കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തവണ ചാക്കിലാക്കും? വീണ്ടും മുംബൈയിലേക്ക് പറക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍

Google Oneindia Malayalam News

ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ വിമതരുടെ പിന്തുണ തേടി വീണ്ടും മുംബൈയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങി കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍.വ്യാഴാഴ്ചയാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുക. അതിന് മുന്‍പ് എംഎല്‍എമാരെ അനുനയിപ്പിക്കുകയാണ് ഭരണകക്ഷി നേതാക്കളുടെ ലക്ഷ്യം. എന്നാല്‍ യാതൊരു വിധ ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് രാജിവെച്ച എംഎല്‍എമാര്‍. കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും വലിയ തോതിലുള്ള ഭീഷണി നേരിടുന്നുവെന്നും തങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് ഇവര്‍ മുംബൈ പോലീസിനെ സമീപിച്ചിട്ടുമുണ്ട്.

 dknewdd-

<strong>'പുതിയ അധ്യക്ഷന്‍' പണി തുടങ്ങി!! അന്ന് കോണ്‍ഗ്രസ് എതിര്‍ത്തു, മഹാരാഷ്ട്രയില്‍ പുതിയ സഖ്യം?</strong>'പുതിയ അധ്യക്ഷന്‍' പണി തുടങ്ങി!! അന്ന് കോണ്‍ഗ്രസ് എതിര്‍ത്തു, മഹാരാഷ്ട്രയില്‍ പുതിയ സഖ്യം?

എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ നേരത്തേ ഡികെ ശിവകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം മുംബൈയില്‍ എത്തിയത് വലിയ പ്രതിസന്ധിക്ക് വഴിവെച്ചിരുന്നു. ഡികെയും സംഘത്തേയും ഒടുവില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത് നീക്കുകയായിരുന്നു.ഇതിനിടെ കൂടുതല്‍ നേതാക്കള്‍ പാലം വലിക്കുമോയെന്ന ആശങ്കയും ഭരണകക്ഷിക്കുണ്ട്.

നേരത്തേ വിമത കാമ്പിനൊപ്പം ഉറച്ച് നിന്ന് ബെല്ലാരിയില്‍ നിന്നുള്ള നാല് എംഎല്‍എമാര്‍ മറുകണ്ടം ചാടുമോയെന്ന ഭയത്തിലാണ്. ഇതോടെ കഴിഞ്ഞ ദിവസം ബെല്ലാരി റൂറലില്‍ നിന്നുള്ള എംഎല്‍എയായ ബി നാഗേന്ദ്രയെ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയും മന്ത്രി ഡികെ ശിവകുമാറും സന്ദര്‍ശിച്ചിരുന്നു. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളാള്‍ ഹെബ്ബാളില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് നാഗേന്ദ്ര.

<strong>'മിസ്റ്റർ സെൻകുമാർ, ഇതല്ല ഹീറോയിസം! അർധസത്യങ്ങളും അസത്യങ്ങളും എഴുന്നള്ളിച്ചല്ല ആളാവാൻ നോക്കേണ്ടത്'</strong>'മിസ്റ്റർ സെൻകുമാർ, ഇതല്ല ഹീറോയിസം! അർധസത്യങ്ങളും അസത്യങ്ങളും എഴുന്നള്ളിച്ചല്ല ആളാവാൻ നോക്കേണ്ടത്'

നേരത്തേ വിമത നേതാവ് രമേശ് ജാര്‍ഖി ഹോളിക്കൊപ്പം നിലയുറച്ച നാഗേന്ദ്ര പിന്നീട് സഖ്യത്തിനൊപ്പം ഉറച്ച് നില്‍ക്കുകയായിരുന്നു. 12 ഭരണകക്ഷി നേതാക്കള്‍ രാജിവെച്ചപ്പോഴും താന്‍ കോണ്‍ഗ്രസിനൊപ്പമാണെന്നായിരുന്നു നാഗേന്ദ്രയുടെ നിലപാട്.

<strong>'മിസ്റ്റർ സെൻകുമാർ, ഇതല്ല ഹീറോയിസം! അർധസത്യങ്ങളും അസത്യങ്ങളും എഴുന്നള്ളിച്ചല്ല ആളാവാൻ നോക്കേണ്ടത്'</strong>'മിസ്റ്റർ സെൻകുമാർ, ഇതല്ല ഹീറോയിസം! അർധസത്യങ്ങളും അസത്യങ്ങളും എഴുന്നള്ളിച്ചല്ല ആളാവാൻ നോക്കേണ്ടത്'

English summary
Karnataka crisis: Congress-JDS leaders to visit Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X