ഇത്തവണ ചാക്കിലാക്കും? വീണ്ടും മുംബൈയിലേക്ക് പറക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍
ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ വിമതരുടെ പിന്തുണ തേടി വീണ്ടും മുംബൈയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങി കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍.വ്യാഴാഴ്ചയാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുക. അതിന് മുന്‍പ് എംഎല്‍എമാരെ അനുനയിപ്പിക്കുകയാണ് ഭരണകക്ഷി നേതാക്കളുടെ ലക്ഷ്യം. എന്നാല്‍ യാതൊരു വിധ ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് രാജിവെച്ച എംഎല്‍എമാര്‍. കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും വലിയ തോതിലുള്ള ഭീഷണി നേരിടുന്നുവെന്നും തങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് ഇവര്‍ മുംബൈ പോലീസിനെ സമീപിച്ചിട്ടുമുണ്ട്.

എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ നേരത്തേ ഡികെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മുംബൈയില്‍ എത്തിയത് വലിയ പ്രതിസന്ധിക്ക് വഴിവെച്ചിരുന്നു. ഡികെയും സംഘത്തേയും ഒടുവില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത് നീക്കുകയായിരുന്നു.ഇതിനിടെ കൂടുതല്‍ നേതാക്കള്‍ പാലം വലിക്കുമോയെന്ന ആശങ്കയും ഭരണകക്ഷിക്കുണ്ട്.
നേരത്തേ വിമത കാമ്പിനൊപ്പം ഉറച്ച് നിന്ന് ബെല്ലാരിയില്‍ നിന്നുള്ള നാല് എംഎല്‍എമാര്‍ മറുകണ്ടം ചാടുമോയെന്ന ഭയത്തിലാണ്. ഇതോടെ കഴിഞ്ഞ ദിവസം ബെല്ലാരി റൂറലില്‍ നിന്നുള്ള എംഎല്‍എയായ ബി നാഗേന്ദ്രയെ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയും മന്ത്രി ഡികെ ശിവകുമാറും സന്ദര്‍ശിച്ചിരുന്നു. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളാള് ഹെബ്ബാളില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് നാഗേന്ദ്ര.
നേരത്തേ വിമത നേതാവ് രമേശ് ജാര്ഖി ഹോളിക്കൊപ്പം നിലയുറച്ച നാഗേന്ദ്ര പിന്നീട് സഖ്യത്തിനൊപ്പം ഉറച്ച് നില്‍ക്കുകയായിരുന്നു. 12 ഭരണകക്ഷി നേതാക്കള്‍ രാജിവെച്ചപ്പോഴും താന്‍ കോണ്ഗ്രസിനൊപ്പമാണെന്നായിരുന്നു നാഗേന്ദ്രയുടെ നിലപാട്.
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications