ഭർത്താവിന് ആവശ്യപ്പെട്ട പദവി നൽകി, കർണാടകത്തിൽ എംഎൽഎയെ രാജിയിൽ നിന്ന് പിന്തിരിപ്പിച്ച് കോൺഗ്രസ്!
ബെംഗളൂരു: കര്‍ണാടകത്തിലെ ഭരണ പ്രതിസന്ധി അനിശ്ചിതമായി തന്നെ തുടരുകയാണ്. ഇതുവരെ ഭരണ പക്ഷത്ത് നിന്നും 16 എംഎല്‍എമാരാണ് രാജി വെച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇനിയും രാജി തുടര്‍ന്നേക്കുമോ എന്ന് പോലും കോണ്‍ഗ്രസിനോ ജെഡിഎസിനോ ഉറപ്പില്ല. മുഖ്യമന്ത്രി സ്ഥാനം രാജി വെക്കാന്‍ തയ്യാറല്ല എന്നാണ് എച്ച് ഡി കുമാരസ്വാമി പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ കര്‍ണാടക നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാവുകയാണ്.
വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ സാധിക്കും എന്ന് തന്നെയാണ് ഭരണപക്ഷത്തിന്റെ പ്രതീക്ഷ. അതിനിടെ പാര്‍ട്ടി വിടാന്‍ തയ്യാറായി നിന്ന വനിതാ എംഎല്‍എയെ അനുനയിപ്പിച്ച് തിരികെ എത്തിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഖാനാപുരയില്‍ നിന്നുളള കോണ്‍ഗ്രസ് എംഎല്‍എയായ അഞ്ജലി നിംബാല്‍ക്കറാണ് രാജി ഭീഷണി മുഴക്കിയിരുന്നത്.

ഇതോടെ ആവശ്യപ്പെട്ട പോസ്റ്റിലേക്ക് ഭര്‍ത്താവിന് സ്ഥലം മാറ്റം നല്കി സര്‍ക്കാര്‍ രാജി നീക്കത്തിന് തടയിട്ടു. എംഎല്‍എയുടെ ഭര്‍ത്താവ് ഹേമന്ത് നിംബാല്‍ക്കര്‍ സംസ്ഥാന പോലീസ് സിഐഡി വിഭാഗം ഐജി ആയിരുന്നു. ഹേമന്തിന് സ്ഥലം മാറ്റം വേണം എന്ന് നേരത്തെ പല തവണ അഞ്ജലി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ എംഎല്‍എയുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല. ഇപ്പോള്‍ സര്‍ക്കാര്‍ അപകട ഘട്ടത്തിലായതോടെയാണ് പഴയ ആവശ്യം അഞ്ജലി പൊടി തട്ടിയെടുത്തത്.
ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ രാജി വെക്കാനായിരുന്നു അഞ്ജലിയുടെ നീക്കം. വ്യാഴാഴ്ച രാജി സമര്‍പ്പിച്ച് വിമത എംഎല്‍എമാര്‍ക്കൊപ്പം ചേരാനായിരുന്നു പദ്ധതി. ഇതോടെ സര്‍ക്കാരിന് വഴങ്ങേണ്ടതായി വന്നു. ഹേമന്ദ് നിംബോല്ക്കറിന് ആവശ്യപ്പെട്ടത് പ്രകാരം അഴിമതി വിരുദ്ധ ബ്യൂറോയിലേക്ക് സ്ഥലം മാറ്റം നല്കി സര്‍ക്കാര്‍ പ്രശ്നം അവസാനിപ്പിച്ചു. നിലവില്‍ അഴിമതി വിരുദ്ധ ബ്യൂറോ ഐജിയായ എം ചന്ദ്രശേഖറിനെ സിഐഡി വിഭാഗത്തിലേക്കും നിയമിച്ചിരിക്കുകയാണ്.
-
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ












Click it and Unblock the Notifications