കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് എംഎല്‍എയെ തട്ടിക്കൊണ്ടുപോയി; ഗുരുതര ആരോപണം, ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടു

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ വിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് എംഎല്‍എയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപണം. കോണ്‍ഗ്രസ് നേതാവും ജലവിഭവ മന്ത്രിയുമായ ഡികെ ശിവകുമാര്‍ ആണ് ഉച്ചഭക്ഷണ ശേഷം സഭാ നടപടികള്‍ ആരംഭിക്കവെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടീല്‍ മുംബൈയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. ബുധനാഴ്ച രാത്രി വരെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പം ബെംഗളൂരുവിലെ റിസോര്‍ട്ടിലായിരുന്നു പാട്ടീല്‍. വ്യാഴാഴ്ച രാവിലെയാണ് പാട്ടീല്‍ നെഞ്ച് വേദനയെ തുടര്‍ന്ന് മുംബൈയെ ആശുപത്രിയിലാണെന്ന് വിവരം വന്നത്.

Dks

ആശുപത്രിയിലാണെന്ന കാര്യം വ്യക്തമാക്കി ശ്രീമന്ത് പാട്ടീല്‍ സ്പീക്കര്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍ ലെറ്റര്‍ പാഡില്‍ അല്ലാതെ തന്ന കത്തിന്റെ ആധികാരികത ഉറപ്പിക്കാനായിട്ടില്ലെന്ന് സ്പീക്കര്‍ രമേശ് കുമാര്‍ പറഞ്ഞു. കത്തില്‍ തിയ്യതിയുമില്ല. പാട്ടീലിനെ നിര്‍ബന്ധിച്ച് കൊണ്ടുപോയതാണെന്ന് തന്റെ കൈയ്യില്‍ രേഖയുണ്ടെന്നു ഡികെ ശിവകുമാര്‍ പറഞ്ഞു. പാട്ടീല്‍ ആരോഗ്യവാനാണെന്നും അദ്ദേഹം വ്യക്തമാക്കി. പാട്ടീലിന്റെ ഫോട്ടോ ഡികെ ശിവകുമാര്‍ സഭയില്‍ ഉയര്‍ത്തിക്കാണിച്ചു.

തങ്ങളുടെ എംഎല്‍എമാരെ സംരക്ഷിക്കാന്‍ സ്പീക്കര്‍ നടപടിയെടുക്കണം. ശ്രീമന്ത് പാട്ടീല്‍ ആരോഗ്യവാനാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. ഇതിന് പിന്നില്‍ ബിജെപിയാണെന്നും ഗുണ്ടുറാവു പറഞ്ഞു. ശ്രീമന്ത് പാട്ടീല്‍ ആദ്യം പോയത് ചെന്നൈയിലേക്കാണ്. പിന്നീടാണ് മുംബൈയിലേക്ക് പോയത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ താമസിച്ചിരുന്ന റിസോര്‍ട്ടിന് തൊട്ടടുത്ത് ആശുപത്രിയുണ്ട്. ഇവിടെ പ്രവേശിപ്പിക്കാതെ എന്തിനാണ് ചെന്നൈയിലേക്കും മുംബൈയിലേക്കും പോയതെന്നു ഗുണ്ടുറാവു ചോദിച്ചു.

കര്‍ണാടകത്തില്‍ കളിമാറി; വിമതര്‍ക്കെതിരെ വിപ്പ്, ഭരണഘടന പ്രകാരം നടപടിയെന്ന് സ്പീക്കര്‍കര്‍ണാടകത്തില്‍ കളിമാറി; വിമതര്‍ക്കെതിരെ വിപ്പ്, ഭരണഘടന പ്രകാരം നടപടിയെന്ന് സ്പീക്കര്‍

ശ്രീമന്ത് പാട്ടീലിന്റെ കുടുംബവുമായി ബന്ധപ്പെടാനും വെള്ളിയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സ്പീക്കര്‍ നിര്‍ദേശം നല്‍കി. വിഷയം ഡിജിപിയുമായി സംസാരിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. അതേസമയം, ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ട് വിശ്വാസ പ്രമേയത്തിന്‍മേല്‍ വേഗത്തില്‍ വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടു. ജഗദീഷ് ഷെട്ടാര്‍, അരവിന്ദ് ലിംബവല്ലി, ബസവരാജ് ബൊമ്മായ് എന്നിവരാണ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. വിശ്വാസ വോട്ട് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് അവര്‍ ആരോപിച്ചു.

English summary
Karnataka Crisis; BJP Leaders Met Governor, Shivakumar Alleges Congress MLAs Abducted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X