംഎല്‍എമാരെ കാണാന്‍ തയ്യാറായില്ല. പകരം ഓഫീസ് സെക്രട്ടറി രാജികത്ത് വാങ്ങിവെക്കുകയായിരുന്നു. തുടര്‍ന്നാണ് വിമതര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. ശേഷം ഇവര്‍ വിമാനത്താവളത്തിലേക്ക് പോയി. മുംബൈയിലേക്ക് പോകുമെന്നാണ് വിവരം.

കുമാരസ്വാമി രാജിവെക്കുമെന്ന് റിപ്പോര്‍ട്ട്; ഖാര്‍ഗെ മുഖ്യമന്ത്രിയായേക്കും, സൂചന നല്‍കി ഡികെകുമാരസ്വാമി രാജിവെക്കുമെന്ന് റിപ്പോര്‍ട്ട്; ഖാര്‍ഗെ മുഖ്യമന്ത്രിയായേക്കും, സൂചന നല്‍കി ഡികെ

കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിലെ പിണക്കങ്ങള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രി കുമാരസ്വാമി രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുര്‍ ഖാര്‍ഗെ മുഖ്യമന്ത്രിയായേക്കും. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്നും ചില വിമതര്‍ ആവശ്യപ്പെട്ടുവത്രെ. വിശ്വനാഥ പറയുന്നത് ശരിയാണെങ്കില്‍ 14 ഭരണകക്ഷി എംഎല്‍എമാര്‍ രാജിവെച്ചിട്ടുണ്ട്. ഇതോടെ സ്പീക്കര്‍ അടക്കം 120 എംഎല്‍എമാരുടെ പിന്തുണയുള്ള സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 106 ആയി. ബിജെപിക്ക് ഒറ്റയ്ക്ക് 105 അംഗങ്ങളുടെ പിന്തുണയുണ്ട്. ഈ സാഹചര്യത്തില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കും.

English summary
Karnataka Crisis; Ball in the Speaker’s court, says Deve Gowda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X