കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമ സ്‌റ്റൈൽ ചെയ്‌സുമായി ഡികെ... പക്ഷേ, ജസ്റ്റ് മിസ്സ്ഡ്! കോൺഗ്രസിന്റെ 'ട്രബിൾ ഷൂട്ടർ' തോറ്റു

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസിലെ 'ട്രബിള്‍ ഷൂട്ടര്‍' ആയിരുന്നു ഡികെ എന്ന് അറിയപ്പെടുന്ന ഡികെ ശിവകുമാര്‍. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം നടന്ന രാഷ്ട്രീയ നാടകങ്ങള്‍ക്ക് അന്ത്യം കുറിച്ചതും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ അധികാരത്തിെത്തിച്ചതും ഡികെ ശിവകുമാര്‍ തന്നെ ആയിരുന്നു എന്ന് പറയാം.

കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ അവസാന അടവും പാളി; വിമതര്‍ എത്തിയില്ല... ഇനി അയോഗ്യത, സർക്കാർ വീഴുംകര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ അവസാന അടവും പാളി; വിമതര്‍ എത്തിയില്ല... ഇനി അയോഗ്യത, സർക്കാർ വീഴും

എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതില്‍ ശിവകുമാര്‍ പരാജയപ്പെട്ടു എന്ന് തന്നെ പറയേണ്ടി വരും. ഏറ്റവും ഒടുവില്‍ സ്വതന്ത്ര എംഎല്‍എ എച്ച് നാഗേഷിനെ തടയുന്നതിലും അവസാന നിമിഷം ഡികെ പരാജയപ്പെടുകയായിരുന്നു.

തിങ്കളാഴ്ച മുംബൈയിലേക്ക് പോകാന്‍ ഇറങ്ങിയ നാഗേഷിനെ തടയാന്‍ സിനിമ സ്‌റ്റൈല്‍ ചേയ്‌സിങ് ആണ് ശിവകുമാര്‍ നടത്തിയത്. പക്ഷേ, അഞ്ച് മിനിട്ടിന്റെ വ്യത്യാസത്തില്‍ നാഗേഷ് രക്ഷപ്പെടുകയായിരുന്നു.

എച്ച് നാഗേഷ്

എച്ച് നാഗേഷ്

ഡികെ ശിവകുമാറിന്റെ സ്വന്തം ആളെന്നായിരുന്നു സ്വതന്ത്ര എംഎല്‍എ ആയ എച്ച് നാഗേഷ് അറിയപ്പെട്ടിരുന്നത്. കുമാരസ്വാമി സര്‍ക്കാരിന് പിന്തുണ നല്‍കിയ ആളായിരുന്നു നാഗേഷ്. എന്നാല്‍ ഇപ്പോള്‍ നാഗേഷും ബിജെപി ക്യാമ്പിലെത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസം നാഗേഷ് ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് പറന്നു.

സിനിമ സ്റ്റൈല്‍ പിന്തുടരല്‍

സിനിമ സ്റ്റൈല്‍ പിന്തുടരല്‍

എച്ച് നാഗേഷ് മുംബൈയിലേക്ക് കടക്കുന്നു എന്ന വിവരം അവസാന നിമിഷം ആണ് ഡികെ ശിവകുമാര്‍ അറിയുന്നത്. എച്ച്എഎല്‍ വിമാനത്താവളം വഴിയാണ് പോകുന്നക് എന്നറിഞ്ഞ ഡികെ കാറും എടുത്ത് പിറകേ പിടിച്ചു. എന്നാല്‍ അഞ്ച് മിനിട്ട് വൈകിപ്പോയി. ശിവകുമാര്‍ എത്തുമ്പോഴേക്കും നാഗേഷ് പ്രത്യേക വിമാനത്തില്‍ മുംബൈയിലേക്ക് പറന്നു.

നാഗേഷ് സ്വമനസ്സാലെ പോയതല്ല?

നാഗേഷ് സ്വമനസ്സാലെ പോയതല്ല?

തനിക്ക് നാഗേഷുമായി സംസാരിക്കണം എന്നുണ്ടായിരുന്നു എന്നാണ് ഡികെ ശിവകുമാര്‍ വിമാനത്താവളത്തില്‍ പ്രതികരിച്ചത്. ബിജെപിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് നാഗേഷ് മുംബൈയിലേക്ക് പോയത് എന്നും ശിവകുമാര്‍ പറഞ്ഞു. മുല്‍ബാഗല്‍ നിയമസഭ മണ്ഡലത്തില്‍ നാഗേഷിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് ശിവകുമാര്‍ ആയിരുന്നു.

പാളിയ അടവുകള്‍

പാളിയ അടവുകള്‍

ഒരുമാസം മുമ്പായിരുന്നു എച്ച് നാഗേഷ് കുമാരസ്വാമി സര്‍ക്കാരില്‍ പവര്‍ ട്രാന്‍സ്മിഷന്‍ കോര്‍പ്പറേഷന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിമാരെ രാജിവപ്പിച്ച് വിമതരെ കൂടെനിര്‍ത്താനുള്ള സഖ്യസര്‍ക്കാരിന്റെ നീക്കത്തിലേക്ക് നയിച്ചതും നാഗേഷിന്റെ മനംമാറ്റം തന്നെ ആയിരുന്നു. ഇതിനിടെ ആയിരുന്നു നാഗേഷ് തന്റെ രാജിക്കത്ത് മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യക്കും ഗവര്‍ണര്‍ക്കും കൈമാറിയത്.

എല്ലാം പ്രീ പ്ലാന്‍ഡ്!

എല്ലാം പ്രീ പ്ലാന്‍ഡ്!

ബിജെപിയെ പിന്തുണയ്ക്കുന്നു എന്ന് അറിയിച്ച് ഗവര്‍ണര്‍ക്ക് രാജിക്കത്തും നല്‍കി നാഗേഷ് രാജ്ഭവനില്‍ നിന്ന് നേരെ തിരിച്ചത് എച്ച്എഎല്‍ വിമാനത്താവളത്തിലേക്കായിരുന്നു. അവിടെ യെദ്യൂരപ്പയുടെ വലംകൈ ആയ എന്‍എച്ച് സന്തോഷ് കാത്ത് നിന്നിരുന്നു. മിനിട്ടുകള്‍ക്കകം വിമാനത്തിലേറി മുംബൈയിലേക്ക് പറന്നു.

English summary
Karnataka Crisis: DK Shivakumar chased independent MLA H Nagesh, bust just missed in the Airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X