കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍'നാടകം' വീണ്ടും നിയമ പോരാട്ടത്തിലേക്ക്? സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ബിജെപി

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ വിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കുന്നത് വൈകിയതോടെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കര്‍ണാടക ബിജെപി. വിശ്വാസ പ്രമേയത്തില്‍ വേഗത്തില്‍ വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണറെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

yeddysc-1

<strong>അമിത് ഷായുടെ മിഷന്‍ രാജ്യസഭയും ലക്ഷ്യത്തിലേക്ക്! രണ്ട് എംപിമാര്‍ കൂടി രാജിവെച്ച് ബിജെപിയിലേക്ക്</strong>അമിത് ഷായുടെ മിഷന്‍ രാജ്യസഭയും ലക്ഷ്യത്തിലേക്ക്! രണ്ട് എംപിമാര്‍ കൂടി രാജിവെച്ച് ബിജെപിയിലേക്ക്

വ്യാഴാഴ്ച രാവിലെ വിശ്വാസ പ്രമേയം അവതരിപ്പിച്ചിട്ടും വോട്ടെടുപ്പ് നടത്താതെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണകക്ഷി നേതാക്കള്‍ പ്രസംഗം തുടരുകയും വോട്ടെടുപ്പ് വൈകിപ്പിക്കാന്‍ മനപ്പൂര്‍വ്വം ശ്രമിക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തിയിരുന്നു. അനാവശ്യമായി ഭരണകക്ഷിണ ചര്‍ച്ച നീട്ടുകയാണെന്നും ബിജെപി വിമര്‍ശിച്ചിരുന്നു. ചര്‍ച്ച നീണ്ടതോടെ ബിജെപി അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയും ചെയ്തു.

ഇതോടെ ബിജെപിക്കെതിരെ സ്പീക്കര്‍ രമേശ് കുമാര്‍ രംഗത്തെത്തി. നിങ്ങളുടെ സൗകര്യം പോലെ കാര്യങ്ങള്‍ നടത്താന്‍ സാധിക്കില്ലെന്നും നിങ്ങളുടെ അജണ്ടയല്ല എന്‍റെ എന്‍റെ അജണ്ടയെന്നും സ്പീക്കര്‍ ബിജെപിയോട് ക്ഷോഭിക്കുകയും ചെയ്തിരുന്നു. അതേസയം സുപ്രീം കോടതി വിധിയിലെ അവ്യക്തത നീങ്ങുന്നത് വരെ വിശ്വാസവോട്ടെടുപ്പ് നടത്താനാവില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് സിദ്ധരാമയ്യ.

<strong>കര്‍ണാടകത്തില്‍ കളിമാറി; വിമതര്‍ക്കെതിരെ വിപ്പ്, ഭരണഘടന പ്രകാരം നടപടിയെന്ന് സ്പീക്കര്‍</strong>കര്‍ണാടകത്തില്‍ കളിമാറി; വിമതര്‍ക്കെതിരെ വിപ്പ്, ഭരണഘടന പ്രകാരം നടപടിയെന്ന് സ്പീക്കര്‍

English summary
Karnataka crisis: BJP may go to SC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X