കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഡികെ ശിവകുമാറിനെ ജയിലിലടച്ചേക്കും; മുസ്ലിം നേതാവിനെ സഹായിച്ച കാരണം' സ്പീക്കറുടെ സഹായം തേടി

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാര്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, ബിജെപി ദുരൂഹ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന് ആരോപണം. കോണ്‍ഗ്രസ് നേതാവും ജലവിഭവ മന്ത്രിയുമായ ഡികെ ശിവകുമാര്‍ ആണ് ബിജെപിയുടെത് സംശയം നിറഞ്ഞ നീക്കമാണെന്ന് നിയമസഭയില്‍ പറഞ്ഞത്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്നെ കുടുക്കാനും ജയിലില്‍ അടയ്ക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്. മുസ്ലിം നേതാവിനെ സഹായിച്ചതാണ് ബിജെപി തനിക്കെതിരെ തിരിയാന്‍ കാരണമെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. ഇന്ന് കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെതിരെ തിരിഞ്ഞവര്‍ നാളെ നിങ്ങള്‍ക്കെതിരെയും തിരിയുമെന്നും ഡികെ ബിജെപി നേതാക്കളെ ഓര്‍മിപ്പിച്ചു. ആശങ്കകള്‍ പങ്കുവച്ച ഡികെയുടെ വാക്കുകള്‍ ഇങ്ങനെ....

മുംബൈയിലെത്തിയ വേളയില്‍

മുംബൈയിലെത്തിയ വേളയില്‍

വിമത എംഎല്‍എമാര്‍ മുംബൈയിലെത്തിയ വേളയില്‍ താന്‍ അവരെ കാണാന്‍ പോയിരുന്നു. അവിടെവച്ച് ബിജെപി നേതാക്കള്‍ തന്നോട് ചെയ്ത കാര്യങ്ങള്‍ ഏറെ വേദനിപ്പിച്ചു. തന്നെ ജയിലിലടയ്ക്കാനാണ് ബിജെപി ഗൂഢാലോചന നടത്തുന്നത്. സ്പീക്കര്‍ തനിക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ഡികെ ശിവകുമാര്‍ നിയമസഭയില്‍ പറഞ്ഞു.

മുസ്ലിം നേതാവിനെ സഹായിച്ചപ്പോള്‍...

മുസ്ലിം നേതാവിനെ സഹായിച്ചപ്പോള്‍...

ഗുജറാത്തിലെ തിരഞ്ഞെടുപ്പില്‍ മുസ്ലിം നേതാവിനെ ജയിക്കാന്‍ സഹായിച്ചതാണ് ബിജെപി തനിക്കെതിരെ തിരിയാന്‍ കാരണം. മുംബൈയിലെത്തിയ തന്നെ ബിജെപി നേതാക്കളുടെ ഇടപെടല്‍ മൂലം കസ്റ്റഡിയിലെടുത്തു. ശേഷം മുംബൈ വിമാനത്താവളത്തില്‍ കൊണ്ടുപോയി തള്ളുകയായിരുന്നു. ഇത് ഒരിക്കലും മറക്കില്ലെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.

ക്രമിനലിനെ പോലെ പെരുമാറി

ക്രമിനലിനെ പോലെ പെരുമാറി

മുംബൈയില്‍ വച്ച് തന്നോട് ഒരു ക്രമിനലിനെ പോലെയാണ് പെരുമാറിയത്. കര്‍ണാടകയിലെ ഒരു മന്ത്രിയാണ് എന്ന പരിഗണന തനിക്ക് നല്‍കിയില്ല. ബിജെപി എംഎല്‍എ ബസവരാജ് പാട്ടീലിന്റെ വാക്കുകളാണ് തന്റെ ജീവിതത്തില്‍ ഏറെ വേദനിപ്പിച്ചത്. താന്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായം നല്‍കിയെന്നു അദ്ദേഹം കോടതിയില്‍ ആരോപിച്ചു. ബസവരാജിന്റെ വാക്കുകള്‍ കോടതി വിലക്കെടുത്തു. ബസവരാജിനെതിരെ താന്‍ അപകീര്‍ത്തികേസ് നല്‍കുമെന്നും ശിവകുമാര്‍ പറഞ്ഞു.

അവരെ അയോഗ്യരാക്കണം

അവരെ അയോഗ്യരാക്കണം

വിമത പക്ഷം ചേര്‍ന്നവരെ അയോഗ്യരാക്കണം. അവര്‍ തങ്ങള്‍ക്കെതിരെ വോട്ട് ചെയ്യുമോ എന്ന് കാണാം. തന്റെ കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ കെണിയില്‍ വീണിരിക്കുന്നു. ബിജെപി അവരെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. എംടിബി നാഗരാജ് വിമതപക്ഷം ചേര്‍ന്നത്് തന്നെ വേദനിപ്പിച്ചു. നാഗരാജിനെ മല്‍സരിപ്പിച്ചത് താന്‍ ഇടപെട്ടാണ്. ഇനിയും രാഷ്ട്രീയ പോരാട്ടത്തില്‍ കണ്ടുമുട്ടാമെന്നും ശിവകുമാര്‍ പറഞ്ഞു.

ആന്ധ്രയില്‍ ജഗന്റെ വന്‍ പ്രഖ്യാപനം; പുറത്തുള്ളവര്‍ക്ക് ജോലിയില്ല, 75 ശതമാനം ആന്ധ്ര യുവാക്കള്‍ക്ക്ആന്ധ്രയില്‍ ജഗന്റെ വന്‍ പ്രഖ്യാപനം; പുറത്തുള്ളവര്‍ക്ക് ജോലിയില്ല, 75 ശതമാനം ആന്ധ്ര യുവാക്കള്‍ക്ക്

English summary
Karnataka Crisis; BJP is trying to imprison me, says DK Shivakumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X