കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് വിമതരെ കൂടി തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ്; കുമാരസ്വാമിയും രംഗത്ത്, ചര്‍ച്ച തുടങ്ങി

Google Oneindia Malayalam News

ബെംഗളൂരു: ഭവന മന്ത്രി എംടിബി നാഗരാജ് തിരിച്ചെത്തുമെന്ന സൂചന നല്‍കിയതിന് പിന്നാലെ കര്‍ണാടകയിലെ മറ്റു വിമതരെ കൂടി കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ജലവിഭവ മന്ത്രി ഡികെ ശിവകുമാര്‍, ഉപമുഖ്യമന്ത്രി ജി പരമേശ്വരയുമാണ് നാഗരാജുമായി പുലര്‍ച്ചെ ചര്‍ച്ചയ്ക്ക് വീട്ടിലെത്തിയത്. അഞ്ച് മണിക്ക് വീട്ടിലെത്തിയ ഇവര്‍ അഞ്ച് മണിക്കൂറോളം നാഗരാജിന്റെ വീട്ടില്‍ തുടര്‍ന്നു. കൂടാതെ രാമലിംഗ റെഡ്ഡി, മുനിരത്‌ന, ആര്‍ റോഷന്‍ ബേഗ് എന്നിവരുമായും ചര്‍ച്ച തുടങ്ങി.

ചില കോണ്‍ഗ്രസ് വിമത നേതാക്കളുമായി മുഖ്യമന്ത്രി കുമാരസ്വാമി നേരിട്ട് ചര്‍ച്ച നടത്തിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ രാജി പിന്‍വലിക്കുമെന്ന പ്രതീക്ഷയിലാണ് കുമാരസ്വാമി. ജെഡിഎസ് വൃത്തങ്ങള്‍ ഇക്കാര്യം ശരിവച്ചു. രാജിവച്ച നാലു പേര്‍ തിരിച്ചെത്തുമെന്ന ധൈര്യത്തിലാണ് സഭയില്‍ വിശ്വാസ വോട്ട് തേടാന്‍ തയ്യാറാണെന്ന് കുമാരസ്വാമി പ്രഖ്യാപിച്ചത് എന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ...

 ആശങ്ക കോണ്‍ഗ്രസിനും ബിജെപിക്കും

ആശങ്ക കോണ്‍ഗ്രസിനും ബിജെപിക്കും

എംഎല്‍എമാര്‍ കൂടു മാറുമോ എന്ന ആശങ്ക കോണ്‍ഗ്രസിനും ബിജെപിക്കുമുണ്ട്. ഈ സാഹചര്യത്തില്‍ ഇരുവിഭാഗവും എംഎല്‍എമാരെ പ്രത്യേകം പാര്‍പ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് എന്തു നീക്കത്തിനും തയ്യാറായേക്കാമെന്ന ആശങ്ക ബിജെപി പക്ഷത്തിനുണ്ട്. തുടര്‍ന്നാണ് ബിജെപി എംഎല്‍എമാരെ ഹോട്ടലിലേക്ക് മാറ്റിയത്.

 അടുത്ത ചൊവ്വാഴ്ച വരെ...

അടുത്ത ചൊവ്വാഴ്ച വരെ...

അടുത്ത ചൊവ്വാഴ്ചയാണ് സുപ്രീംകോടതി വിമത എംഎല്‍എമാരുടെ ഹര്‍ജിയില്‍ തീരുമാനം കൈക്കൊള്ളുക. ഇതിന് ശേഷം ബുധനാഴ്ച നിയമസഭയില്‍ വിശ്വാസ വോട്ട് തേടാമെന്നാണ് കുമാരസ്വാമി കരുതുന്നത്. എന്നാല്‍ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടണമെന്നാണ് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ ആവശ്യപ്പെടുന്നത്.

 രാജി പ്രഖ്യാപിച്ചത് 16 പേര്‍

രാജി പ്രഖ്യാപിച്ചത് 16 പേര്‍

അടുത്ത ചൊവ്വാഴ്ച വരെ രാജി കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കരുത് എന്നാണ് സുപ്രീംകോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം. ഈ സമയം ഉചിതമായി ഉപയോഗിക്കുകയാണ് കോണ്‍ഗ്രസ്. വിമതരെ കൂടെ നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് നീങ്ങുന്നത്. നിലവില്‍ 13 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് രാജി പ്രഖ്യാപിച്ചിട്ടുള്ളത്.

ആദ്യ ശ്രമം വിജയം

ആദ്യ ശ്രമം വിജയം

രണ്ടു സ്വതന്ത്രര്‍ കൂടി രാജിവെച്ചതും സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചതും കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നല്‍കിയത്. ഈ സാഹചര്യത്തിലാണ് അഞ്ച് വിമതരെ കൂടെ നിര്‍ത്താന്‍ ശ്രമം നടത്തുന്നത്. ആദ്യ ശ്രമം ഏകദേശം വിജയം കണ്ടുവെന്ന് കരുതാം. മന്ത്രി നാഗരാജ് രാജി പിന്‍വലിക്കുമെന്ന് സൂചന നല്‍കി.

 ചര്‍ച്ച ഇതുവരെ ഇങ്ങനെ

ചര്‍ച്ച ഇതുവരെ ഇങ്ങനെ

നാഗരാജിന്റെ അടുത്ത സുഹൃത്താണ് കെ സുധാകര്‍ എംഎല്‍എ. ഇദ്ദേഹത്തിന്റെ രാജി പിന്‍വലിപ്പിക്കാന്‍ നാഗരാജില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് കോണ്‍ഗ്രസ്. കൂടാതെ രാമലിംഗ റെഡ്ഡിക്ക് മന്ത്രിസഭയില്‍ പ്രധാന പദവി വാഗ്ദാനം ചെയ്തുവെന്ന് സൂചനയുണ്ട്. മുനിരത്‌നയും റോഷന്‍ ബേഗും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല. ഇവരുമായി കുമാരസ്വാമി നേരിട്ട് ചര്‍ച്ച നടത്തിയെന്ന് ജെഡിഎസ് വൃത്തങ്ങള്‍ പറഞ്ഞു.

കര്‍ണാടകത്തില്‍ വന്‍ ട്വിസ്റ്റ്; ഡികെയുടെ തന്ത്രം വിജയിച്ചു, രാജി പിന്‍വലിക്കാന്‍ വിമത നേതാക്കള്‍കര്‍ണാടകത്തില്‍ വന്‍ ട്വിസ്റ്റ്; ഡികെയുടെ തന്ത്രം വിജയിച്ചു, രാജി പിന്‍വലിക്കാന്‍ വിമത നേതാക്കള്‍

English summary
Karnataka Crisis; Congress moves negotiations to win back five rebels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X