കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടും കല്‍പ്പിച്ച് കോണ്‍ഗ്രസ്!! വീണ്ടും സുപ്രീം കോടതിയില്‍ ഹരജി! ഇനി നിര്‍ണായകം

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ പ്രതിസന്ധി അയവില്ലാത്ത വിധം തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് മുന്‍പ് തന്നെ വിശ്വാസ വോട്ട് നടത്തണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ തള്ളിയതോടെ വീണ്ടും അന്ത്യശാസനമിറക്കിയിരിക്കുകയാണ് ഗവര്‍ണര്‍. ഇന്ന് വൈകീട്ട് ആറ് മണിക്കുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് പുതിയ നിര്‍ദ്ദേശം. എന്നാല്‍ ഇന്ന് വോട്ടെടുപ്പ് നടത്തില്ലെന്നും വിശ്വാസ പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ച തിങ്കളാഴ്ചയും നടത്തുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയത്.

<strong>അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വിജയ സാധ്യതയെന്ന് തുഷാര്‍ വെള്ളാപ്പള്ളി</strong>അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വിജയ സാധ്യതയെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ഇതിനിടെ അറ്റകൈ പ്രയോഗമെന്ന നിലയില്‍ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. കോടതിയുടെ നിലപാട് ഇനി നിര്‍ണായകമാകും.

 വീണ്ടും അന്ത്യശാസനം

വീണ്ടും അന്ത്യശാസനം

വെള്ളിയാഴ്ച ഉച്ചയ്ക്കം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നായിരുന്നു വ്യാഴാഴ്ച ഗവര്‍ണറുടെ അന്ത്യശാസനം. എന്നാല്‍ രാവിലെ സഭ പുനരാരംഭിച്ചപ്പോള്‍ മുതല്‍ വീണ്ടും സര്‍ക്കാര്‍ പ്രമേയത്തില്‍ ചര്‍ച്ച തുടരുകയായിരുന്നു. അന്ത്യശാസനം നല്‍കിയ സമയം അതിക്രമിച്ചതോടെ വീണ്ടും ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെട്ടു. ഇന്ന് വൈകീട്ട് ആറിനകം തന്നെ വോട്ടെടുപ്പ് നടത്തണമെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കിയത്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വിവരിച്ച് ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

 അവസാന അടവ്

അവസാന അടവ്

അതിനിടെയാണ് അവസാന അടവെന്ന നിലയില്‍ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്. ജുലൈ 17 ലെ കോടതിയുടെ ഇടക്കാല ഉത്തരവില്‍ വ്യക്തത വേണമെന്നാണ് ഹരജിയിലെ ആവശ്യം. വിമതരുടെ രാജിക്കാര്യത്തിലോ അയോഗ്യത നടപടിയിലും സ്പീക്കര്‍ക്ക് തിരുമാനമെടുക്കാമെന്നായിരുന്നു സുപ്രീം കോടതി വിധി പറഞ്ഞത്. അതേസമയം വിമതരോട് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് നിര്‍ദ്ദേശം നല്‍കാന്‍ ആവില്ലെന്നും വിധിയില്‍ പറയുന്നു.

 നിഷേധിക്കുന്നു

നിഷേധിക്കുന്നു

സുപ്രീം കോടതി വിധി വിപ്പ് നല്‍കാനുള്ള പാര്‍ട്ടിയുടെ അവകാശം നിഷേധിക്കുന്നതാണെന്ന് കോണ്‍ഗ്രസ് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കാനുള്ള അധികാരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉണ്ടെന്ന് വ്യക്തമാക്കുന്നുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

 തിങ്കളാഴ്ച വരെ

തിങ്കളാഴ്ച വരെ

ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കില്ലെന്ന് കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. വിശ്വാസ പ്രമേയത്തിന്‍മേല്‍ അംഗങ്ങള്‍ക്ക് സംസാരിക്കാനുള്ള സമയം നല്‍കിയ ശേഷമേ വോട്ടെടുപ്പ് നടക്കൂ എന്നാണ് സിദ്ധരമായ്യ വ്യക്തമാക്കി.പരമാവധി തിങ്കളാഴ്ച വരെ വോട്ടെടുപ്പ് നീട്ടികൊണ്ടുപോയി വിമതരെ മടക്കികൊണ്ടുവരാമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.

 നിയമ പോരാട്ടം

നിയമ പോരാട്ടം

എന്നാല്‍ വെള്ളിയാഴ്ചയും സഭയില്‍ വിമത എംഎല്‍എമാര്‍ എത്തിയിരുന്നില്ല. അവസാന നിമിഷം കോണ്‍ഗ്രസ് കാമ്പില്‍ നിന്നും അപ്രത്യക്ഷനായ എംഎല്‍എ ശ്രീമന്ത് പാട്ടീലും സഭയില്‍ പങ്കെടുക്കില്ലെന്ന് കാണിച്ച് സ്പീക്കര്‍ക്ക് ഇമെയില്‍ സന്ദേശം അയച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ താഴെ വീഴുമെന്ന് ഏറെ കുറെ ഉറപ്പാണ്.
അതേസമയം വിശ്വാസ വോട്ടെടുപ്പ് വൈകിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ ബിജെപി കോടതിയെ സമീപിച്ചേക്കും.

<strong>40-50 കോടി ബിജെപി വീശിയെന്ന് മുഖ്യമന്ത്രി! അഞ്ച് കോടി ഓഫര്‍ ചെയ്തെന്ന് എംഎല്‍എയും</strong>40-50 കോടി ബിജെപി വീശിയെന്ന് മുഖ്യമന്ത്രി! അഞ്ച് കോടി ഓഫര്‍ ചെയ്തെന്ന് എംഎല്‍എയും

<strong>കോണ്‍ഗ്രസ് വാദങ്ങളുടെ മുനയൊടിച്ച് പാട്ടീല്‍; തന്നെ ബിജെപി തട്ടിക്കൊണ്ടുപോയതല്ല</strong>കോണ്‍ഗ്രസ് വാദങ്ങളുടെ മുനയൊടിച്ച് പാട്ടീല്‍; തന്നെ ബിജെപി തട്ടിക്കൊണ്ടുപോയതല്ല

English summary
Karnataka Crisis: Congress moves SC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X