Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായം; വിശ്വാസവോട്ടില്‍ ബിജെപിയെ വിമര്‍ശിച്ച് മായാവതി

ലഖ്‌നൗ: കര്‍ണാടകത്തില്‍ വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ നിലംപതിച്ചതില്‍ കടുത്ത വിമര്‍ശനവുമായി ബിഎസ്പി അധ്യക്ഷ മായാവതി. ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യയമാണിതെന്ന് മായാവതി പറഞ്ഞു. ബിഎസ്പിയുടെ ഏക എംഎല്‍എ കര്‍ണാടക വിശ്വാസ വോട്ടില്‍ പങ്കെടുത്തിരുന്നില്ല. ഇദ്ദേഹത്തെ മായാവതി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഭരണഘടനയുടെ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തിയാണ് ബിജെപി മുന്നോട്ട് പോകുന്നത്. പണവും അധികാരവും ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയാണ് ബിജെപി. കര്‍ണാടകയിലെ സംഭവങ്ങളെ എങ്ങനെ വിമര്‍ശിച്ചാലും മതിയാകില്ലെന്നും മായാവതി പറഞ്ഞു.

Xm

ചൊവ്വാഴ്ച രാത്രിയാണ് കര്‍ണടാക നിയമസഭയില്‍ കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടിയത്. പ്രമേയത്തെ അനുകൂലിച്ച് 99 പേരും എതിര്‍ത്ത് 105 പേരും വോട്ട ചെയ്തു. 20 അംഗങ്ങള്‍ സഭാ നടപടികളില്‍ നിന്ന് വിട്ടുനിന്നു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലെ 17 പേരും, ബിഎസ്പി അംഗവും, രണ്ടു സ്വതന്ത്രരുമാണ് വിട്ടുനിന്നത്.

205 അംഗങ്ങളാണ് സഭയില്‍ വന്നത്. 103 അംഗങ്ങളുടെ പിന്‍ബലമുണ്ടെങ്കില്‍ സര്‍ക്കാരിന് വിശ്വാസ വോട്ട് നേടാന്‍ സാധിക്കുമായിരുന്നു. നാല് പേരുടെ പിന്തുണ നേടാന്‍ സഖ്യസര്‍ക്കാരിന് സാധിച്ചില്ല. ബിഎസ്പി അംഗം എന്‍ മഹേഷ് സഭയില്‍ എത്തിയില്ല. ഇദ്ദേഹത്തെ മായാവതി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സര്‍ക്കാരിനെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന നിര്‍ദേശം തനിക്ക് പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ലഭിച്ചിരുന്നില്ലെന്നാണ് മഹേഷ് പറഞ്ഞത്.

കുമാരസ്വാമി മുഖ്യമന്ത്രി പദം രാജിവച്ചു. രാജികത്ത് ഗവര്‍ണര്‍ക്ക് കൈമാറി. പുതിയ സര്‍ക്കാര്‍ നിലവില്‍ വരുംവരെ കാവല്‍ മുഖ്യമന്ത്രിയായി കുമാരസ്വാമി തുടരും. വിമതരെ സ്പീക്കര്‍ അയോഗ്യരാക്കുമെന്നാണ് കരുതുന്നത്. ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമം തുടങ്ങി. ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയാകുമെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച ഇദ്ദേഹം അധികാരമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+