കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ വന്‍ ട്വിസ്റ്റ്; ഡികെയുടെ തന്ത്രം വിജയിച്ചു, രാജി പിന്‍വലിക്കാന്‍ വിമത നേതാക്കള്‍

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ തകര്‍ച്ചയുടെ വക്കില്‍ നിന്ന് കോണ്‍ഗ്രസ് വീണ്ടും കരകയറുമെന്ന് സൂചന. രാജിവച്ച വിതമ നേതാക്കളുമായി നടത്തിയ ആദ്യ ചര്‍ച്ച വിജയം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ നടത്തിയ ചര്‍ച്ചയാണ് ഫലം കണ്ടത്. രാജിവച്ച മന്ത്രി എംടിബി നാഗരാജ് തീരുമാനം പുനപ്പരിശോധിക്കാന്‍ തീരുമാനിച്ചു. തന്നോടൊപ്പമുള്ളവരുമായി ചര്‍ച്ച നടത്തിയ ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും നാഗരാജ് പറഞ്ഞു.

ഡികെയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മാത്രമല്ല, രാജി പിന്‍വലിക്കുന്ന കാര്യം അദ്ദേഹം കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയെ അറിയിക്കുകയും ചെയ്തു. രാജിവെച്ചവര്‍ തിരിച്ചെത്തുന്നത് കോണ്‍ഗ്രസിന് പ്രതീക്ഷയാണ്. അടുത്ത ബുധനാഴ്ച നിയമസഭയില്‍ കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടാനിരിക്കെയാണ് പുതിയ നീക്കങ്ങള്‍. വിശദാംശങ്ങള്‍ ഇങ്ങനെ.....

രണ്ടുപേര്‍ തിരിച്ചെത്തുന്നു

രണ്ടുപേര്‍ തിരിച്ചെത്തുന്നു

മന്ത്രി നാഗരാജിനൊപ്പം രാജിവെച്ച കോണ്‍ഗ്രസ് എംഎല്‍എയാണ് കെ സുധാകര്‍. ഇദ്ദേഹവും രാജി പിന്‍വലിച്ചേക്കുമെന്നാണ് വിവരം. നാഗരാജ് ഇദ്ദേഹവുമായി ചര്‍ച്ച നടത്തി രാജി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് വാര്‍ത്ത. ഡികെ ശിവകുമാര്‍ നടത്തിയ ചര്‍ച്ചയാണ് എല്ലാ മാറ്റങ്ങള്‍ക്കും കാരണം.

ഏറ്റവും ധനികനായ എംഎല്‍എ

ഏറ്റവും ധനികനായ എംഎല്‍എ

ഡികെ ശിവകുമാര്‍, ഉപ മുഖ്യമന്ത്രി ജി പരമേശ്വര, ഗ്രാമീണ വികസന മന്ത്രി കൃഷ്ണ ബൈരഗൗഡ എന്നിവരാണ് നാഗരാജിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയത്. മൂന്നുപേരും തന്റെ നേതാക്കളാണെന്ന് നാഗരാജ് പറയുന്നു. രാജിവച്ചവരില്‍ പ്രമുഖനാണ് നാഗരാജ് എംഎല്‍എ. ഇന്ത്യയിലെ ഏറ്റവും ധനികനായ എംഎല്‍എ കൂടിയാണ് ഇദ്ദേഹം.

രാജി പുനപ്പരിശോധിക്കും

രാജി പുനപ്പരിശോധിക്കും

തന്റെ രാജി പുനപ്പരിശോധിക്കുമെന്ന് നാഗരാജ് പറഞ്ഞു. സുധാകറുമായി ചര്‍ച്ച നടത്തുമെന്നും നാഗരാജ് കൂട്ടിച്ചേര്‍ത്തു. തന്നെ വന്നു കണ്ട നേതാക്കള്‍ രാജി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 40 വര്‍ഷമായി കോണ്‍ഗ്രസുകാരനാണ് ഞാന്‍. സിദ്ധരാമയ്യയും പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവും തന്നോട് സംസാരിച്ചു. കുറച്ചുസമയം വേണമെന്ന് ഞാന്‍ അവരോട് പറഞ്ഞുവെന്നും നാഗരാജ് പറഞ്ഞു.

തിരിച്ചുവരാന്‍ ശ്രമിക്കുകയാണ്

തിരിച്ചുവരാന്‍ ശ്രമിക്കുകയാണ്

ചില ഭിന്നതകള്‍ മൂലമാണ് രാജി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുകയാണ്. അഭിപ്രായ ഭിന്നതയില്ലാത്ത പാര്‍ട്ടികള്‍ ഇല്ല. എല്ലാ പാര്‍ട്ടിയിലും ഭിന്നതയുണ്ടെന്നും നാഗരാജ് പറഞ്ഞു. രാജിവച്ച ശേഷം മുംബൈയിലേക്ക് പോയ കോണ്‍ഗ്രസ് എംഎല്‍എമാരെ കാണാന്‍ ഡികെ ശിവകുമാര്‍ മുംബൈയിലെത്തിയിരുന്നു. എന്നാല്‍ അവിടെ കാണാന്‍ അവസരം ലഭിച്ചിരുന്നില്ല.

ഡികെ ശിവകുമാര്‍ പറയുന്നു

ഡികെ ശിവകുമാര്‍ പറയുന്നു

കഴിഞ്ഞ 40 വര്‍ഷമായി തങ്ങള്‍ കോണ്‍ഗ്രസുകാരായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇനിയും ഒരുമിച്ച് ജീവിക്കും, ഒരുമിച്ച് മരിക്കും. എല്ലാ കുടുംബത്തിലും ഉയര്‍ച്ചയും താഴ്ചയുമുണ്ടാകും. എല്ലാം മറക്കും. മുന്നോട്ട് പോകും. നാഗരാജ് ഇപ്പോഴും തങ്ങളോടൊപ്പമുണ്ട്. അദ്ദേഹവുമായി ചര്‍ച്ച നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്- ഡികെ ശിവകുമാര്‍ പറഞ്ഞു.

ജെഡിഎസ് ചതിക്കുമോ? മന്ത്രി ബിജെപിയുമായി ചര്‍ച്ച നടത്തി, കര്‍ണാടകത്തില്‍ കളിമാറുന്നുജെഡിഎസ് ചതിക്കുമോ? മന്ത്രി ബിജെപിയുമായി ചര്‍ച്ച നടത്തി, കര്‍ണാടകത്തില്‍ കളിമാറുന്നു

English summary
Karnataka Crisis; Cong MLA Nagaraj who quit says trying to stay back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X