കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ മകള്‍ വിമതര്‍ക്കൊപ്പം; രാജിവച്ച അച്ഛന്റെ നിലപാടില്‍ മയം, മൂന്നാമനെ തേടി കോണ്‍ഗ്രസ്!!

Google Oneindia Malayalam News

ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പിന് കളമൊരുങ്ങിയതോടെ കോണ്‍ഗ്രസ് മതിയായ പിന്തുണ ഉറപ്പാക്കുന്നു. മുതിര്‍ന്ന നേതാവ് രാമലിംഗ റെഡ്ഡിയെ കൂടെ നിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ ഒടുവിലെ ശ്രമം. ഇദ്ദേഹം രാജി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കര്‍ണാടക വിട്ടുപോയിട്ടില്ല. രാജിവച്ച ഒട്ടേറെ വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുംബൈയില്‍ തമ്പടിച്ചിരിക്കെയാണ് രാമലിംഗ റെഡ്ഡി ബെംഗളൂരുവില്‍ തന്നെ നില്‍ക്കുന്നത്.

ഇദ്ദേഹത്തിന്റെ മകള്‍ സൗമ്യ റെഡ്ഡി എംഎല്‍എയും രാജി പ്രഖ്യാപിച്ച വിമതര്‍ക്കൊപ്പമുണ്ട്. അച്ഛനെ തിരിച്ചെത്തിക്കാന്‍ സാധിച്ചാല്‍ മകളും കൂടെ നില്‍ക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ കരുതല്‍. രണ്ടു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാമലിംഗ റെഡ്ഡിയുമായി ചര്‍ച്ച നടത്തുകയാണ്. വിശദവിവരങ്ങള്‍ ഇങ്ങനെ....

അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് റെഡ്ഡി

അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് റെഡ്ഡി

കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഈശ്വര്‍ ഖാര്‍ഡ്രെ, എച്ച്‌കെ പാട്ടീല്‍ എന്നിവര്‍ രാമലിംഗ റെഡ്ഡിയുമായി ചര്‍ച്ച നടത്തുകയാണ്. തന്റെ രാജി കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് റെഡ്ഡി പറഞ്ഞു. രാജി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം ഉടന്‍ കൈക്കൊള്ളുമെന്നാണ് റെഡ്ഡി പ്രതികരിച്ചത്.

പാര്‍ട്ടിക്കെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല

പാര്‍ട്ടിക്കെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല

രാജി വച്ചിട്ടുണ്ടെങ്കിലും മൗനം തുടരുകയാണ് രാമലിംഗ റെഡ്ഡി. ഇദ്ദേഹം പാര്‍ട്ടിക്കെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല. ശനിയാഴ്ച എസ്ആര്‍ വിശ്വവാഥ എംഎല്‍എയുടെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കള്‍ രാമലിംഗ റെഡ്ഡിയുമായി ചര്‍ച്ച നടത്തിയിരുന്നു. രാജിയില്‍ ഉറച്ചുനില്‍ക്കണമെന്നാണ് ബിജെപി നേതാക്കള്‍ ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മകളുടെ തീരുമാനത്തില്‍ ഇടപെടില്ല

മകളുടെ തീരുമാനത്തില്‍ ഇടപെടില്ല

രാജിയെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയില്ലെന്ന് രാമലിംഗ റെഡ്ഡി പറഞ്ഞു. രാജിവെക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ താന്‍ തീരുമാനം എടുക്കും. മകള്‍ സൗമ്യ റെഡ്ഡിക്ക് സ്വന്തമായി തീരുമാനം എടുക്കാം. മകളുടെ തീരുമാനത്തില്‍ താന്‍ ഇടപെടില്ല. തന്റെ രാജിക്ക് പിന്നില്‍ ബിജെപി അല്ലെന്നും രാമലിംഗ റെഡ്ഡി പറഞ്ഞു.

കോണ്‍ഗ്രസ് യോഗം

കോണ്‍ഗ്രസ് യോഗം

അതിനിടെ, തിങ്കളാഴ്ച രാവിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വിളിച്ചു. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ തിങ്കളാഴ്ച രാവിലെ ഒമ്പതു മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ താമസിക്കുന്ന താജ് വിവാന്ത ഹോട്ടലിലാണ് യോഗം. താജ് ഹോട്ടലില്‍ 50 കോണ്‍ഗ്രസ് എംഎല്‍എമാരാണുള്ളത്. ഇവിടേക്ക് എത്താന്‍ മറ്റു കോണ്‍ഗ്രസ് എംഎല്‍എമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

മൂന്നുപേരില്‍ പ്രതീക്ഷ

മൂന്നുപേരില്‍ പ്രതീക്ഷ

13 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് രാജിപ്രഖ്യാപിച്ചിട്ടുള്ളത്. ഇവരുടെ രാജി സ്വീകരിച്ചിട്ടില്ല. ഇവരെ അയോഗ്യരാക്കിയിട്ടുമില്ല. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടന്നാല്‍ എന്തുസംഭവിക്കുമെന്നത് നിര്‍ണായകമാണ്. ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ വിമതരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. നാഗരാജ്, കെ സുധാകര്‍, രാമലിംഗ റെഡ്ഡി എന്നിവര്‍ തിരിച്ച് കോണ്‍ഗ്രസിലെത്തുമെന്നാണ് ഡികെ ശിവകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കരുതുന്നത്.

എട്ടു പേര്‍ പിന്തുണച്ചാല്‍...

എട്ടു പേര്‍ പിന്തുണച്ചാല്‍...

16 ഭരണപക്ഷ എംഎല്‍എമാര്‍ രാജിവച്ചതാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. കൂടാതെ രണ്ടു സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിക്കുകയും ചെയ്തു. ഇവരുടെ രാജി സ്വീകരിച്ചാല്‍ സഖ്യസര്‍ക്കാരിന്റെ പിന്തുണയ്ക്കുന്നവര്‍ 100 അംഗങ്ങളായി കുറയും. ബിജെപിക്ക് സ്വതന്ത്രരുടേതടക്കം 107 അംഗങ്ങളുടെ പിന്തുണയുണ്ട്. കോണ്‍ഗ്രസ്സിന് എട്ട് അംഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ രക്ഷപ്പെടാം.

കര്‍ണാടക കോണ്‍ഗ്രസ് പിന്തുണ ഉറപ്പിക്കുന്നു; തിങ്കളാഴ്ച 9 മണിക്ക് കൂടിച്ചേരല്‍, 50 പേര്‍ ഹോട്ടലില്‍കര്‍ണാടക കോണ്‍ഗ്രസ് പിന്തുണ ഉറപ്പിക്കുന്നു; തിങ്കളാഴ്ച 9 മണിക്ക് കൂടിച്ചേരല്‍, 50 പേര്‍ ഹോട്ടലില്‍

English summary
Karnataka Crisis; Congress steps up efforts to reach out Ramalinga Reddy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X