കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎസ്പി എംഎൽഎയും കാലുമാറി: തിങ്കളാഴ്ചത്തെ വിശ്വാസ വോട്ടെടുപ്പ് നിർണായകം, പിന്നിൽ മായാവതിയെന്ന്!!

Google Oneindia Malayalam News

ബെംഗളൂരു: കർണാടകത്തിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ തിങ്കളാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ബിഎസ്പി എംഎൽഎ. ബിഎസ്പി എംഎൽഎ എൻ മഹേഷാണ് നിലപാട് വ്യക്തമാക്കിയത്. ബിഎസ്പി അധ്യക്ഷ മായാവതിയിൽ നിന്ന് ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നും മഹേഷ് വ്യക്തമാക്കിയിട്ടുണ്ട്. കർണാടക നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോൾ മഹേഷിന്റെ വോട്ട് കോൺഗ്രസ്- ജെഡിഎസ് സഖ്യത്തിനും നിർണായകമാണ്. 16 എംഎൽഎമാർ രാജിവെച്ചതോടെ സഖ്യത്തിന്റെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായിരുന്നു.

മുഖ്യമന്ത്രി പദം കോണ്‍ഗ്രസിന് കൈമാറാന്‍ ജെഡിഎസ് തയ്യാറായി; നാളെ എന്തു നടക്കുമെന്ന് അറിയില്ലമുഖ്യമന്ത്രി പദം കോണ്‍ഗ്രസിന് കൈമാറാന്‍ ജെഡിഎസ് തയ്യാറായി; നാളെ എന്തു നടക്കുമെന്ന് അറിയില്ല

ഈ ആഴ്ച നടന്ന നിയമസഭാ സമ്മേളനത്തിൽ മഹേഷ് പങ്കെടുത്തിരുന്നില്ല. ഇതേത്തുടർന്ന് കൊല്ലഗൽ എംഎൽഎ വിശ്വാസവോട്ടെടുപ്പിൽഷ കോൺഗ്രസ്- ജെഡിഎസ് സഖ്യത്തിനെതിരെ വോട്ട് ചെയ്യുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. മായാവതിയുടെ നിർദേശ പ്രകാരമായിരുന്നു ഇതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

kumaraswami-1

ഇതിനിടെ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി കോൺഗ്രസ് നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ട്. ബെംഗളൂരു താജ് ഹോട്ടലിലാണ് യോഗം. തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പിലേക്ക് നീങ്ങാനിരിക്കെയാണ് യോഗം വിളിച്ച് ചേർത്തിട്ടുള്ളത്. വെള്ളിയാഴ്ച നടന്ന നിയമസഭാ യോഗം തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെയാണ് തിങ്കളാഴ്ച നിയസഭ ചേരുന്നത്. കോൺഗ്രസിൽ നിന്ന് 13 എംഎൽഎമാരും മൂന്ന് ജെഡിഎസ് എംഎൽഎമാരും രാജിവെച്ചതോടെയാണ് 13 മാസം പഴക്കമുള്ള ജെഡിഎസ്- കോൺഗ്രസ് സർക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിലാവുന്നത്.

English summary
Karnataka crisis: BSP MLA to skip tomorrow's floor test on Mayawati's direction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X